Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം

astrology this week 15 10 2017
Author
First Published Oct 15, 2017, 1:39 PM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്രങ്ങൾക്ക്ഉള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍. ഒക്ടോബർ 16 മുതൽ  ഒക്ടോബർ 23 വരെയുള്ള നക്ഷത്രങ്ങളുടെ വാര ഫലങ്ങളാണ് കൊടുത്തിട്ടുള്ളത്.തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

astrology this week 15 10 2017

അശ്വതി- പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിശ്വസിച്ചിരുന്ന സുഹൃത്തുക്കളിൽ നിന്നും വിശ്വാസ വഞ്ചന അനുഭവപ്പെടാം.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. മത്സര പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും.  ബിസിനസ് മേഖലകളിൽ വിജയസാധ്യത. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ധനപരമായി കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ സഹായകമാകും.

ഭരണി- സുഹൃത്തുക്കളിൽ നിന്നും അടുത്ത് ഇടപഴകുന്ന ആൾക്കാരിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പല കാര്യങ്ങൾക്കും കാലതാമസം ഉണ്ടാകാം. ദൂര ദേശീയ യാത്രകൾ ആവശ്യമായി വരും. കുടുംബ സുഖം  ആരോഗ്യ വർദ്ധനവ് എന്നിവ കാണുന്നുണ്ട്. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്.  കമ്മീഷൻ ലഭിക്കുന്ന കച്ചവടത്തിൽ ലാഭം ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

കാർത്തിക- സോഷ്യൽ മീഡിയകളിൽ വന്ന വഞ്ചിക്കപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂർണ്ണ വിശ്വാസം വരാത്ത സ്വകാര്യ രഹസ്യങ്ങൾ പങ്കുവയ്ക്കുന്നത് ദോഷ ഫലം ചെയ്യും. ചതി പറ്റാതെ സൂക്ഷിക്കുക. പുതിയ സ്നേഹബന്ധങ്ങളുണ്ടാകും. നിശായാത്ര ആവശ്യമായി വരും. പച്ച നീല എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു. എത്ര ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യതയുണ്ട്.

രോഹിണി- അടുത്ത സുഹൃത്തുക്കൾ വേണ്ടപ്പെട്ടവർ എന്നിവരിൽ നിന്നാണ് സഹായസഹകരണങ്ങൾ ഉണ്ടാകും. വിവാഹാദി കാര്യങ്ങളുടെ താമസം മാറി വരും.  ചിലപ്പോൾ ചില അടുത്ത സുഹൃത്തുക്കളുമായി വിവാഹാലോചനകൾ നടത്തേണ്ടിവരും. വിദ്യാഭ്യാസ മേഖലകളിൽ വിജയം കൈവരിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. കേസ് വഴക്കുകളിൽ വിജയിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.  തടസ്സങ്ങൾ മാറി വരും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു.

മകയിരം- ധനനേട്ടം ഉണ്ടാകും. മനസ്സിനിണങ്ങിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും. യാത്രകൾ സന്തോഷ് പ്രദമാകും വിദ്യാഭ്യാസ മേഘലകളിലെ ഉയർച്ച അനുഭവപ്പെടും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വളരെ ഉത്തമമായ സമയമാണ് പ്രമോഷനുകൾ ലഭിക്കാം. നിത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾക്ക് സാധ്യത. ഈ നക്ഷത്രക്കാർ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.

തിരുവാതിര- സഹോദരസ്ഥാനീയരിൽ നിന്നും നേട്ടങ്ങളുണ്ടാകും.  അമിതകോപം ഉണ്ടാകാം. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജോലിയിൽ സ്ഥിരത ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകും. ആഡംബര വസ്തുക്കൾക്ക് വാങ്ങുന്നതിന് വേണ്ടി പണം ചിലവഴിക്കും. ബിസിനസ് മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ  സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അടുത്ത ബന്ധുക്കൾക്ക് രോഗം സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ ആവശ്യമായി വരും. ചുവപ്പ് നീല എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പുണർതം- സർക്കാരിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും. പരീക്ഷകളിൽ വിജയിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്. കലാകാരന്മാർ സ്വാതന്ത്യകാരന്മാർ എന്നിവർക്ക് അംഗീകാരങ്ങൾ ലഭിക്കും. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ഉണ്ടാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിത ചിലവുകൾക്ക് സാധ്യത. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

