Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ വാരം എങ്ങനെ

your astrology this week 15 1 2018
Author
First Published Jan 15, 2018, 12:06 PM IST

your astrology this week 15 1 2018

അശ്വതി- ബന്ധുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.  ചിലവുകൾ വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ദൂരദേശത്ത് യാത്രകൾ നടത്തേണ്ടിവരും. മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വാർത്തകൾ കേൾക്കേണ്ടിവരും. വിദ്യാഭ്യാസകാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ബുധൻ വെള്ളി ദിവസങ്ങൾ വളരെ അനുകൂലമായി കാണുന്നു. വെള്ള പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്  ഗുണകരമാകും.


ഭരണി-  അനുകൂലമാണ് പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക്  കടക്കും. വീട്ടുകാരുടെ എതിർപ്പ് ഉണ്ടാകും. തൊഴിൽ നേട്ടം അനുഭവപ്പെടും.  ദൂരയാത്രകൾക്ക് സാധ്യത. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ധന വരുമാനം വർദ്ധിക്കും. മാനസിക സുഖം, സന്തോഷം അനുഭവപ്പെടും. ഭാര്യ ബന്ധുക്കൾ അമ്മാവൻ തുടങ്ങിയവരുമായി തർക്കവിഷയങ്ങൾ ഉണ്ടാകാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.


കാർത്തിക- ചിലവുകൾ കൂടുതലായി വർദ്ധിക്കുന്നതിനനുസരിച്ച് പ്രതിഫലം ലഭിച്ചെന്ന്  വരില്ല. കുടുംബാംഗങ്ങളുടെ നിസ്സഹകരണം കുറയും. വിദ്യാർഥികൾക്ക് പഠന മികവ് അനുഭവപ്പെടും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. പൊതുപ്രവർത്തകർക്ക് കാലം പൂർണമായും അനുകൂലമാണ്. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ലഭിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നത് നല്ലതാണ്. പുതിയ വിവാഹാലോചനകൾക്ക് സാധ്യതകാണുന്നു. ധനം നഷ്ടപ്പെട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ നല്ലതാണ്. ബുധൻ വ്യാഴം ദിവസങ്ങളിൽ വളരെയധികം ശോഭനമായി കാണുന്നു
.

രോഹിണി-  കേസ് വഴക്കുകളിൽപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത ഉണ്ടാകും. സ്ത്രീകളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സഞ്ചാരക്ലേശം മാനനഷ്ടം മനോദുഃഖം എന്നിവ കാണുന്നു. സ്ത്രീകളുമായി തർക്ക വിഷയങ്ങൾക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ച, വെള്ള എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം നന്നായിരിക്കും. ഞായർ വലിയ ദിവസങ്ങൾ വളരെയധികം ശോഭനമായി കാണുന്നു.

മകയിരം - യാത്രകൾ ആവശ്യമായിവരും. സത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.  ഈശ്വരാധീനം വർദ്ധിക്കും. കർമ്മമേഖലയിൽ വിജയമുണ്ടാകും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. തൊഴിൽമേഖലയിൽ ലാഭശതമാനം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബുധൻ വെള്ളി ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു.


തിരുവാതിര-  തൊഴിൽമേഖലയുമായി ബന്ധപ്പെട്ട്  വരുമാനം വർദ്ധിക്കും. കാര്യവിജയം പുത്ര ഗുണം എന്നിവ കാണുന്നു. കലാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കാണുന്നുണ്ട്
. ബുദ്ധ നക്ഷത്രക്കാർക്ക് പൊതുവേ അനുകൂലമായ കാലഘട്ടമാണ്  സാമ്പത്തിക നേട്ടം ഉണ്ടാകും.  സ്നേഹിതർ നമ്മളെ സഹായിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉണ്ടാകും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.


പുണർതം- ശുഭ വാർത്തകൾ കേൾക്കും വസ്ത്രാദികൾ ലഭിക്കും വിനോദയാത്രകൾ നടത്തും. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ മാറ്റങ്ങൾ അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയും. ധനപരമായ നേട്ടങ്ങൾ കാണുന്നു. ലോണുകൾ ലഭിക്കും. ഉപരി പഠന മേഖലകളിൽ  വിദേശ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.  ബുധൻ വ്യാഴം ദിവസങ്ങൾ വളരെ ശുഭമായി കാണുന്നു
.

