Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ വാരം എങ്ങനെ

your astrology this week 12 2 2017
Author
First Published Feb 12, 2018, 9:28 AM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി മുതൽ ഫെബ്രുവരി മാസം പതിനെട്ടാം തീയതി വരെയുള്ള വാഴ ഫലങ്ങൾ ആണ് കൊടുത്തിട്ടുള്ളത്  . തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
your astrology this week 12 2 2017

അശ്വതി-  കുടുംബത്തിലെ മുതിർന്നവരുടെ ആശീർവാദത്തോടെ കൂടി വിവാഹ കാര്യങ്ങൾ നടക്കും. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. ഉദ്യോഗ തലത്തിൽ അംഗീകാരം ലഭിക്കാൻ സാധ്യത. ഭരണ രംഗത്തുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ കൂടും. വിദേശയാത്രയ്ക്ക് സാധ്യതകാണുന്നു. ആഹാരകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സാധനങ്ങൾ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം. ഞായർ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഈ വാരത്തിൽ വളരെയധികം ഗുണകരമാണ്.

ഭരണി-  തീരുമാനങ്ങളെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ മാറി വരും. മറ്റുള്ളവരിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് സാധ്യത കാണുന്നുണ്ട്. വിദ്യാർഥി കാര്യങ്ങൾ നേട്ടമുണ്ടാകും. വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ മാറി വരും. തൊഴിൽ സംബന്ധമായി നേട്ടങ്ങൾ കാണുന്നു. യാത്രകൾ ആവശ്യമായിവരും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. വ്യാഴം ശനി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. മഞ്ഞ നീല എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് വളരെയധികം ഉത്തമമാണ്.

കാർത്തിക- തുടക്കത്തിൽ അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. എങ്കിലും കാര്യങ്ങൾ ഉദ്ദേശിച്ച കരുതി തന്നെ മുന്നോട്ടു പോകും. ചിലവുകൾ വർദ്ധിക്കും. ഈശ്വരാധീനം ഉണ്ടാകും. ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസങ്ങൾക്ക് സാദ്ധ്യത കാണുന്നു. സ്ഥലംമാറ്റം ഉണ്ടാകാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. പുതിയ തൊഴിൽ മേഖലയിലേക്ക് മാറാൻ ഉള്ള സാഹചര്യങ്ങൾ അനുകൂലമാകും. തിങ്കൾ മുതൽ ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

രോഹിണി - കാര്യങ്ങളെല്ലാം തന്നെ ഉദ്ദേശിച്ച വിധത്തിൽ മുന്നോട്ട് പോകും. ബിസിനസ്സുകളിൽ വിജയവും രാവിൽ വർദ്ധിക്കും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾക്കും ധനപരമായി നേട്ടം ഉണ്ടാകുമെങ്കിലും ചിലവുകൾ വർദ്ധിക്കും. ചിലകാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാം. കുടുംബങ്ങളുമായി ബന്ധപ്പെട്ടു തർക്ക വിഷയങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. സ്ഥാന ലാഭം കാണുന്നു. ബിസിനസ് രംഗത്ത് ലാഭ ശതമാനം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ബുധൻ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള പച്ച നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാണ്.

മകയിരം- ധനനേട്ടം ഉണ്ടാകും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിതമായ സുഹൃദ്ബന്ധങ്ങൾ കോശങ്ങൾ ഉണ്ടാക്കുന്നു. വിദ്യാർഥികള്‍ പഠന കാര്യങ്ങളില്‍ വിജയിക്കും. അമിതാധ്വാനം ആവശ്യമായിവരും യാത്രകൾ ഗുണകരമാകും. ഞങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിലെപ്പോഴും ടെൻഷൻ കൂടിയിരിക്കും. മനസ്സിനിണങ്ങിയ പുതിയ സുഹൃത്തുക്കളെ ലഭിക്കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ചെറിയ തടസ്സങ്ങൾ കാണുന്നു. ഉന്നതരായ ആൾക്കാരിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കും. ഞായർ വരെ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഗുണകരമാണ്.