പൂയം - സ്നേഹബന്ധങ്ങളിൽ  വിള്ളലുകൾ ഉണ്ടാകും. വാക്കു തർക്കങ്ങൾക്ക് സാധ്യത തൊഴിൽ മേഖലയും ആയി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ഉണ്ടാകാം.  പൊതുജന അംഗീകാരം സുഖം എന്നിവ കാണുന്നുണ്ട്. സ്ഥാനമാന  ലാഭം സന്താനഗുണം ശത്രുക്ഷയം എന്നിവ കാണുന്നുണ്ട്. സമ്മാനങ്ങൾ ലഭിക്കും. സ്ത്രീകളിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മനസ്സിനിണങ്ങിയ പുതിയ പ്രേമബന്ധങ്ങളും ഉണ്ടാകും. വിവാഹാദി കാര്യങ്ങൾക്ക് അനുമതി ലഭിക്കും.

ആയില്യം- കുടുംബ കാര്യങ്ങൾക്ക് വേണ്ടി സ്വയം മുന്നിട്ടിറങ്ങും. ജനങ്ങളുടെ സഹകരണം ഉണ്ടാകും. വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലോണുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്.  ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്.  വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വളരെ അനുകൂലമായ വാരമാണ്. തർക്കവിഷയങ്ങളിൽ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

മകം- അന്യന്മാർ എന്നാൽ ജാതി പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.  കാര്യതടസങ്ങൾ ഉണ്ടാകാം. ധനസമൃദ്ധി വാക്കിന് ശോഭ എന്നിവർ കാണുന്നുണ്ട്. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും.  ആഭരണങ്ങൾ പുതിയ വസ്ത്രങ്ങൾ എന്നിവ വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ ബഹുമാനം ലഭിക്കും. കലഹ പ്രവണത വർദ്ധിക്കും. പുതിയ വിവാഹ ആലോചനകൾ വിവരം വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

പൂരം- തൊഴിൽമേഖലയിൽ വരുമാനം വർദ്ധിക്കും. ധനസഹായങ്ങൾ ഉണ്ടാകും.  സ്ത്രീകൾ മൂലം കാരി നേട്ടം അനുഭവപ്പെടും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദൂര ദേശീയ യാത്രകൾ ആവശ്യമായി വരും. വിദേശതൊഴിൽ ആഗ്രഹിക്കുന്നവർക്ക് ലഭിക്കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും നടപ്പാക്കും . നേത്രരോഗം  വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അന്യരിൽനിന്ന് ചതി വഞ്ചന എന്നിവ കാണുന്നു. ചുവപ്പ് പച്ച വെള്ള എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു.

ഉത്രം- ബന്ധുഗുണം കാര്യ നേട്ടം.  ഇഷ്ടഭക്ഷണം യോഗം  മനസ്സിന് ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് ആഗ്രഹ സാഫല്യം. രക്തസംബന്ധമായ അലർജി സംബന്ധമായ ഉള്ള രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേകം ശ്രദ്ധിക്കണം. ധനനേട്ടം ഉണ്ടാകും. ശത്രുക്കളെയും ദ്രവ്യലാഭം സ്ത്രീ സുഖം എന്നിവ അനുഭവിക്കും.  വിശേഷവസ്ത്രാഭരണാധികൾ ലഭിക്കും. പ്രൊഫഷനൽ മേഖലയിലെ ഉന്നത പദവിയിലെത്തും. പച്ച വെള്ള എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

അത്തം- മനസ്സിനിഷ്ടപ്പെട്ട ഉത്തമ  സുഹൃത്തുക്കളെ  കണ്ടെത്തും. ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം. രോഗ ഭയം ഉണ്ടാകും. ഗുരു ജനങ്ങളിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. ഈശ്വരാധീനം വർധിക്കും.  വിദ്യാർത്ഥികൾക്ക് അനുകൂല കാലഘട്ടമാണ്. പരീക്ഷകൾ ഇന്റർവ്യൂ എന്നിവയിൽ ഉത്തമ വിജയശതമാനം ഉണ്ടാകും. വിവാഹാദി കാര്യങ്ങളിലുള്ള തടസം മാറിവരും. വെള്ള ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഓപ്പൽ രത്നങ്ങൾ ധരിക്കുന്നതും ഉത്തമമാണ്.

ചിത്തിര- വിദ്യാർഥി കാര്യങ്ങൾ വിജയിക്കും. സന്താനഗുണം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. സർവ്വവിധ  കാര്യങ്ങളിലും അനുകൂല നിലപാടുകൾ ഉണ്ടാകും. സൗഖ്യം ഉത്സാഹ വർദ്ധനവ് സ്വജനങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കും. യാത്രകൾ ധാരാളമായി നടത്തും. അപവാദങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാരിൽനിന്ന് കുടുംബാംഗങ്ങൾ മൂലമോ ധനസഹായം ഉണ്ടാകാം.

