Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം

astrology this week 11 07 2017
Author
First Published Sep 9, 2017, 1:00 AM IST

 2017 സപ്തംബർ മാസം പതിനൊന്നാം തീയതി മുതൽ സെപ്റ്റംബർ മാസം പതിനേഴാം തീയതി വരെയുള്ള ജ്യോതിഷ ഫലങ്ങൾ നക്ഷത്ര പ്രകാരം തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

astrology this week 11 07 2017

അശ്വതി

അശ്വതി നക്ഷത്രക്കാർ ശുഭകരമായ പല വാർത്തകളും കേൾക്കും.  ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. സ്ത്രീകളിൽ നിന്ന് ധനസഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാധ്യത ഉണ്ടാകും. കൂടുതൽ തൊഴിലാളികളെ നിയമിച്ച തൊഴിൽ സാധ്യത വർദ്ധിപ്പിക്കും. വിജയം മനസുഖം ധനലാഭം എന്നിവ ഈയാഴ്ച കാണുന്നുണ്ട്. ശത്രുക്കൾ ദുർബലർ ആകും തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത കാര്യം നേട്ടങ്ങൾ സുഹൃത്തുക്കൾ വഴി പ്രതീക്ഷിക്കാം.

ഭരണി 

മാനസികമായ ഉന്മേഷം അനുഭവപ്പെടും. സുഖ വർധനവ് ബന്ധു ബന്ധുജനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ഉത്തമമായതും നമുക്ക് ഉപയോഗപ്രദവുമായ  അറിവുകൾ ലഭിക്കും ചിലവുകൾ വർദ്ധിച്ചുവരും.  ചില അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത. പ്രണയകാര്യങ്ങളിൽ നിരാശയുണ്ടാകും. കുടുംബത്തിലെ അംഗങ്ങളുമായി വാക്ക് തർക്കത്തിന് സാധ്യത കാണുന്നുണ്ട്. ശത്രുക്കളുടെ ശല്യം ഉണ്ടാകാം.  ചെറുപ്രായത്തിൽ ഉള്ളവർക്ക് രോഗസാധ്യത കൂടുതലായി കാണുന്നുണ്ട്. വിരഹദുഃഖം അനുഭവിക്കാൻ സാധ്യത കാണുന്നു. സൽക്കാരത്തിന് കാര്യത്തിന് വേണ്ടി യാത്രകൾ ചെയ്യേണ്ടി വരും.

കാർത്തിക

മാനസിക ഉല്ലാസം ലഭിക്കുന്ന പുതിയ മേഖലകളിൽ എത്തപ്പെടും. രോഗഭയം ഉണ്ടാവുകയും ചെയ്യാം. ബന്ധുസമാഗമം  ഇഷ്ടഭക്ഷണം യോഗം മാനസിക സംതൃപ്തിയുള്ള വാർത്തകൾക്കും സാധ്യത കാണുന്നു. സുഹൃത്തുക്കൾ മൂലം കാര്യ നേട്ടങ്ങൾ ഉണ്ടാകും ആരോഗ്യം ഐശ്വര്യം സന്തുഷ്ടി ബന്ധുഗുണം ധനനേട്ടം എന്നിവ അനുഭവിക്കാൻ യോഗം കാണുന്നുണ്ട്. അനാവശ്യ സുഹൃത്ത് ബന്ധങ്ങൾ ഒഴിവാക്കുക ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട് പനി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ് ദൂര ദേശ യാത്രയ്ക്ക് തടസ്സം നേരിടാം.

രോഹിണി

സർവ്വകാര്യങ്ങളും സാധിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും സന്താന ഭാഗ്യം ഭക്ഷണം വസ്ത്രം ആഭരണങ്ങളും, ഭൂമി എന്നിവയ്ക്ക് യോഗം കാണുന്നു. അധ്യാപകരിൽ നന്ന് സ്നേഹസമ്പന്നമായ ആശീർ വാദം ലഭിക്കും. ഫേസ്ബുക്ക് വാട്ട്സ്ആപ്പ് തുടങ്ങിയവ വഴി പുതിയ  സ്നേഹബന്ധങ്ങൾ ഉടലെടുക്കും. 
കടബാധ്യത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. കലഹപ്രവണത ഭയം എന്നിവ ഉണ്ടാകാം. അമിതമായ ആഗ്രഹങ്ങൾ കാര്യതടസ്സംത്തിന് വഴി വഴിവെച്ചേക്കാം.