തിരുവാതിര - ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ചില തടസ്സങ്ങൾ ഉണ്ടായിരുന്നിരിക്കാം. വിദേശ യാത്രകൾ വേണ്ടിവരും. ആഹാരങ്ങൾ പ്രത്യേകിച്ചും സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷ്യവിഷബാധയേൽക്കാതെ ശ്രദ്ധിക്കണം. ബന്ധുജനങ്ങൾ അടുത്ത സുഹൃത്തുക്കൾ എന്നിവരുമായി തർക്ക വിഷയങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഗുണകരമായി കാണുന്നു. ചുവപ്പ് മഞ്ഞ എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.

പുണർതം - വിദ്യാർഥി കാര്യങ്ങളിൽ വിജയം കൈവരിക്കും. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കാൻ കഴിയും. കുടുംബാംഗങ്ങളും ഒന്നിച്ച് യാത്രകൾ സംഘടിപ്പിക്കും. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ് മനസ്സിനെ വിഷമമുണ്ടാക്കുന്ന വാർത്തകൾ കേൾക്കും. പുതിയ സ്ത്രീ സുഹൃത്തുക്കളെ ലഭിക്കും. ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ വാങ്ങിക്കും. വ്യാഴം വെള്ളി ഞായർ ദിവസങ്ങളിൽ കൂടുതൽ നന്നായി കാണുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

പൂയം- വിദേശ യാത്രകൾക്ക് അനുമതി ലഭിക്കും. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ശമ്പളം ഉള്ള പുതിയ ജോലികളിലേക്ക് മാറാൻ കഴിയും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹ തടസ്സങ്ങൾ മാറി വരും. ഏറ്റെടുത്ത ജോലികൾ പൂർണമായും വിജയിപ്പിക്കുവാൻ കഴിയും. യാത്രകൾ ഗുണകരമാകും

. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. ഇഷ്ടഭക്ഷണം യോഗം കാണുന്നു. ചൊവ്വാ വേണം ദിവസങ്ങൾ വളരെയധികം ഗുണകരമായി കാണുന്നു. ജലം ധാരാളമായി ഉപയോഗിക്കുന്നത് ഗുണകരമാണ്. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.

ആയില്യം - വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും. അധ്വാനത്തിനും അനുസരിച്ചുള്ള വിജയം പൂർണമായും ലഭിക്കും. യാത്രകൾ അനുകൂലമാകും. വീടിന്‍റെ അറ്റകുറ്റ പണികൾ ചെയ്ത് തീർക്കും. പുതിയ ഗ്രഹനിർമ്മാണങ്ങളെ കുറിച്ച് ആലോചിക്കും. മാതൃ സ്വത്തിന്‍റെ പങ്ക് ലഭിക്കുവാൻ സാധ്യത. സന്താനങ്ങൾക്ക് ഗുണകരമായ കാലഘട്ടമാണ്. ദാമ്പത്യജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വ ബുധൻ ശനി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. നീല നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

മകം-  ആഗ്രഹിച്ച കാര്യങ്ങൾ പലതും നേടിയെടുക്കുവാൻ കഴിയും. ഗ്രഹനിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കും. വിദേശയാത്രയ്ക്ക് ആഗ്രഹമുള്ളവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. വിദ്യാർഥികൾക്ക് കാലം കൂടുതൽ അനുകൂലമാണ്. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. പുതിയ സുഹൃദ്ബന്ധങ്ങൾ ലഭിക്കും. സാമ്പത്തിക മേഖല ഗുണകരമാകും. ചൊവ്വ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച നിറം കലർന്ന പ്രശ്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വളരെയധികം ഗുണകരമാണ്.

പൂരം - ചിലവുകൾ കൂടിവരും. മത്സരങ്ങളിൽ വിജയിക്കും. സ്വത്ത് തർക്കങ്ങളിലും കേസ് വഴക്കുകളിലും വിജയസാധ്യത കാണുന്നു. കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ വിജയസാധ്യത കാണുന്നു. രാഷ്ട്രീയനേതൃത്വം നിരയിൽ കൂടുതൽ ശോഭിക്കും. യാത്രകൾ അനുകൂലമാകും. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ മാറി വരും. കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ലഭിക്കും. ചിലവുകൾ വർദ്ധിക്കും. ചൊവ്വ ശനി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് നീല എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമാണ്.

