Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം

astrology this week 29 10 2017
Author
First Published Oct 29, 2017, 7:12 AM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍. 2017ഒക്ടോബർ 30 തീയതി മുതൽ 2017 നവംബർ 5 തീയതി വരെയുള്ള ഫലങ്ങളാണ് കൊടുത്തിട്ടുള്ളത്.തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

astrology this week 29 10 2017

അശ്വതി-  കേസ് വഴക്കുകളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.  ദൂര യാത്രകൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നീച ജനങ്ങളിൽനിന്ന് അപവാദങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വീട്ടുകാര്യങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കും. ആരോഗ്യകരമായ  കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലകളിൽ നേരിയ തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.  വിദേശ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തൊഴിൽമേഖലയിൽ ലാഭ ശതമാനം വർധിക്കാൻ ഇടവരുത്തും.


ഭരണി-  വിവാഹാദി കാര്യങ്ങളുമായി സംബന്ധിച്ച് കുടുംബത്തിലെ മുതിർന്നവരുടെ എതിർപ്പുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. പരീക്ഷകളിൽ വിജയിക്കാൻ സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമായി വരും. വാഹനയാത്ര മിക്ക കാര്യങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും. മഞ്ഞ നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

കാർത്തിക- അപ്രതീക്ഷിത ചിലവുകൾക്ക് സാധ്യത. അബദ്ധങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.  പുതിയ പ്രേമ ബന്ധങ്ങൾക്കും സ്നേഹബന്ധങ്ങൾകും സുഹൃദ്ബന്ധങ്ങളും സാധ്യത വളരെ കൂടുതലാണ്. ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കാര്യങ്ങൾ പ്രത്യേകം ആലോചിച്ച് ചിന്തിച്ച് പ്രവർത്തിക്കണം. തൊഴിൽ മേഖലകൾക്ക് അനുകൂല കാലഘട്ടം ഉണ്ടാകും. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.

രോഹിണി- പല കാര്യങ്ങളും ഉത്സാഹപൂർവ്വം ചെയ്തു തീർക്കും. കാര്യപ്രാപ്തി ഉണ്ടാകും. സാമർഥ്യം പ്രകടിപ്പിക്കും. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകശ്രദ്ധ വേണം.വിവാഹാദി കാര്യങ്ങൾക്കുള്ള ചില തീരുമാനങ്ങൾക്ക് കാലതാമസം അനുഭവപ്പെടാം. ഉന്മേഷപൂർവ്വമായ പുതിയ ഒരു ഉത്തമ മാറ്റത്തിന് വഴിതെളിക്കും. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടുള്ള സുഹൃദ് ബന്ധങ്ങളിൽ സൂക്ഷ്മത ഉറപ്പുവരുത്തണം.

മകയിരം- പുതിയ ആശയങ്ങൾ ബിസിനസ്സ് മേഖലയിലേക്ക് ഉണർവ്വ് നൽകും. കോൺട്രാക്ട് ബിസിനസുകൾ ചെയ്യുന്നവർ പ്രത്യേകം എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കണം. ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾക്കും ജലം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം ആണ്.


തിരുവാതിര- ഒരേ സമയത്തു തന്നെ വിവിധ കാര്യങ്ങൾക്ക് വേണ്ടി പരിശോധിക്കേണ്ടതായി വരും.  അത്തരം പരിശ്രമങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. മനസ്സിൽ ആഗ്രഹിച്ച തലത്തിലുള്ള സുഹൃദ്ബന്ധങ്ങൾ ലഭിക്കും. അവരുമായി അടുത്ത് ഇടപഴകാനുള്ള അവസരങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കും.  നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും ദൂരദേശത്ത് കൾക്ക് സാധ്യത കാണുന്നുണ്ട്.

പുണർതം- സ്ഥാന ലാഭം. അധ്വാനത്തിന് പ്രതിഫലവും അംഗീകാരവും ലഭിക്കും. സന്താനഗുണം ഉണ്ടാകും. ശത്രുക്കളുടെ ശല്യം കുറയും. പൊതു ജനങ്ങളുടെ അംഗീകാരം ലഭിക്കും. ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കാനും സാധ്യതയുണ്ട്.  തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ യാത്രകൾ ആവശ്യമായിവരും. മനസിന് സന്തോഷം ഉള്ള വാർത്തകൾ കേൾക്കും.  ചുവപ്പ് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
.