മകയീരം

നടക്കും എന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളും നീണ്ടുപോകുന്നതായി തോന്നാൻ സാധ്യതയുണ്ട്. ഭംഗിയുള്ള സുഹൃതുകളെ പുതുതായി ലഭിക്കും. അകനുനിനവർ പലരൂം അടുത്ത് കൂടാൻ ശ്രമിക്കും. കുടുംബ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ  മുതിർന്നവരുടെ സഹായം ലഭിക്കും. പല കാര്യങ്ങളും ഊർജ്ജസ്വലമായി ചെയ്തുതീർക്കാൻ കഴിയും. ഉപരിപഠന മേഖല യിൽ തടസ്സങ്ങൾ ഉണ്ടായിരുന്നവർക്ക് ഈ ആഴ്ച അവസാനം തടസ്സങ്ങൾ മാറിവരും. വിവാഹാദി കാര്യങ്ങളിൽ തീരുമാനം ആകും.

തിരുവാതിര

ധനലാഭം കുടുംബത്തിലും ബന്ധുക്കൾക്കും അഭിവൃദ്ധി സ്ത്രീ ഗുണം വസ്ത്ര ലാഭം ശത്രുക്ഷയം   സ്ത്രീ സംസർഗം ചിലവുകൾ വർദ്ധിക്കും.  ശത്രുക്ഷയം ആരോഗ്യം വർധിക്കും ധൈര്യം ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. പല കാര്യങ്ങളിലും വിയോജിപ്പ് അറിയിക്കും.  വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികവു പ്രതീക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ ചെയ്യുന്നവർക്ക് ഉത്തമ ദിനങ്ങളാണ് ലോണിനു ശ്രമിക്കുന്നവർക്കു ലോൺ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും. വിദേശയാത്രകൾ അനുകൂലഫലങ്ങൾ തരും.  തൊഴിൽമേഖലയിൽ ലാഭവിഹിതം വർദ്ധിക്കും.

പുണർതം

സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കൾ ക്ഷയിക്കും. ധനാഭിവൃദ്ധിയുണ്ടാകും ആരോഗ്യവർദ്ധന കാണുന്നുണ്ട്.  സർക്കാർ തൊഴിൽമേഖലകളിൽ വിജയം കൈവരിക്കും. ദൈവാധീനം ഉണ്ടാകും ശത്രുക്കൾക്ക് നാശവും ശത്രു ക്ഷയവും ഉണ്ടാകും. ബന്ധുജനങ്ങളെ സംബന്ധിച്ചിടത്തോളം കാലം അനുകൂലമല്ല.  വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ലഭിക്കും ആരോഗ്യകാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടും. പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച്  ഓർമ്മക്കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

പൂയം

ധനസമൃദ്ധി നമ്മുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. സർക്കാരിൽ നിന്ന് ചില കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളെ കൊണ്ടുള്ള തടസ്സങ്ങളും ദുഃഖങ്ങളും  ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽമേഖലയിൽ സ്ഥാനചലനങ്ങൾ കാണുന്നുണ്ട്. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കാം. സുഖഅനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ശയനസുഖം ഇഷ്ടഭക്ഷണം യോഗം സന്താനഗുണം  വിദ്യാ ഗുണം ചിലവുകൾ വർദ്ധിക്കും.

