Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

your astrology this week 13 11 2017
Author
First Published Nov 13, 2017, 8:35 AM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍.2017 നവംബർ മാസം  പതിമൂന്നാം തീയതി മുതൽ നവംബർ മാസം പത്തൊമ്പതു വരെയുള്ള ജോതിഷ വാര ഫലങ്ങളാണ് കൊടുത്തിട്ടുള്ളത് .തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

your astrology this week 13 11 2017

അശ്വതി - പുതിയ തൊഴിൽ മേഖലകൾ ഉണ്ടാകും. ദൂരദേശത്ത് തൊഴിൽ തേടി പോകേണ്ടിവരും.  വിരഹത അനുഭവിക്കാൻ സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങൾക്ക് രോഗസാധ്യത. ആരോഗ്യ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ചിലവുകൾ ഉണ്ടാകാം. ഒരുകാര്യത്തിലും എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്. അപവാദ പ്രചരണങ്ങൾ ഉണ്ടാകാം.  ശുഭ കാര്യങ്ങൾ തുടങ്ങുന്നതിന് ഈയാഴ്ച നന്നല്ല. പച്ച ചുവപ്പ് എന്നിവ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ഉത്തമമാണ്.


ഭരണി - വിദ്യാർത്ഥികൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രണയിതാക്കൾ സന്തോഷകരമായ വാർത്തകൾ കേൾക്കും. പഠനകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. വിദേശത്ത് പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തൊഴിൽ സംബന്ധമായി വാക്കു തർക്കങ്ങൾക്ക് സാധ്യത. ചില അപ്രതീക്ഷിത നേട്ടങ്ങൾ കാണുന്നുണ്ട്. വെള്ള കറുപ്പ് നീല എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമായിരിക്കും. ചൊവ്വ ശനി ദിവസങ്ങൾ ധനപരമായി നന്മയുണ്ടാകും. സ്ത്രീകളുമായുള്ള തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.


കാർത്തിക-  പലരും സ്നേഹം നടിച്ച് കൂടെ കൂടുകയും വഞ്ചിക്കാനും പറ്റിക്കാനും ശ്രമിക്കുകയും ചെയ്യും. പണമിടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രവർത്തനമികവ് പഠനമികവ് കാര്യനേട്ടം എന്നിവയ്ക്ക് സാധ്യത കാണുന്നുണ്ട്. യാത്രാക്ലേശം അനുഭവപ്പെടാം. ഗ്രഹ നിർമ്മാണ കാര്യങ്ങൾക്കും തുടക്കം കുറിക്കും. വിവാഹാദി കാര്യങ്ങളുമായി സംബന്ധിച്ച ചർച്ചകൾക്ക് തടസ്സമുണ്ടാകാം. വിദ്യാർത്ഥികൾ വെള്ളനിറത്തിൽ മഞ്ഞ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് പഠനമികവിന് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ബുധൻ വ്യാഴം ദിവസങ്ങൾ കൂടുതൽ അനുകൂലമാണ്.


രോഹിണി- കേസ് വഴക്കുകളും ആയി ബന്ധപ്പെട് പുതിയ തടസ്സങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്വത്തുവകകളും ആയി ബന്ധപ്പെട്ട തർക്കവിഷയങ്ങളിൽ നിന്നാണ് ഈ വാരം ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. ആർക്കും പണം കടം കൊടുക്കരുത്. പഠനകാര്യങ്ങളിൽ മികവു പുലർത്തി മുന്നോട്ടുപോകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കും. കലഹ പ്രവണത വർദ്ധിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

മകയിരം- പഴയ നേട്ടങ്ങൾ ഉണ്ടാകും. മാനസിക ഉല്ലാസം അനുഭവപ്പെടും.  തൊഴിൽ നേട്ടം പഠന മികവ് എന്നിവ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. തൊഴിൽമേഖലയിൽ നിന്ന്  മാറ്റിനിർത്തപ്പെടുകയോ സ്ഥലമാറ്റം ഉണ്ടാവുകയോ ചെയ്യാൻ സാധ്യതയുണ്ട്. വെള്ള ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. തിങ്കളാഴ്ച ദിവസം ധന സംവാദത്തിന്  ബുധനാഴ്ച ദിവസം വീട്ടു കാര്യങ്ങൾ ചെയ്യുന്നതിനും വ്യാഴാഴ്ച തൊഴിൽ സംബന്ധമായ  കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉത്തമമാണ്.


തിരുവാതിര-  യുവാക്കൾ പ്രേമബന്ധങ്ങളിൽ പെടാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യത ഉണ്ട്. കലാ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കാണുന്നുണ്ട്. ബുദ്ധ നക്ഷത്രക്കാർക്ക് പൊതുവേ അനുകൂലമായ കാലഘട്ടമാണ്. സ്നേഹിതർ നമ്മളെ സഹായിക്കും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.