പൂയം- വിദ്യാഭ്യാസ കാര്യങ്ങളിൽ മികവ് അനുഭവപ്പെടും. വിവാഹാദി കാര്യങ്ങളിലെ തടസ്സങ്ങൾ മാറി വരും. പ്രവർത്തികൾക്ക് ഉത്തമ  പ്രതിഫലം ലഭിക്കും. ചതിവ് ശത്രുക്കൾ എന്നിവ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നുണ്ട്. കുടുംബാംഗങ്ങളുമായി കലഹ പ്രവണതയ്ക്ക് സാധ്യത. തൊഴിൽമേഖലയിൽ നിന്ന് ബഹുമാന്യത കീർത്തി എന്നിവ വർദ്ധിക്കും. വ്യാഴം വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമാണ്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമായി കാണുന്നു.


ആയില്യം- കാര്യ നേട്ടം അനുഭവപ്പെടും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. പഠനത്തിൽ മികവ് പുലർത്തും. സ്ത്രീ ജനങ്ങളുടെ സഹകരണം ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കും.  വരുമാനം വർദ്ധിക്കും. സുഖം സന്തോഷം തൊഴിൽ നേട്ടം പുതിയ സുഹൃദ്ബന്ധം എന്നിവ കാണുന്നു. അപ്രതീക്ഷിത ധനനഷ്ടം ഉണ്ടാകാം. പുതിയ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണം ഉണ്ടാകും. ദൂരദേശത്ത് താമസിക്കുന്ന ശത്രുക്കളിൽ നിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാം. വ്യാഴം വെള്ളി ദിവസങ്ങൾ കൂടുതൽ ശോഭനമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വളരെയധികം ഗുണകരമാണ്.


മകം- ചിലവുകൾ വർദ്ധിക്കും. അബദ്ധങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ശത്രുക്കൾ ക്ഷയിക്കും. സന്താനങ്ങൾമൂലം നേട്ടങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. വിദ്യാർഥികൾക്ക് കാലം അനുകൂലമായിരിക്കും.  ഉപരിപഠനത്തിന് പുതിയ അവസരങ്ങൾ ലഭിക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പുതിയ  സാധ്യതകൾ തുറന്നു വരും. മനസ്സിൽ ചിന്താ ഭാരം വർദ്ധിക്കും.  സർക്കാറിൽനിന്ന് ലഭിക്കുവാനുള്ള സഹായങ്ങൾക്ക് ചെറിയ കാലതാമസം ഉണ്ടാകും. ചൊവ്വാഴ്ച പൂർണമായും അനുകൂല ദിവസമാണ്.  ചുവപ്പ് നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


പൂരം- ചിലവുകൾ വർദ്ധിച്ചുവരും. സ്ത്രീജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും.  സർക്കാർ മേഖലയിൽ നിന്നുള്ള തടസങ്ങൾക്ക് സാധ്യത . സ്ഥാനമാന ലാഭം  ശത്രുനാശം ആരോഗ്യം വർദ്ധനവ് ധനനേട്ടം എന്നിവ കാണുന്നു. സന്താനങ്ങൾക്ക് ഉത്തമ നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കളെ ജയിക്കും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച വളരെ ഉത്തമമായ ദിനമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതായിരിക്കും.


ഉത്രം- ഈശ്വരാധീനം വർദ്ധിക്കും. അധ്വാനത്തിനും അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. വിദ്യാർഥി കാര്യങ്ങളിലുള്ള തടസ്സങ്ങൾ മാറി വരും. പരീക്ഷകളിൽ വിജയിക്കും. മാനസിക സന്തോഷം അനുഭവപ്പെടും. വിദേശ തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. അപ്രതീക്ഷിത ധനനേട്ടം കാണുന്നു.  വെള്ള ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. വെള്ളി ചൊവ്വ ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു.

അത്തം- പഠന മികവ്  പരീക്ഷകളിൽ വിജയം പുതിയ നല്ല സുഹൃദ്ബന്ധങ്ങൾ എന്നിവ കാണുന്നു. 
ആഗ്രഹസാഫല്യം ഉണ്ടാകും. അധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും ഉണ്ടാകും.  ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും.  ബിസിനസുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. കേസ് വഴക്കുകളിൽ അനുകൂലവിധി ഉണ്ടാകും. കാർഷിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


ചിത്തിര- ബന്ധുജനങ്ങളുമായി തർക്കവിഷയങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ധനപുഷ്ടി സ്ഥാന ലാഭം സുഖ വർദ്ധനവ് എന്നിവ കാണുന്നു. ശത്രുക്കളുടെ ഉപദ്രവങ്ങൾക്ക് സാധ്യത. ചതിവിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദൂരയാത്രകൾക്ക് സാധ്യത വർദ്ധിക്കും.  കലാകാരന്മാർക്ക് വളരെ അനുകൂലമായ സമയമാണ്. സർക്കാരിൽനിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തിങ്കൾ വെള്ളി ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു.  വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