ആയില്യം

വിവിധ തരത്തിലുള്ള ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. സർക്കാരിൽനിന്ന്  നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. വിവാഹകാര്യങ്ങളിൽ തടസ്സം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പരീക്ഷകളിൽ അഭിമുഖങ്ങളിലും പങ്കെടുക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കുടുംബാംഗങ്ങളുമായും സഹോദരങ്ങളുമായുംതർക്ക  വിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നവർ കൂടുതൽ അദ്ധ്വാനം എടുത്ത് പഠന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദേശംവിട്ട് നിന്നു പഠിക്കുന്നവർ വീട്ടു കാര്യങ്ങളെ കുറിച്ച് ആലോചിച്ച് മനസ്സ് അസ്വസ്ഥമാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

മകം

സർക്കാറിൽനിന്ന് നേട്ടങ്ങളുണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. വളരെ കാലമായി നമ്മോടൊപ്പം നിന്ന സുഹൃത്തുക്കൾ നമ്മളിൽ നിന്ന് അകന്നു പോകാൻ സാധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും ലോണുകൾ ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരഗുണം കുറയും കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കർക്കശമായി സംസാരിക്കാൻ ഇടവരും. അമിത ആശങ്കകൾ മനസ്സിനെ അസ്വസ്ഥമാക്കും. ദൂരദേശയാത്ര കൾ ഫലപ്രദമായി എന്ന് വരികയില്ല. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. ശാരീരിക സുഖം അനുഭവിക്കും. തൊഴിൽമേഖലയിൽ ഉദ്ദേശിച്ച തരത്തിലുള്ള പുരോഗതി ഉണ്ടാകും.

പൂരം

ചിലവുകൾ വർദ്ധിക്കും. ദേശാന്തര സഞ്ചാരം. ആരോഗ്യകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണതയുണ്ടാകും. സർക്കാർ കള്ളന്മാർ ആയുധം എന്നിവയെല്ലാം ഭയക്കേണ്ട സാഹചര്യമുണ്ടാകും.  ഒരു കാരണവുമില്ലാതെ അപവാദങ്ങൾ കേൾക്കേണ്ടിവരും. സ്വദേശം വിട്ട് യാത്ര ചെയ്യും പരീക്ഷകൾക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചു വിജയം കൈവരിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ഉണ്ടാകും. തടസ്സങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകേണ്ട മാനസിക ബലം ഉണ്ടാകും. 

ഉത്രം

മനസ്സിൽ ഭയം വർദ്ധിക്കും. സർക്കാർ മുഖേനയുള്ള ടെസ്റ്റുകളിൽ പരാജയപ്പെടാനും സാധ്യത കാണുന്നു. തൊഴിൽ രംഗങ്ങളിൽ നേട്ടമുണ്ടാകും. വീട്ടുകാരുമായി ചേർന്ന്  തീർഥയാത്രകൾക്ക് സാധ്യതകാണുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. ധനവരവുണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത ഉണ്ടാകാം. സ്നേഹബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കും. കാര്യതടസ്സം അനുഭവപ്പെടും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാ തടസ്സം അനുഭവപ്പെടാൻ ഉഷ്ണ രോഗങ്ങൾ വരാൻ സാദ്ധ്യത കാണുന്നുണ്ട്. ഉദ്യോഗ കയറ്റം തൊഴിൽ മേഖലയിലെ ലാഭം വർദ്ധിക്കും. പൊതുജന അംഗീകാരം ലഭിക്കും.

അത്തം

പണം ചിലവാകാനുള്ള വഴി കാണുന്നു. ഇരുചക്രവാഹനങ്ങളുടെ അമിത വേഗംമൂലം അപകടങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  അഭിപ്രായഭിന്നത ഉണ്ടാകാം. രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണ്. മാനഹാനി ശത്രുക്കളിൽ നിന്ന് ഭയം തോൽവി എന്നിവയും ഉണ്ടാകാം. സ്ത്രീജനങ്ങളിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകും. തൊഴിൽ  മേഖലയിൽ ലാഭ സാധ്യത കുറയും. അധ്യാപകർക്ക് കാലം അനുകൂലമാണ്.  ഒത്തുതീർപ്പ് ചർച്ചകളിൽ വിജയമുണ്ടാകും. പുതിയ തൊഴിൽ മേഖലകൾ കണ്ടുപിടിക്കും. സർവീസ് മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളിൽ  പുതിയ തൊഴിൽ സാധ്യത ഉറപ്പിക്കും.