പുണർതം-  കാര്യവിജയം ഉണ്ടാകും. ദൂരദേശ യാത്രകൾ നടത്തും. കേസ് വഴക്കുകളിൽ വിജയിക്കും. തൊഴിൽ സംബന്ധമായ പുതിയ മേഖലകളിൽ  മേഖലകളിൽ പ്രവേശിക്കും. ചിലവുകൾ വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നഷ്ട സാധ്യത കാണുന്നുണ്ട്. സ്നേഹ ബന്ധങ്ങളിൽ അകപ്പെട്ട് ചതിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ സൂക്ഷിച്ച് ഇടപെടണം. ആഴ്ച അവസാനം കാര്യങ്ങൾ പൂർണമായും അനുകൂലമായിത്തീരും. ചുവപ്പ് നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


പൂയം- കാര്യ നേട്ടം അനുഭവപ്പെടും.  ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെ നടത്തിയെടുക്കാൻ കഴിയും. മാനസിക സമ്മർദ്ദം വർദ്ധിക്കും.  തൊഴിൽ നേട്ടം ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. തർക്കവിഷയങ്ങൾ സാധ്യത കാണുന്നു. ബന്ധങ്ങളിൽ തടസങ്ങൾ ഉണ്ടാകും. വിവാഹാദി കാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ഉദ്ദേശിച്ച് ഉറപ്പിച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയും. മാനസികസമ്മർദ്ദം വർദ്ധിക്കും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

ആയില്യം- സ്ഥാനമാനങ്ങൾ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും നേട്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങൾക്ക് ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ആ സാധ്യത കാണുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സമൂഹത്തിലെ ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലോണുകൾക്ക് ശ്രമിക്കും. വെള്ളി ശനി ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു.


മകം- ഏർപ്പെടുന്ന പ്രവർത്തികളിൽ അനുകൂലവിജയ സാധ്യതകൾ ഉണ്ടാകും. കലഹ പ്രവണത വർദ്ധിക്കും. പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിക്കും. കാര്യതടസം അനുഭവപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്ന് തടസ്സവാദങ്ങൾ കേൾക്കേണ്ടി വന്നേക്കാം. യാത്രകൾ ധാരാളമായി ചെയ്യേണ്ടിവരും. കുടുംബ  കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരികയും കുടുംബത്തിൽ നിന്നും മാറിനിൽക്കേണ്ടതായും വരാം. ബിസിനസ്സുകാർക്ക് നേട്ടങ്ങൾ കാണുന്നുണ്ട്. 

പൂരം- വിദ്യാർഥികൾക്ക് വളരെ അനുകൂലമായ സമയമാണ്. അപവാദ ആരോപണങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. മാനസികമായി  ടെൻഷൻ വർദ്ധിക്കാം. ചിലവുകൾ കൂടിവരും. ഒപ്പം ഉള്ളവർ തടസ്സവാദങ്ങൾ ഉന്നയിക്കും. സമീപവാസികളും ആയി അകാരണമായ  തർക്കങ്ങൾ ഉണ്ടാകാം. കുടുംബത്തിലെ മുതിർന്നവർക്ക് രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് സാധ്യത. ബുധൻ ചൊവ്വ ദിവസങ്ങളിൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഉത്തമമാണ്.


ഉത്രം- കാര്യവിജയം സന്തോഷം. തടസ്സമുള്ള പല കാര്യങ്ങളും വിജയത്തിലെത്തിക്കാൻ കഴിയും. കുടുംബാംഗങ്ങൾ മൂലം സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. പിതൃസ്ഥാനീയരുടെ സഹകരണം നമ്മളെ വിജയത്തിലേക്ക് നയിക്കും. ആരോഗ്യസംബന്ധമായ പൂർണമായും അനുകൂല സമയമല്ല. ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷകൾ എഴുതിയിരിക്കുന്ന വർക്ക് വിജയിച്ചതായിട്ടുള്ള അറിയിപ്പുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. തിങ്കൾ വെള്ളി ദിവസങ്ങളിൽ കൂടുതൽ ശോഭനമായിരിക്കും.


അത്തം- ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളും ഒന്നിച്ച് ദൂരയാത്രകൾ ആവശ്യമായി വരും. സ്ത്രീകളിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. പരീക്ഷകളിൽ വിജയിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രേമബന്ധങ്ങൾ സഫലമാകും.  ഭൂമിസംബന്ധമായ തർക്കങ്ങൾ ഉണ്ടാകും. ശത്രുക്കളുടെ ശല്യം കുറയും നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും. വെള്ളി ബുധൻ ദിവസങ്ങളിൽ കൂടുതൽ ഉത്തമം ആയി കാണുന്നു.