ഉത്രം- സഹോദരസ്ഥാനീയരിൽ സഹകരണം കുറയും. യാത്രകൾ ആവശ്യമായിവരും. കുടുംബത്തിൽനിന്ന് മാറിനിൽക്കേണ്ട ആവശ്യങ്ങൾ ഉണ്ടാകും. വിദ്യാർഥി കാര്യങ്ങൾക്ക് നേരിയ തടസ്സം ഉണ്ടാകാമെങ്കിലും വിജയമുണ്ടാകും. പരീക്ഷകളിൽ വിജയിക്കും. തർക്കവിഷയങ്ങളിൽ കേസുകളിലും വിജയിക്കാൻ സാധ്യതയുള്ള സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. തൊഴിൽ മേഖലയിൽ ചെറിയ മമത ഉണ്ടാകാം. ധനപരമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ചൊവ്വ വ്യാഴം വെള്ളി എന്നീ ദിവസങ്ങൾ വളരെയധികം അനുകൂലമാണ്. ചുവപ്പ് മഞ്ഞ വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഗുണകരമാകും.

അത്തം-  ധനപരമായ കാര്യങ്ങളിൽ നേട്ടങ്ങൾ കാണുന്നു. അധ്വാനത്തിന് അംഗീകാരങ്ങൾ ലഭിക്കും. യാത്രകൾ ആവശ്യമായിവരും. വിദ്യാർത്ഥികൾക്ക് വിജയ ശതമാനം വർധിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വാർത്തകൾ കേൾക്കും. തൊഴിലുകളിൽ പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ധനപരമായിട്ടുള്ള നേട്ടങ്ങൾ കാണുന്നുണ്ട്. തൊഴിൽമേഖല നമ്മുടെ ആഗ്രഹത്തിനനുസരിച്ച് വിജയത്തിലേക്ക് പോകുന്നതായി കാണാൻ കഴിയും. സോഷ്യൽ മീഡിയകൾ വഴി പുതിയ സുഹൃത്തുക്കളെ ലഭിക്കും. വ്യാഴം ചൊവ്വ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവന്ന നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.

ചിത്തിര - വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ സാധ്യത കാണുന്നു. കുടുംബങ്ങളുടെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അധ്വാനം ആവശ്യമായി വരും. യാത്രകൾ കൂടുതൽ ഗുണകരമായി എന്നുവരില്ല ധനലാഭം സുഖം സന്തോഷം എന്നിവ കാണുന്നു. പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കും. മനസ്സിന് സന്തോഷം ഉള്ള വാർത്തകൾ കേൾക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിലുള്ള തടസ്സങ്ങൾ മാറി. വിജയത്തിലേക്ക് നീങ്ങുന്നു കാര്യങ്ങൾ സുഗമമായി നടന്നു പോകും. ഫലപുഷ്ടി സ്ഥാന ലാഭം ശത്രു നാശം സ്ത്രീ സുഖം എന്നിവ അനുഭവത്തിൽ വരും. തിങ്കൾ ബുധൻ ദിവസങ്ങൾ വളരെ ഗുണകരമാണ്.

 ചോതി-  സർക്കാർ മേഖലയിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പ്രണയബന്ധങ്ങളിൽ തടസ്സങ്ങൾ നേരിടാം. പുതിയ ആശയങ്ങൾ ഗുണകരമായി എന്ന് വരില്ല. കുടുംബങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചിലവഴിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ചില അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യതകാണുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ മേഖലയിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. ഈശ്വരാധീനം പൂർണമായി നിൽക്കുന്നതിനാൽ ഗുണഫലങ്ങൾ കൂടിയും ദോഷഫലങ്ങൾ കുറഞ്ഞും കാണുന്നു. ബുധൻ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