ചിത്തിര

ആയാസകരമായ പ്രവൃത്തികൾ ചെയ്യേണ്ടിവരും. സ്വത്ത് വകകളും ആയി ബന്ധപ്പെട്ട കേസ് വഴക്കുകളിൽ അനുകൂലമല്ലാത്ത വിധി ഉണ്ടാകാൻ സാധ്യത. നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും. തൊഴിൽ മേന്മ അനുഭവപ്പെടും.  വരുമാന വർദ്ധനവ് ഉണ്ടാകും. ദ്രവ്യ ലാഭം ദൂര ദേശ യാത്രകൾകൊണ്ട് ഗുണ ഫലങ്ങൾ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. കാര്യവിജയം സന്തോഷം അംഗീകാരം എന്നിവ കാണുന്നു. ആഴ്ച അവസാനം കാര്യങ്ങളെല്ലാം പൂർണമായും അനുകൂലമായി വരുന്നതാണ്. സോഷ്യൽ മീഡിയയിൽ നിന്ന് മാനസിക സമ്മർദം കൂടുന്ന തരത്തിലുള്ള ഇടപാടുകൾക്ക് അവസരം കൊടുക്കരുത്.

ചോതി

വളരെക്കാലമായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഈശ്വരാനുഗ്രഹം കൊണ്ട് നേരെയായി വരും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടതായി വരും. കുടുംബ കാര്യങ്ങളുമായി  ബന്ധപ്പെട്ടുള്ള വാക്കുതർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങളും വരുമാന വർദ്ധനവ് ഉണ്ടാകും.  മുതിർന്നവരിൽ നിന്ന് സഹായ സഹകരണങ്ങൾ കുറയും. സർക്കാറിന്‍റെ ഭാഗത്തുനിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തുടർ പഠനം മുടങ്ങി കിടന്നിരുന്ന പലർക്കും പുതിയ നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുത്തൻ ഉണർവുണ്ടാകും.

വിശാഖം

സഹോദരങ്ങളിൽ നിന്നുംം ശത്രുക്കളിൽനിനും ബുദ്ധിമുട്ടുകൾ കൂടുതലായി ഉണ്ടാകും. യാത്രകൾ ആവശ്യമായിവരും  പല കാര്യങ്ങളും ഉത്സാഹപൂർവം ചെയ്തു തീർക്കും. ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നത് മൂലം കാര്യങ്ങൾ വിജയത്തിലേക്ക് ശ്രദ്ധിക്കാൻ കഴിയും. ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  തർക്കവിഷയങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ ധന സംബന്ധമായ കാര്യങ്ങളിൽ  തടസ്സങ്ങൾ ഉണ്ടാകാം. അഭീഷ്ട ലാഭം വിവിധ മേഖലകളിൽനിന്ന് ധനവരവ് ഉണ്ടാകാം. പുതിയ ആശയങ്ങളും പ്രാവർത്തികമാക്കുന്നത് വിജയത്തിന്‍റെ ചവിട്ടു പടിയായി തീരും.

അനിഴം

പുതുതായി ബിസിനസുകൾ തുടങ്ങാന് ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സഹോദരങ്ങളുമായി വാക്ക് തർക്കങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽ മേഖലയിൽ കൂടുതൽ  കാഠിന്യമുള്ള ഉള്ളതും പ്രയാസമേറിയതുമായ  കാര്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. വരുമാനം വർദ്ധിക്കും.  പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വാഹനം മോടിപിടിപ്പിക്കും. ചില ചെറിയ പിഴവുകൾ കൊണ്ട് പല വലിയ കാര്യങ്ങളും തടസ്സപ്പെട്ടു പോകും, എന്നത് ഉള്ളതുകൊണ്ട് എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും  മുതിർന്നവരുടെ ഉപദേശപ്രകാരം ചെയ്യുന്നത് നല്ലതാണ്. ഒപ്പം പ്രാർത്ഥനകൾ നടത്തുന്നത് ഈശ്വരാധീനം വരുത്തുന്നത് നല്ലതാണ്.