ചോതി- ചിലവുകൾ വർദ്ധിക്കും. രോഗ ഭയം ഉണ്ടാകും.  അബദ്ധങ്ങൾ വർദ്ധിക്കും. ശത്രുക്കൾ പ്രബലരാകും.  ദുർജ്ജന സംസർഗം സഞ്ചാര ക്ലേശം അനുഭവപ്പെടും. പെട്ടന്ന് കോപം ഉണ്ടാകും. പഠനകാര്യങ്ങളിൽ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. ലോണുകൾ തുടങ്ങിയവയ്ക്ക്  തടസ്സപ്പെടാൻ സാധ്യത കുടുംബാംഗങ്ങളിൽ നിന്നും എതിരഭിപ്രായങ്ങൾ ഉണ്ടാകും. കാര്യങ്ങളെല്ലാം തന്നെ പൊതുവേ ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അഗേറ്റ് പോലുള്ള രത്നങ്ങൾ ധരിക്കുന്നതും ഉത്തമഗുണം ചെയ്യും.

വിശാഖം- ഈ ആഴ്ച പൊതുവേ മിക്ക കാര്യങ്ങളിലും തടസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നുണ്ട്. തൊഴിൽമേഖലയിലെ ഉണ്ടാകുന്ന ചില അപ്രതീക്ഷിത ധനനേട്ടം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. സഹോദരങ്ങളുമായി വാക്ക് തർക്കങ്ങൾക്ക് സാധ്യത. ചുവപ്പും വെള്ളയും  കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.

അനിഴം- സ്ഥാനാന്തര പ്രാപ്തി  ഐശ്വര്യം വർദ്ധിക്കും.  രോഗശമനം ഉണ്ടാകും. ശുഭകാര്യങ്ങൾ ഉണ്ടാകും. വാക്ക് മാധുര്യം  വിവിധ തരത്തിൽ ധനനേട്ടം കാര്യവിജയം മാനസിക സന്തോഷം ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഭാര്യ പുത്ര സുഖം എന്നിവ കാണുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. സമ്മാന ലാഭം സ്ത്രീകൾ മൂലം നേട്ടങ്ങൾ എന്നിവ കാണുന്നു.  ദൂരദേശ യാത്രകൾ ആവശ്യമായിവരും. ചില സന്ദർഭങ്ങളിൽ യാത്രാക്ലേശം അനുഭവപ്പെടാം.

തൃക്കേട്ട- ഈശ്വരാധീനം വർദ്ധിക്കും. പരീക്ഷകളിൽ വിജയിക്കാൻ കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ വരുമാനം വർദ്ധിക്കും.  ചിലവുകൾ ചിലപ്പോൾ ക്രമാതീതം ആകാം. ചതുപ്പുകൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വാക്കു തർക്കങ്ങളും ആക്രമണ സ്വഭാവവും സാഹസിക പ്രവർത്തികളും ഒഴിവാക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം ശുദ്ധമായ ഭക്ഷണമാണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പച്ച നിറത്തിലും വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

മൂലം- ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ചിലവ് വർദ്ധിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തും. തർക്കവിഷയങ്ങളിൽ വിജയിക്കും. സാമ്പത്തിക നില കൂടുതൽ ഭദ്രമാക്കാനും വിദേശ തൊഴിൽ സ്വീകരിക്കാൻ നിർബന്ധിതനാകും.  തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിവാഹക്കാര്യങ്ങൾ തീരുമാനിക്കപ്പെടും. ഈശ്വരാധീനം പൂർണമായും കാണുന്നു. പച്ച എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പൂരാടം- തൊഴിൽമേഖലയിൽ തടസ്സങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകാം.  സ്ത്രീകൾ മൂലം കാരണം അനുഭവപ്പെടും. ചിലവുകൾ വർദ്ധിക്കും. വഞ്ചിക്കപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. വാക്ക് തർക്കങ്ങൾ മറ്റു പ്രശ്നങ്ങളിലേക്ക് കടക്കാതെ നോക്കണം.  വിദേശ ദിനം ലഭിക്കാൻ യോഗം കാണുന്നുണ്ട്. എല്ലാ കാര്യങ്ങളും അപ്രതീക്ഷിത കാര്യവിജയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാൻ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ഉത്രാടം- കേസ് വഴക്കുകളിൽ അകപ്പെട്ടു  പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. രാത്രികാലങ്ങളിൽ യാത്ര പാടില്ല. വേണ്ടപ്പെട്ടവരിൽ നിന്ന് നേട്ടവും സഹായവും ലഭിക്കും. വിദേശതൊഴിൽ നിന്ന് അനുകൂലമായ സമയമാണ് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.  കുടുംബത്തിലെ മുതിർന്നവരുടെ സഹകരണങ്ങൾ ലഭിക്കും. ശത്രുക്കൾ മൂലം അപവാദങ്ങൾ കേൾക്കേണ്ടി വരും. വെള്ളയിൽ ചുവപ്പ് കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത്  ഈ വാരത്തിൽ ഉത്തമമായി കാണുന്നു.