പൂയം- വളരെക്കാലമായി ആഗ്രഹിച്ചിരുന്ന നല്ല തൊഴിൽ പദ്ധതികൾ തുടങ്ങാൻ ഉള്ള അവസരങ്ങൾ ലഭിക്കും.  ധനപരമായി ട്ടുള്ള നേട്ടങ്ങൾ ഉണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ഗുണകരമാകും. ആരോഗ്യം വർധിക്കും. പുതിയ ആശയങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ആഗ്രഹസാഫല്യം ഉണ്ടാകും. യാത്രകൾ അനുകൂലമായി വരും. വിദേശ തൊഴിൽ തേടുന്നവർക്ക് അനുകൂല സാധ്യതകൾ വരും. മഞ്ഞ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ആയില്യം- ആഗ്രഹസാഫല്യം കാണുന്നു. ഇഷ്ടഭക്ഷണം യോഗം. മാനസിക സംതൃപ്തി.  മനസ്സിനിണങ്ങിയ സുഹൃത്തുക്കളെ ലഭിക്കും. കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. അവാർഡ്സ് തർക്കങ്ങൾ പരിഹരിക്കപ്പെടും. കേസുകളിൽ വിജയിക്കും. തർക്കവിഷയങ്ങൾ. ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. കറുപ്പ് നിറത്തിലുള്ള അലങ്കാര വസ്തുക്കൾ മേക്കപ്പ് സാധനങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഉത്തമമായി കാണുന്നു.

മകം- ഐശ്വര്യം ഉണ്ടാകും. സ്ത്രീകൾ മൂലം കാര്യം നേട്ടം കാണുന്നു. കുടുംബ സുഖം അനുഭവിക്കും. ചിലവുകൾ വർധിക്കാം.  സർക്കാറിൽനിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാം. ശത്രുക്കളുടെ ഉപദ്രവങ്ങളുണ്ടാകും. തൊഴിൽമേഖലയിൽ ആനുകൂല്യങ്ങൾ വർദ്ധിക്കും. പല കാര്യങ്ങളിലും പൊതുജനങ്ങളിൽനിന്ന് വിയോജിപ്പുണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.  ചില കാര്യങ്ങൾക്ക് അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത ഉണ്ട്. സ്ഥാനചലനങ്ങൾ കാണുന്നുണ്ട്. പച്ച ചുവപ്പ് വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ധന നഷ്ടത്തിനും മാനസിക ഉന്മേഷത്തിനും ഉത്തമമാണ്.


പൂരം- വിദ്യാർഥികൾക്ക് കാലം അനുകൂലമായി കാണുന്നു. പ്രവർത്തന മേഖലയിൽ പുതിയ ആശയങ്ങൾ ഉണ്ടാകും. തർക്ക വിഷയങ്ങളിലും കേസ് വഴക്കുകളിലും വിജയിക്കും. മനസ്സിൽ പല കാര്യങ്ങളെയും പറ്റി ചിന്തിച്ചു ടെൻഷൻ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും.  പ്രണയ ബന്ധങ്ങൾ  മൂലം സാമ്പത്തിക സഹായങ്ങൾ ലഭിക്കും. പ്രവർത്തനങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകും. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

ഉത്രം- ഈ  നക്ഷത്രക്കാർക്ക് പൊതുവേ അനുകൂലമായ കാലഘട്ടമാണ്. ശക്തിയായ പുതിയ സാമ്പത്തിക മേഖല ഉണ്ടാകും.  തൊഴിൽമേഖലയിൽ ഉയർച്ച അനുഭവപ്പെടും. വാക്കുകൾക്ക് അംഗീകാരങ്ങൾ ഉണ്ടാകും. സ്നേഹിതർ നമ്മളെ സഹായിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉണ്ടാകും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മനസ്സിൽ പുതിയ ആശയങ്ങൾ ഉണ്ടാകും. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.

അത്തം- സോഷ്യൽ മീഡിയകൾ വഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും, അത് വിവാഹ ആലോചന വരെ എത്താനും  കുടുംബത്തിലെ അംഗങ്ങൾക്ക് അതിൽ താൽപര്യം ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. പഠനകാര്യങ്ങളിൽ മികവു പുലർത്തും. സാമ്പത്തിക മേഖല മെച്ചപ്പെടും. ചില പ്രത്യേക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.  സർക്കാർ സഹായങ്ങൾ കുറയും. ദൂരയാത്ര ആവശ്യമായി വരും. പുതുതായി വാഗ്ദാനങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ വർധിക്കും. ധന വരുമാനം വർധിക്കും. സുഹൃത്തുക്കളും ചേർന്ന് യാത്രകൾ പോകും.