ചോതി- കർമ്മ മേഖലയുമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങൾക്ക് സാധ്യത. മനസിൽ ഉദ്ദേശിച്ച കാര്യങ്ങൾ പൂർണ്ണതയിലെത്താൻ ചെറിയ കാലതാമസം ഉണ്ടാകും. സ്ത്രീകൾ മൂലം ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കൂടുതലായി കാണുന്നു. ഈശ്വരാധീനം എല്ലാ കാര്യങ്ങളും ശരിയായി വരും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾക്ക് സാദ്ധ്യത കാണുന്നു. അപ്രതീക്ഷിത ധനലാഭം വർദ്ധിക്കും. മാനസിക സന്തോഷം കുറയും. സാമ്പത്തികനില മെച്ചപ്പെടും. ചിലവുകൾ കൂടി വരാം. കലാസാഹിത്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിവിധതരത്തിൽ നേട്ടങ്ങളുണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.


വിശാഖം- പുതിയ തൊഴിൽ ആശയങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തും. ധനപരമായ ഇട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചതിവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ മൂലം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ഞായർ വലിയ ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. ചുവന്ന നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമായി കാണുന്നു. സംഘടനാ മേഖലകളുമായി ബന്ധപ്പെട്ട് കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.


അനിഴം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുത്തൻ ഉണർവ് അനുഭവപ്പെടും. വരുമാന മേഖലകളിൽ ധന വർദ്ധനവ് ഉണ്ടാകും.  വിദ്യാർഥികളിൽ പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാക്കും. വിദേശ തൊഴിൽ തേടുന്നവർക്ക്  തൊഴിൽ ലഭിക്കും. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട അപ്രതീക്ഷിത തടസങ്ങൾക്ക് സാധ്യതകാണുന്നു.  സ്ത്രീകൾ മൂലം മാനഹാനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകില്ല. വെള്ള പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. തിങ്കൾ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു.


തൃക്കേട്ട- കഠിനാധ്വാനം കൂടിയ  തൊഴിലുകൾ വിശ്രമം ഇടയ്ക്കിടയ്ക്ക് എടുത്ത് മാത്രമേ ചെയ്യാവൂ. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ധനപരമായ കാര്യങ്ങൾക്ക് തടസങ്ങൾ കാണുന്നുണ്ട്. തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കും. വിനോദയാത്രകൾ നടത്തും. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. പുതിയ സുഹൃത്തുക്കളെ ലഭിക്കും.  സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രവർത്തനങ്ങൾ നമുക്ക് അനുകൂലമാകും. തിങ്കൾ ബുധൻ ശനി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.


മൂലം- ദൂരദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് ഉദ്യോഗക്കയറ്റം ഉണ്ടാകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട്  സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മാനസികസമ്മർദ്ദം വർദ്ധിക്കും. ദൂരദേശവാസം ആവശ്യമായിവരും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിൽ വിജയിക്കും. ബിസിനസുകളിൽ ലാഭം വർദ്ധിക്കും.  ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും ഈശ്വരാധീനം ഉണ്ടാകും.  സർവീസ് മേഖലയിൽ പെട്ട തൊഴിലുകൾ ചെയ്യുന്നവർക്കു പുരോഗതി കൈവരും. ബുധൻ ചൊവ്വ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. ചുവപ്പ് പച്ച  എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


പൂരാടം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിക്കാൻ സാധിക്കും. ദൂരദേശ യാത്രകള്‍ ആവശ്യമായി വരും. ലാഭശതമാനം വർദ്ധിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. സർക്കാർ നേട്ടങ്ങൾ ഉണ്ടാകും. കോൺട്രാക്ട് വർക്കുകൾ ചെയ്യുന്നവർക്ക്  വർദ്ധനവ്. പൊതുരംഗത്തും കലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് പുതിയ സാധ്യതകളും വിജയവും  ഉണ്ടാകും. ബുധൻ ശനി ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു. നീല പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.