ചിത്തിര- ധീരമായി പല കാര്യങ്ങളിലും തീരുമാനമെടുത്ത് മുന്നോട്ട് പോവും. വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട്  ലാഭം ഉണ്ടാകാൻ സാധ്യത. ഉള്ള തൊഴിൽ ആത്മാർത്ഥതയോടും കൂടി പ്രവർത്തിച്ചതിനു ശേഷം  മറ്റ് തൊഴിൽ മേഖലകളിലേക്ക് ശ്രമിക്കുന്നത് ഗുണം ചെയ്യും. അമിത ചിന്ത കൊണ്ട് മാനസിക സമ്മർദ്ദം കൂടും. ദൂരയാത്രകൾ ആവശ്യമായി വരും. ആരോഗ്യ വർദ്ധനവ് ഉണ്ടാകും. ധനപരമായ നേട്ടങ്ങൾ അനുഭവപ്പെടും. പണം നൽകി  തൊഴിൽ മേഖലകളിൽ എത്തപ്പെടാൻ ശ്രമിക്കും.

ചോതി- ദൂര ദേശ യാത്രകൾ കൂടുതൽ ഗുണം ചെയ്യില്ല. പ്രവർത്തന മേഖലകളിൽ വിജയം ഉണ്ടാകും. പൊതു മേഖലയുമായി ബന്ധപ്പെട്ട പൊതു രംഗങ്ങളിൽ നിൽക്കുന്നവർക്ക് അംഗീകാരവും വിജയവും ഉണ്ടാകും.  പണം കടം കൊടുക്കരുത്. തൊഴിൽ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യണം. വിദ്യാവിജയം ബഹുമാന്യത ഐശ്വര്യം കുടുംബസുഖം എന്നിവ വർദ്ധിക്കും. വിവാഹാദി കാര്യങ്ങളുടെ തടസം മാറും. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. വെള്ളി ബുധൻ എന്നീ ദിവസങ്ങൾ കൂടുതൽ ശോഭനമാണ്.

വിശാഖം- ധന നേട്ടം. കാര്യ വിജയം. അപവാദങ്ങൾ കേൾക്കാൻ ഇടവരും. അഭിപ്രായങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും. വിദ്യാവിജയം. സന്താനഗുണം. സ്ഥാനമാന ലാഭം. സർവ്വവിധ സുഖം. ഭക്ഷണ യോഗം. ശയനസുഖം.  അപകട ഭീതി കാണുന്നു തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. അനാവശ്യ അഭിപ്രായപ്രകടനങ്ങൾ നിർബന്ധമായും ഒഴിവാക്കണം. നീലനിറത്തിലുള്ളവസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


അനിഴം- ശുഭ കാര്യങ്ങൾക്ക് വേണ്ടി പണം മുടക്കും.  ഏജൻസി ഇടപാടുകൾ മൂലം സാമ്പത്തികനേട്ടമുണ്ടാകും. സർക്കാരിൽനിന്ന് കോൺട്രാക്ടുകൾ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിവരും. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. കേസ് വഴക്കുകളിൽ വിജയമുണ്ടാകും. രക്തസമ്മർദമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്. പരീക്ഷകളിലെ ഇന്റർവ്യൂകളിലും വിജയിക്കും.  പുതിയ തൊഴിൽ ആശയങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും.


തൃക്കേട്ട- ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കും.  ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ബിസിനസ് മേഖല മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുരോഗതി അനുഭവപ്പെടും. അപ്രതീക്ഷിത ധനയോഗം ഉണ്ടാകും. അധ്വാനിക്കുന്ന അനുസരിച്ചുള്ള പ്രതിഫലവും അംഗീകാരവും ലഭിക്കും.  ചില കാര്യങ്ങളിൽ ഉദ്ദേശിച്ചത് പോലെയുള്ള പുരോഗതി ഉണ്ടാകില്ല. തിങ്കൾ വ്യാഴം ശനി എന്നീ ദിവസങ്ങൾ വളരെ സുഗമമായി കാണുന്നു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


മൂലം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് വിദേശ യാത്ര നടത്തും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. പണം കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യരുത്. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വേണ്ടപ്പെട്ടവരും വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. കാർഷികമേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. ശനിയാഴ്ച ഉത്തമ ദിനമായി കാണുന്നു.


പൂരാടം- അധ്യാപന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്. സ്വയംതൊഴിൽ നേട്ടങ്ങൾ ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. സ്ത്രീകളിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വാരത്തിന്‍റെ ആദ്യഘട്ടത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് അത് മാറി വരും.