വിശാഖം-  അമിത ലാഭം ലഭിക്കുന്ന പുതിയ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും. കഠിനാധ്വാനം ആവശ്യമായി വരും. ദൂരദേശ യാത്രങ്ങള്‍ തയ്യാറെടുക്കും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട ചില തടസങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ മേഖല പൂർണമായും വിജയിക്കും. ചിലവുകൾ വർധിക്കാൻ ശത്രുക്കളുടെ ഉപദ്രവങ്ങളുണ്ടാകും. സർക്കാർ മേഖലകളിൽനിന്നുള്ള തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ചൊവ്വ ശനി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പുനിറം കലർന്ന വസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

അനിഴം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവാദിത്വങ്ങളും എടുക്കേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യും. കുടുംബത്തിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ അപ്രതീക്ഷിതമായി വന്നു ചേരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ബന്ധുജനങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ശത്രുക്കൾ മൂലം കാര്യതടസങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ചൊവ്വ ബുധൻ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

തൃക്കേട്ട - പ്രണയ ബന്ധങ്ങൾക്ക് തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമായ കാലഘട്ടമാണ്. പരീക്ഷകളിലും അഭിമുഖങ്ങളില്‍ നല്ല വിജയം കരസ്ഥമാക്കും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത വളരെയധികം കൂടുതലാണ്. ധനപരമായ നേട്ടങ്ങൾ കാണുന്നു. വാക്കുകളിലും പ്രവൃത്തിയിലും മിതത്വം ഉണ്ടാകുന്നതുമൂലം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയും. അംഗീകാരങ്ങൾ ലഭിക്കും. ധനപരമായ കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. ചൊവ്വ വെള്ളി ദിവസങ്ങൾ കൂടുതൽ അനുകൂലമാണ്. പച്ച നിറം കലർന്ന വസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

 മൂലം - വിദേശ തൊഴിൽ സാധ്യത കാണുന്നുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയിക്കാൻ ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്. അധ്വാനത്തിന് അനുസരിച്ചുള്ള ഉയർച്ച അനുഭവപ്പെടും. ധനപരമായ നേട്ടങ്ങളുണ്ടാകും. സന്തോഷവാർത്തകൾ കേൾക്കും. കാര്യ നേട്ടം അനുഭവപ്പെടും. അംഗീകാരങ്ങൾ പുരസ്കാരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത. വ്യാഴം ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നുണ്ട്. മഞ്ഞ പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.

പൂരാടം-  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. ദൂരയാത്രകൾ ആവശ്യമായി വരും.അപവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനപരമായ നേട്ടങ്ങൾ കാര്യവിജയം തൊഴിൽ നേട്ടവും കാണുന്നു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത.  അഭിമാനത്തിന് ക്ഷതം ഉണ്ടാകുന്ന തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് സാധ്യത. തിങ്കൾ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

 ഉത്രാടം - ഇഷ്ടഭക്ഷണം യോഗം സർവ്വവിധ സുഖങ്ങൾക്കും സാദ്ധ്യത. പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. ബിസിനസുകൾ ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. കുടുംബസ്വത്തിന്‍റെ നേട്ടങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ടാകും. ഊഹകച്ചവടം എന്നീ മേഖലകളിൽനിന്ന് ലാഭമുണ്ടാക്കാം. ചിലവുകൾ വർദ്ധിക്കും. ശത്രുക്കളുടെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ദുർജ്ജന സ്വർഗം കാണുന്നു. ബന്ധുക്കളുമായി കലഹ പ്രവണതയ്ക്ക് സാധ്യത. ചൊവ്വ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമാണ്.