ഉത്രാടം- പുതിയ സുഹൃദ്ബന്ധങ്ങൾ മനസ്സിന് സന്തോഷം പകരും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. ഇന്റർവ്യൂകളിൽ വിജയിക്കും.  സർക്കാരിന് അനുകൂല നിലപാട് ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും ഭാഗ്യം അനുകൂലമാകും. നല്ല അവസരങ്ങൾ ലഭിക്കും.  ദൂരത്തുനിന്ന് വിവാഹാലോചനകൾ വരും. സോഷ്യൽ മീഡിയകൾ വഴിയും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. ബുധൻ ശനി തിങ്കൾ ദിവസങ്ങളിൽ വളരെ ഗുണകരമായി കാണുന്നു. നീല നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഉത്തമമാണ്.

തിരുവോണം- സ്നേഹബന്ധങ്ങൾ വിവാഹത്തിലേക്ക് കടക്കും.  കൂടുതൽ ഉത്സാഹം കർമ്മമേഖലകളിൽ വിജയവും കാണുന്നുണ്ട്.  പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. അധ്വാനത്തിന് അനുസരിച്ച് ഉയർച്ച കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. കുടുംബാംഗങ്ങൾക്ക് സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.  ഉപരിപഠന രംഗത്ത് നിൽക്കുന്നവർക്ക് പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് ഗുണകരമാണ്.

അവിട്ടം-  യുവജനങ്ങള്‍ക്ക് കാര്യ നേട്ടം തൊഴിൽ നേട്ടം എന്നിവ കാണുന്നു. സുഖാനുഭവങ്ങൾ ലഭിക്കും.  പുതിയ വസ്ത്രാഭരണാദികൾ വാങ്ങും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. ഗ്രഹ നിർമ്മാണ സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തൊഴിൽമേഖലയിൽ ചില തർക്ക വിഷയങ്ങൾക്ക് സാധ്യത. തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ അനുകൂലമായിരിക്കും.  പച്ച വെള്ള നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


ചതയം- കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ കുറയും. ധനപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കും.  സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി വരാൻ പുതിയ അവസരങ്ങൾ വന്നുചേരും. പുതിയ വസ്തുവകകൾ വാങ്ങാൻ സാധ്യത കൂടുതലായി കാണുന്നു. ഈശ്വരാധീനം വർദ്ധിക്കും. തൊഴിൽമേഖലയിൽ വിജയിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയസാധ്യത കാണുന്നു.  വിനോദയാത്രയ്ക്ക്  സാധ്യത. ബുധൻ വ്യാഴം ദിവസങ്ങൾ വളരെയധികം ഉത്തമമായി കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.

പൂരുട്ടാതി- തൊഴിൽ നേട്ടം യാത്രാഗുണം ഭാഗ്യ വർദ്ധനവ്  ഈശ്വരാധീനം എന്നിവ കാണുന്നു. പ്രവർത്തന നേട്ടം ഉണ്ടാകും. വരവും ചിലവും വർദ്ധിക്കും.  വിദ്യാർഥികൾക്ക് കാലം വളരെ അനുകൂലമാണ്. വ്യാപാരം അഭിവൃദ്ധി കാണുന്നുണ്ട്. ശത്രുക്കളെ പരാജയപ്പെടുത്തും. സുഹൃത്തുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. കാര്യ നേട്ടത്തിന് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ആവശ്യമായിവരും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും ശനി വ്യാഴം ചൊവ്വ ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു.


ഉത്രട്ടാതി- മനസ്സിൽ പുതിയ നല്ല ആശയങ്ങൾ ഉണ്ടാകും. തൊഴിൽമേഖല ലാഭകരമാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉത്തമ വിജയം കരസ്ഥമാക്കും. പരിശ്രമങ്ങൾക്ക് അംഗീകാരവും വിജയവും ലഭിക്കും.  സ്വയം തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കാര്യ നേട്ടമുണ്ടാകും. ടെസ്റ്റുകൾ ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും.  സർക്കാർ ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. തിങ്കൾ വെള്ളി ദിവസങ്ങളിൽ വളരെ അനുകൂലമായി കാണുന്നു. വെള്ള നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.


രേവതി- വിദേശ പഠനത്തിന് വേണ്ടി പണം ചിലവഴിക്കും. ആഗ്രഹസാഫല്യം ഉണ്ടാകും.  മുതിർന്നവരിൽ നിന്ന് ചില തടസ്സവാദങ്ങൾക്ക് സാധ്യതകാണുന്നു. പഠനത്തോടൊപ്പം ഉള്ള തൊഴിൽ മേഖല വിജയം കൈവരിക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ വിജയിക്കും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾ കേൾക്കും. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. സുഖചികിത്സയ്ക്ക് ആഡംബരവസ്തുക്കൾ വാങ്ങുന്നതിനു പണം ചിലവഴിക്കും.

Follow Us:
Download App:
  • android
  • ios