ഉത്രാടം- കാര്യതടസങ്ങൾ എല്ലാം മാറി വരും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ഉണ്ടാകും. തൊഴിൽ മേഖല പുഷ്ടിപ്പെടും.  കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. വിവാഹ ആലോചനകൾ വരും. കർമ്മ മേഖലയുമായി ബന്ധപ്പെട്ട ആത്മാർത്ഥത കാണിക്കും. തൊഴിൽ വിജയം പൂർണമായും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദേശത്തു നിന്ന് അനുകൂല അവസരങ്ങൾ നമ്മെ തേടിയെത്തും. കേസ് വഴക്കുകളിൽ വിജയിക്കും. യാത്രകൾ ആവശ്യമായിവരും. മനസ്സിൽ ആശങ്കവർദ്ധിക്കും.


തിരുവോണം- വിദേശയാത്രയ്ക്ക് ഉദ്ദേശിക്കുന്നവർക്ക് കാര്യസാധ്യതയുണ്ടാകും. പുതിയകൂട്ട് ബിസിനസുകൾക്ക് പദ്ധതി തയ്യാറാക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അകന്നു നിന്നവർ അടുത്തവരും തൊഴിൽ മേഖലയ്ക്ക് ഉത്തമമായ കാലഘട്ടമാണ്. പുതിയ ജോലി സാഹചര്യങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ അമിത ആഗ്രഹംകൊണ്ട് തൊഴിൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ കൊണ്ട് തൊഴിൽ മാറ്റത്തിനു ശ്രമിക്കുന്നത് നല്ലതല്ല. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് നല്ലതാണ്.


അവിട്ടം- ഗുരുജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. കാര്യവിജയം മറ്റുള്ളവരുടെ സ്നേഹാദരവ് എന്നിവ ലഭിക്കും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ ശ്രമിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ധാർമിക കാര്യങ്ങളിൽ ഇടപെടും. ഐശ്വര്യം വർദ്ധിക്കും. സമ്പൽസമൃദ്ധി ഉണ്ടാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിത വേഗത നല്ലതല്ല. പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ചതയം- തടസ്സങ്ങളെല്ലാം മാറിവരും.  ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത ധനനേട്ടം. തൊഴിൽ മേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം. ബിസിനസ്സ് ലാഭകരമാകും. പൂർവ്വിക സ്വത്ത് ലഭിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും സഹായവും ലഭിക്കും. കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ശനിയാഴ്ച വളരെ ഉത്തമമായ ദിനമായി കാണുന്നു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമായി കാണുന്നു
.

പൂരുട്ടാതി- ശത്രുക്കളുടെ ഭാഗത്തുനിന്ന് ചില തടസ്സവാദങ്ങൾ ഉണ്ടായേക്കാം. മാനസികമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. സാഹസിക പ്രവൃത്തികളിൽ നിന്നു മനസ്സിന്  ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഈശ്വരാധീനം പൂർണമായും കാണുന്നു. സാമ്പത്തികനേട്ടങ്ങൾ ആഴ്ചയോടെ പകുതിക്ക് മേലെ ഉണ്ടാകും. നടക്കാനുള്ള കാര്യങ്ങൾക്ക് അല്പം വേഗത കുറയുമെങ്കിലും ഒരു ശുഭ വാരംആണ്
.

ഉത്രട്ടാതി- സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട തർക്കം വിഷയങ്ങൾക്ക് സാധ്യതകാണുന്നു. അപവാദ ആരോപണങ്ങൾ കേൾക്കാനും സാദ്ധ്യതയുണ്ട്.  കച്ചവടത്തിൽ നേട്ടവും ലാഭവും ഉണ്ടാകും. ബന്ധപ്പെട്ട മനസ്സിൽ ചിന്തിച്ച് പല കാര്യങ്ങളും നടപ്പാക്കി എടുക്കുവാൻ കഴിയും.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചിലവുകൾ വർദ്ധിക്കും. വിദേശ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വിദ്യാർഥികൾക്ക് പൂർണമായും അനുകൂലമായ ഒരു വാരമാണ്. ബുധൻ വെള്ളി ദിവസങ്ങളിൽ പൂർണമായും ഉത്തമ ദിനങ്ങളായിരിക്കും.


രേവതി- കേസ് വഴക്കുകളിൽ വിജയിക്കും. വിദേശ യാത്രകൾ നടത്തും.  പരീക്ഷകളിൽ വിജയിക്കും. ബിസിനസ് കാര്യങ്ങളിൽ നേട്ടവും ലാഭവും ഉണ്ടാകും. അമിത പ്രതീക്ഷ നന്നല്ല. കൂടുതൽ പണം മുടക്കുള്ള തൊഴിലുകൾ ചെയ്യാൻ ശ്രമിക്കരുത്. ആർക്കും പണം കടം കൊടുക്കരുത്. ജാമ്യം നിൽകരുത്. മനസ്സിന് സന്തോഷം ഉണ്ടാകുന്ന പ്രധാന അനുഭവങ്ങളും ഉണ്ടാകും.  സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരും വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം വ്യാഴാഴ്ച ഉത്തമ ദിനമായി കാണുന്നു.

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

Follow Us:
Download App:
  • android
  • ios