ചിത്തിര- മാനസിക ഉല്ലാസം വർദ്ധിക്കും.  യാത്രകൾ ആവശ്യമായി വരും. ധന വരുമാനം വർദ്ധിക്കും. ഈശ്വരാധീനം പൂർണമായും കാണുന്നു. പരീക്ഷകളിൽ വിജയിക്കും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും. മനസ്സിനിഷ്ടപ്പെട്ട വിവാഹ ആലോചനകൾ വരാൻ ആഗ്രഹങ്ങൾ സഫലമാകും.  ദൂരദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല കാലഘട്ടമാണ്. യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ വസിക്കുന്നവർക്ക്  പെർമനെനന്‍റ് റസിഡൻസി ലഭിക്കുവാനുള്ള സാധ്യത വർദ്ധിക്കും.


ചോതി- വളരെക്കാലമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി വരും. തൊഴിൽ മേഖലയിൽ പുരോഗതി അനുഭവപ്പെടും. സർക്കാരിൽനിന്ന് എതിരഭിപ്രായങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മൾ മുന്നോട്ട്ഇറങ്ങുന്ന കാര്യങ്ങളിൽ ചില ആൾക്കാരുടെ തടസ്സങ്ങൾ  ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശ തൊഴിൽ ലഭിക്കും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ ശമ്പളം ആനുകൂല്യങ്ങൾ എന്നിവ വർദ്ധിക്കും.


വിശാഖം- പ്രവർത്തനമേഖലകളിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ ഒരു പരിധിവരെ മാറി കിട്ടും.  സന്താനങ്ങളുടെ കാര്യത്തിൽ അനുകൂല നിലപാടുകൾ കൈവരിക്കും. പല കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളാൻ പ്രയോജനപ്രദമാകും. പരീക്ഷകൾ ഇന്റർവ്യൂകൾ എന്നിവകളിൽ വിജയിക്കും. ജോലി സാധ്യതയുള്ള പുതിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. തൊഴിൽമേഖല മെച്ചപ്പെടും. ലോണുകൾ ലഭിക്കും. കുടുംബാംഗങ്ങളിൽനിന്നും നിസ്സഹകരണം ഉണ്ടാകും. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഉത്തമം ആയി കാണുന്നു.


അനിഴം- കാര്യ നേട്ടം അനുഭവപ്പെടും.  ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെ നടത്തിയെടുക്കാൻ കഴിയും. മാനസിക സമ്മർദ്ദം വർദ്ധിക്കും.  തൊഴിൽ നേട്ടം ഉണ്ടാകും ഈശ്വരാധീനം വർദ്ധിക്കും. തർക്കവിഷയങ്ങൾ സാധ്യത കാണുന്നു. ബന്ധങ്ങളിൽ തടസങ്ങൾ ഉണ്ടാകും. വിവാഹാദി കാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ഉദ്ദേശിച്ച് ഉറപ്പിച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയും. മാനസികസമ്മർദ്ദം വർദ്ധിക്കും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.


തൃക്കേട്ട- ദൂരദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. കുടുംബാംഗങ്ങളിൽനിന്നും സഹോദരങ്ങളിൽ നിന്നും എതിർപ്പുകളുണ്ടാകും. മാനസിക ബലം കൊണ്ട് തടസ്സങ്ങളെ അതിജീവിക്കും. പ്രണയിതാക്കളുടെ പരസ്പര സഹകരണം മൂലം പല കാര്യങ്ങളിലും വിജയം കൈവരിക്കുവാൻ കഴിയും. ഉല്ലാസയാത്രകൾ നടത്തും.  ക്ഷേത്ര ദർശനം ആരാധനാലയ ദർശനം എന്നിവയ്ക്ക് സാധ്യത വർധിക്കും. സ്ത്രീകളിൽനിന്ന് നേട്ടങ്ങൾ അനുഭവപ്പെടും. വിദേശ തൊഴിൽ ചെയ്യുന്നവർക്ക് കാലം പൂർണമായും അനുകൂലമാണ്.

മൂലം- ഈശ്വരാധീനം ഉണ്ടാകും. കാര്യങ്ങൾ അനുകൂലമായി വരും.  സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ചെറിയ വരുമാനക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണംചെയ്യില്ല. അലസത മടി എന്നിവ കൂടുതലായി കാണുന്നു. ചിലവുകൾ വർദ്ധിക്കും.  തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ സുഹൃത്തുക്കളുണ്ടാകും. രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.  വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായിരിക്കും.

പൂരാടം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ഉണ്ടാകും. നേതൃത്വഗുണം പ്രകടിപ്പിക്കും.  കർമ്മമേഖലയിൽ വളർച്ചയുണ്ടാകും. തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കും.  കർമ്മ കുശലത കാണുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രശസ്തിയും അനുമോദനങ്ങളും ലഭിക്കും.  ചിലവുകൾ വർദ്ധിക്കും. കേസ് വഴക്കുകളിൽ വിജയിക്കും. അച്ഛന് അസുഖം ബ്ലോഗറിൽ മേഖലകളിൽ വർക്ക് ചെയ്യുന്നവർ അക്കൗണ്ടുകള്‍  ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ എന്നിവർക്ക് ഈവാരം അനുകൂലമായിരിക്കും
.