തൃക്കേട്ട

പലകാര്യങ്ങളിലും കാലതാമസമുണ്ടാകും. അലസത മടി എന്നിവ കൂടുതൽ പ്രകടമായി വരാം. ഈശ്വരാധീനം കുറഞ്ഞ കാണുന്നുണ്ട്. സർക്കാരിൽനിന്ന് മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും സഹായസഹകരണങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിലെ ഉയർച്ച ഉണ്ടാകും. കാര്യ നേട്ടം അനുഭവപ്പെടും ഉപരിപഠന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്  കാര്യതടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കും. പിതൃസ്ഥാനീയർക്ക് സ്ഥാനമാണ് ലാഭം കാര്യവിജയം സന്തോഷം ധന ലാഭം എന്നിവ കാണുന്നു.

മൂലം

അവധിയെടുത്ത് തീർത്ഥയാത്രയ്ക്ക് പോകാൻ സാധ്യതയുണ്ട്. വസ്തു വാഹനം ക്രയവിക്രയങ്ങളിൽ സാമ്പത്തികലാഭം ഉണ്ടാകാനും സാധ്യത വർദ്ധിക്കുന്നുണ്ട്. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകും. വ്യവസായ വ്യാപാര ശൃംഖലകൾ സാമ്പത്തിക ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂർവ്വിക സ്വത്തിൽ വിഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ദേശാന്തര സഞ്ചാരം രോഗഭയം ധനവ്യയം എന്നിവയ്ക്ക് സാധ്യത കാണുന്നുണ്ട്.

പൂരാടം

സ്ഥാന ലാഭം ഐശ്വര്യം സാമ്പത്തിക മേന്മ കുടുംബ സുഖം എന്നിവ കാണുന്നുണ്ട്. വാക്ക് തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക വരുമാന തടസ്സമുണ്ടാകാം.  വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നല്ല ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്.  സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വർക്ക് ജോലി സാധ്യത വർദ്ധിക്കും.  ആർക്കും പണം കടം കൊടുക്കരുത് പറ്റിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. സ്ത്രീകൾ മൂലം അപകട സാധ്യത കൂടുതലായി കാണുന്നുണ്ട്. പരീക്ഷകളിൽ വിജയം ഉണ്ടാകും. സുഹൃത്ത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സോഷ്യൽ മീഡിയകൾ മൂലം വഞ്ചിതരാകാതെ ശ്രദ്ധിക്കണം.

ഉത്രാടം

അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങൾ പല കാര്യങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. സർക്കാർ മേഖലകളിൽ തൊഴിലവസരങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സർവീസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിജയം ഉണ്ടാവും. വിദേശ തൊഴിൽ ലഭിക്കും  യാത്രകൾ ആഹ്ളാദപൂര്‍വ്വം ആയിരിക്കും. ദൂരദേശത്ത് ജനിച്ചതും വളർന്നതും ആയ ആളുകളിൽനിന്ന് വിവാഹ ആലോചനകൾ വരും വ്യത്യസ്ത ജാതി മത ദേശ വിഭാഗങ്ങൾ പരിഗണിക്കാതെയുള്ള  പ്രേമാഭ്യർത്ഥന ഉണ്ടാകും.

തിരുവോണം

കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. കേസ് വഴക്കുകളിൽ വിജയിക്കും. തർക്കവിഷയങ്ങളിൽ നമ്മുടെ ഭാഗം വ്യക്തമായി അവതരിപ്പിക്കാൻ കഴിയും. ദൂരദേശത്ത് ഉള്ള വ്യക്തികളുമായോ സ്ത്രീകളുമായോ പുതിയ സുഹസുഹൃദ്ബന്ധങ്ങൾങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാന കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകാം. സർക്കാർ ധനസഹായം ലോണുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

അവിട്ടം

തടസ്സങ്ങളെല്ലാം മാറിവരും. പുതിയ തൊഴിൽ മേഖല കണ്ടുപിടിക്കും.  ചിലവുകൾ വർദ്ധിച്ചുവരും. നല്ല പുരുഷ സുഹൃത്തുക്കളെ ലഭിക്കും. പുതിയ പഠന മേഖലകളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.  ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം നടക്കും. കുടുംബവഴക്കുകളും ആയി ബന്ധപ്പെട്ട് കോടതിയിൽ ഉള്ള കേസുകൾ ഒത്തുതീർപ്പാക്കാൻ സാധിക്കും. രക്ഷിതാക്കളുടെ  അഭിപ്രായങ്ങൾ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ചതി പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തു നിന്നും പുതിയ വിവാഹ ആലോചനകൾ വരാൻ സാധ്യതയുണ്ട്. 