തിരുവോണം- ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ട് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വജനങ്ങളെ നന്നാകാൻ നേതൃത്വം യാത്രകൾ ധാരാളമായി വേണ്ടിവരും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അകന്നു നിന്നവർ അടുത്തവരും. തൊഴിൽ മേഖലയ്ക്ക് ഉത്തമമായ കാലഘട്ടമാണ്. പുതിയ ജോലി സാഹചര്യങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ അമിത ആഗ്രഹംകൊണ്ട് തൊഴിൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ കൊണ്ട് തൊഴിൽ മാറ്റത്തിനു ശ്രമിക്കുന്നത് നല്ലതല്ല. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് നല്ലതാണ്.

അവിട്ടം- കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട ചില അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കേണ്ടിവരും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും . പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ ശ്രമിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ധാർമിക കാര്യങ്ങളിൽ ഇടപെടും. ഐശ്വര്യം വർദ്ധിക്കും. സമ്പൽസമൃദ്ധി ഉണ്ടാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിത വേഗത നല്ലതല്ല. പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചതയം- അമിത ആവേശം നല്ലതല്ല. കാര്യങ്ങൾ ചിന്തിച്ച് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും.  കീർത്തി വർദ്ധിക്കും. സുഖസൗകര്യങ്ങൾ ഉണ്ടാകും. ചിലവുകൾ വർധിക്കാൻ രക്ത സംബന്ധമായ രോഗങ്ങൾക്ക് സാധ്യത മാനഹാനി ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ അത്ര തൃപ്തികരമായിരിക്കില്ല. വസ്തുവകകൾ ലഭിക്കും. വിഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും കാര്യവിജയം. ശത്രുനാശം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു
.

പൂരുട്ടാതി- ദൂരദേശ യാത്രകൾ നടത്തും.  കേസ് വഴക്കുകളിൽ വിജയിക്കും. തൊഴിൽ സംബന്ധമായ പുതിയ മേഖലകളിൽ  മേഖലകളിൽ പ്രവേശിക്കും. ചിലവുകൾ വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നഷ്ട സാധ്യത കാണുന്നുണ്ട്. സ്നേഹ ബന്ധങ്ങളിൽ അകപ്പെട്ട് ചതിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ സൂക്ഷിച്ച് ഇടപെടണം. ആഴ്ച അവസാനം കാര്യങ്ങൾ പൂർണമായും അനുകൂലമായിത്തീരും. ചുവപ്പ് നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ഉത്രട്ടാതി- അമിത പ്രതീക്ഷകളും ഊഹക്കച്ചവടവും നഷ്ട സാധ്യതകളിൽ വരുത്തിവയ്ക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. പ്രണയ ബന്ധങ്ങൾ വിജയിക്കും. കാര്യ നേട്ടം അനുഭവപ്പെടും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾ കേൾക്കും. കുടുംബത്തിലെ മുതിർന്നവരെ നിന്ന് തടസ്സവാദങ്ങൾ ഉണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളുടെ തുടക്കത്തിൽ ചെറിയ തടസ്സം ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

രേവതി- ചിലവുകൾ വർദ്ധിക്കും. പുത്രന്മാർ അകന്നുനിൽക്കും. ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ  വീടുവിട്ടു നിൽക്കുന്നവർ മദ്യപാനആസക്തി ഉള്ളവർ എന്നിവർ യാത്രാവേളകളിലും ഭക്ഷണകാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും കൃത്യത ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയകളിൽ സ്വകാര്യത പങ്കുവയ്ക്കുന്നത് മാനനഷ്ടത്തിന് ഇടവരും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് അലസത മടി വരുമാനക്കുറവ് എന്നിവ അനുഭവപ്പെടാം.

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

Follow Us:
Download App:
  • android
  • ios