 തിരുവോണം - തൊഴിൽ മേഖലകളിൽ ഉന്നതി ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം. കേസുകളിൽ വിജയം. വിദേശ തൊഴിൽ സാധ്യത ധനപരമായ നേട്ടങ്ങൾ കാണുന്നു. ബഹുമാന്യത ഐശ്വര്യം കുടുംബസുഖം എന്നിവ വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പിതൃസ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. സർവ്വ കാര്യ വിജയം സുഖം ശത്രുക്ഷയം ധനനേട്ടം സ്ഥാനക്കയറ്റം എന്നിവ കാണുന്നുണ്ട്. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ചൊവ്വ ശനി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന അവസരങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

അവിട്ടം - വിദ്യാവിജയം സന്താനഗുണം. സ്ഥാന ലാഭം. സർവ്വവിധ അസുഖങ്ങൾക്കും വർധനവ്. ഭക്ഷണ സൗഖ്യം ശയന സൗകര്യം എന്നിവ കാണുന്നു. ദൂരയാത്രകൾ ആവശ്യമായി വരും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധനപരമായ കാര്യങ്ങളിൽ നഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. സ്ഥാനചലനം ഉണ്ടാകാം. കാലിന് ബാധിക്കാവുന്ന രോഗങ്ങൾക്ക് സാധ്യത കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക. കലാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ചൊവ്വ വെള്ളി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.

ചതയം - തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വിജയം കാണുന്നു. സന്താന ഗുണം ധനലാഭം ഇഷ്ടഭക്ഷണയോഗം ശരീരസൗഖ്യം എന്നിവയ്ക്കും സാധ്യത ചിലവുകൾ കൂടും. അപകട സാദ്ധ്യത കാണുന്നു. അഭിപ്രായഭിന്നതകൾ ഉണ്ടാകാം. ശത്രുക്കളിൽ നിന്ന് തടസ്സങ്ങൾ കാര്യങ്ങളിൽ തോൽവി എന്നിവ കാണുന്നു. വ്യാഴം ശനി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. മഞ്ഞ നീല നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമാണ്.

പൂരുട്ടാതി - ബിസിനസ് ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും.ചിലവുകൾ വർദ്ധിക്കും. കുടുംബാഗങ്ങള്‍ക്കിടയില്‍ തർക്കവിഷയങ്ങൾക്ക് സാധ്യത. വരുമാനം വർദ്ധിക്കും. ചില കാര്യങ്ങൾക്ക് അപ്രതീക്ഷിത തടസ്സം ഉണ്ടാകാമെങ്കിലും. അത് ഗുണകരമായി തീരും.കേസു വഴക്കുകളിൽ വിജയിക്കും. പുതിയ തൊഴിൽമേഖലകളിൽ പ്രവേശിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ മാറിവരും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നീല കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. ഞായർ വെള്ളി ദിവസങ്ങൾ കൂടുതൽ ശോഭനമായിരിക്കും.

ഉത്രട്ടാതി - വിവാഹാദി കാര്യങ്ങൾക്ക് തടസ്സം ഉണ്ടാകാം. കുടുംബത്തിലെ മുതിർന്ന ആൾക്കാരിൽ നിന്ന് തടസ്സവാദങ്ങൾക്ക് സാധ്യത. വിദ്യാർഥികൾക്ക് പൂർണ വിജയം ഉണ്ടാകും. വക്കീലന്മാർ കേസ് കാര്യങ്ങളിൽ വിജയിക്കും. ബിസിനസ്സുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ദൂരദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ അനുഭവപ്പെടും. ചിലകാര്യങ്ങൾ തടസ്സങ്ങൾ ഏർപ്പെടാം. എങ്കിലും ഈശ്വരാരാധന കൊണ്ട് നേരെയാക്കാൻ കഴിയും. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് നിറത്തിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കുന്നത് ഗുണകരമാണ്.

രേവതി-  വിവിധ മാർഗങ്ങളിലൂടെ ധനലാഭം. പുതിയ വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ വാങ്ങിക്കും. തൊഴിൽമേഖലയിൽ ലാഭ ശതമാനം വർധിക്കും. കാര്യ നേട്ടം കർമ്മ വിജയം എന്നിവ കാണുന്നു. ബന്ധു ലാഭം ധനനേട്ടം ആരോഗ്യ വർധനവ് ഐശ്വര്യം വർദ്ധിക്കും. സന്തോഷമുണ്ടാകും. ചില അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത. തിങ്കൾ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഈ വാരത്തിൽ കൂടുതൽ ഗുണകരമാണ്. 

Follow Us:
Download App:
  • android
  • ios