ചതയം

തൊഴിൽ മേഖലയിൽ മാറ്റം ഉണ്ടാകണം എന്ന് ചിന്തയുണ്ടാകും. അനാവശ്യ കാര്യങ്ങൾക്കായി പണം മുടക്കി വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട പിടിവാശി കാണിക്കുന്നത് നല്ലതല്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിജയം ഉണ്ടാകും . പിതൃസ്ഥാനീയരുടെ നന്ന് അനുകൂലമല്ലാത്ത ഇടപെടലുകൾ ഉണ്ടാകും. ഈശ്വരാധീനം മൂലം എല്ലാ കാര്യങ്ങളും ശരിയായി വരും. ദൂര ദേശീയതയ്ക്ക് സാധ്യത കാണുന്നു.  അലസത മടി എന്നിവ തൊഴിൽമേഖലയിൽ തടസ്സങ്ങളുണ്ടാക്കും.

പൂരുട്ടാതി

മനസ്സിന് സന്തോഷമുണ്ടാകുന്ന വാക്കുകൾ കേൾക്കും. തൊഴിൽ മേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. പ്രണയ സൗഹൃദങ്ങളുടെ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം. സ്നേഹ ബന്ധങ്ങൾ വീട്ടുകാരുടെ അനുഗ്രഹത്തോടെ കൂടി വിവാഹാദി കാര്യങ്ങളിലേയ്ക്ക് നീങ്ങും. എന്നാൽ കുടുംബ കാരണവന്മാരുടെ ഭാഗത്തുനിന്നും  തടസ്സവാദങ്ങൾ ഉണ്ടാകും. പൂർണമായും ഈശ്വരാധീനം ഉണ്ടാകും. യാത്രകൾക്ക് അംഗീകാരങ്ങൾ ലഭിക്കും. തൊഴിലിനുവേണ്ടി ടെസ്റ്റുകൾ എഴുതുന്നതിന് ദൂര ദേശ യാത്രകൾ നടത്തും. തടസ്സങ്ങൾ മാറി വരും കലാകാരന്മാർ ഗ്രന്ഥകർത്താക്കൾ എന്നിവർക്ക് പുതിയ രചനാപരമായ ആശയങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി

പുതിയ തൊഴിൽമേഖലകളിൽ വഴി ധാരാളം ധനം വന്നുചേരും. ഉപരി പഠനത്തിനു വേണ്ടി പണം ചിലവഴിക്കുന്നു. പ്രണയബന്ധങ്ങൾ വൻ പരാജയത്തിൽ കലാശിച്ചു വാക്ക് തർക്കങ്ങളിലേക്ക് കടക്കാം. കുടുംബത്തിലെ മുതിർന്നവരുടെ കർക്കശമായ വാക്കുകൾ കേൾക്കേണ്ടി വരും. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകില്ല. ദൂരദേശത്തേക്ക് മാറിനിൽക്കാനുള്ള സാഹചര്യമുണ്ടാകും. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് യുക്തിപൂർവ്വം ഒഴിഞ്ഞുമാറും.

രേവതി

ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടാകും.  ആഗ്രഹസാഫല്യത്തിനായി കൂടുതൽ പ്രവർത്തന മേഖലകൾ ആവശ്യമായി വരും പഠന കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചിലവഴിക്കും. അടുത്ത സുഹൃത്തുക്കൾ ശത്രുക്കൾ ആകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സഹായങ്ങൾ ലഭിക്കും. അമിത ബുദ്ധി നന്നല്ല. യാത്രകൾ സന്തോഷപ്രദമായിരിക്കും. ഉത്തമ തൊഴിൽ ലഭിക്കണമെന്ന ആഗ്രഹം മനസ്സിൽ കൂടുതലായി ഉണ്ടാകും. അതിനുവേണ്ടിയുള്ള പരിശ്രമത്തിൽ വിജയം ഉണ്ടാകും.

Follow Us:
Download App:
  • android
  • ios