ഉത്രാടം- വാരതത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ തുടങ്ങിവയ്ക്കുന്ന കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. തർക്കവിഷയങ്ങളിൽ വിജയിക്കും. മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്.  അന്യദേശത്ത് വിവാഹാലോചന വരാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ പുത്തനുണർവ് കാണുന്നു. ചുവപ്പ് എന്നി നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


തിരുവോണം- ആഗ്രഹ സാഫല്യം ഉണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതി കാണുന്നുണ്ട്. ഈശ്വരാധീനം വർദ്ധിക്കും. സർവീസ് മേഖലയുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവർക്ക് കാലം അനുകൂലമാണ്. അപ്രതീക്ഷിത നമ്മൾ ആഗ്രഹിച്ചിരുന്ന തരത്തിലുള്ള ഉത്തമ സ്നേഹബന്ധങ്ങൾക്ക് സാധ്യത കാണുന്നു. ഇഷ്ടഭക്ഷണം യോഗം. കാര്യസാധ്യത ദൂരദേശത്ത് വിദേശ തൊഴിൽ യോഗം  എന്നിവയ്ക്കും സാധ്യത വർധിക്കുകയാണ്. നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.


അവിട്ടം- ശയന സൗഖ്യം. ഇഷ്ട ജനങ്ങളോടൊത്ത് സഹകരിക്കാനും കഴിയുവാനും സാധിക്കും. പ്രണയസാഫല്യം ഉണ്ടാകും. വിശ്വാസ വഞ്ചന കളിൽ അംഗ പെട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.  പ്രവർത്തന ഗുണം.  കലാകാരന്മാർക്ക് കാലം അനുകൂലമാണ്. കുടുംബാംഗങ്ങളുമായി തർക്കവിഷയങ്ങളിൽ ഏർപ്പെടാൻ സാധ്യത. ദൂരയാത്ര ഗുണം ചെയ്യും. വിദേശ തൊഴിൽ ലഭിക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

ചതയം- തടസ്സങ്ങൾ വർദ്ധിക്കും. അനാവശ്യ ചിലവുകൾ ഉണ്ടാകാം. മനസ്സിന് വിഷമം പെടുത്തുന്ന ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നുണ്ട്. കുടുംബാന്തരീക്ഷം സുഖകരമാക്കും. പിതൃസ്വത്തുക്കൾ ലഭിക്കും.  ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകാതെ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വളരെ അധികം ഉത്തമമാണ്.


പൂരുട്ടാതി- മാനസിക ഉല്ലാസം ഉണ്ടാകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾക്കു സാധ്യതകാണുന്നു.  അമിതമായി പണം ലഭിക്കുന്ന പുതിയ പ്രവർത്തന മേഖലകളിലേക്ക് മാറാൻ താല്പര്യം വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.  തർക്ക വിഷയങ്ങളിൽ വിജയിക്കും. കാര്യ നേട്ടം അനുഭവപ്പെടും. അമിതമായ  ആഗ്രഹങ്ങൾ നടപ്പിൽ വരുത്താൻ കഴിയില്ല. വിവാഹാദി കാര്യങ്ങളിലുള്ള തടസ്സങ്ങൾ മാറി വരും. ആഗ്രഹസാഫല്യം ഉണ്ടാകും. ചുവപ്പ് മഞ്ഞ എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഉത്രട്ടാതി- ആരോപണങ്ങൾ കേൾക്കാനിട വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ ഉള്ള അശ്രദ്ധ നമുക്ക് പിന്നീട്ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പല തരത്തിലുള്ള തടസ്സങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയും.  ഔദ്യോഗിക മേഖലയിൽ തൊഴിൽ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാന ചലനങ്ങൾ സംഭവിക്കാം. ശനിയാഴ്ച വ്രതം ദേവാലയ ദർശനം നല്ലെണ്ണയുടെ ഉപയോഗം വർദ്ധിക്കുക എന്നിവ ദോഷനിവാരണത്തിന് ഉത്തമമായി കാണുന്നു.


രേവതി- കാര്യ നേട്ടം അനുഭവപ്പെടും.  തൊഴിൽമേഖലയിൽ സാധ്യത വർദ്ധിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. അധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിച്ചെന്നുവരില്ല. പലകാര്യങ്ങളിലും ആശയ പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും. തൊഴിൽമേഖലയിൽ വരുമാനംകുറയാൻ സാധ്യത കാണുന്നു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും വളരെ അധികം ഉത്തമമായി കാണുന്നു.

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

Follow Us:
Download App:
  • android
  • ios