Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

your astrology this week 20 11 2017
Author
First Published Nov 19, 2017, 5:26 PM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍.നവംബർ മാസം ഇരുപതാം തീയതി മുതൽ ഇരുപത്തിയാറാം തീയതി വരെയുള്ള  ജ്യോതിഷ ഫലങ്ങൾ ആണ് കൊടുത്തിട്ടുള്ളത് .തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

your astrology this week 20 11 2017
അശ്വതി- കലാസാഹിത്യ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പൊതുജന മധ്യത്തിൽ അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കും. മത്സര പരീക്ഷകളിൽ തെറ്റില്ലാത്ത വിജയം കരസ്ഥമാക്കും.  കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. കേസുകള്‍ സംബന്ധിച്ച തീരുമാനം വൈകും. വ്യാഴം വെള്ളി ദിവസങ്ങളിൽ പൂർണമായും ഉത്തമമായി കാണുന്നു. മഞ്ഞ വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഭരണി- ചിലവുകൾ വർദ്ധിക്കും. കലഹ പ്രവണതയുണ്ടാകും. സഞ്ചാരക്ലേശം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ കണ്ടെത്തും. കൂടുതൽ  കഴിവ്  പ്രകടിപ്പിക്കും. ശത്രുക്കൾ ക്ഷയിക്കും. ഈശ്വരാധീനം വർദ്ധിക്കും. വിവാഹ കാര്യങ്ങളുടെ തടസ്സങ്ങൾ മാറിക്കിട്ടും. പുതിയ തൊഴിലുകൾ ആലോചിച്ച് തുടങ്ങണം. സർക്കാർ കോൺട്രാക്ടുകൾ എടുക്കുന്നവർക്ക് നഷ്ടസാധ്യത കാണുന്നു.  ദൂരദേശ യാത്ര കൊണ്ട് ഗുണമുണ്ടാകും. മാനസിക സന്തോഷം അനുഭവപ്പെടും. വാക്ക് തർക്കങ്ങളിൽ പെട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിങ്കൾ ശനി ദിവസങ്ങൾ ഉത്തമമായി കാണുന്നു. നീല വെള്ള എന്നിവ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.

കാർത്തിക- ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലം മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.  ഫോട്ടോ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കും. കടം തീർക്കുന്നതിനാണ് കൂടുതൽ സാധ്യതകൾ ഉണ്ടാകും. തീർഥയാത്രകൾ നടത്തും.  തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് തർക്കവിഷയങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉല്ലാസയാത്രകൾ ആനന്ദകരമാക്കും. ചൊവ്വാഴ്ച ദിവസം വളരെ ഉത്തമമായ കാണുന്നു. ചാരനിറത്തിലുള്ള ചുവപ്പ് നിറത്തിൽ ഉള്ളതുമായവസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


രോഹിണി- പ്രണയബന്ധങ്ങളിൽ ചതി പറ്റാതെ ശ്രദ്ധിക്കണം. പണം ആർക്കും കടം കൊടുക്കരുത് അധ്വാനത്തിനും അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും.  അംഗീകാരങ്ങൾ ലഭിക്കും. സ്ത്രീകൾ മൂലം മാനഭംഗം അപമാനം എന്നിവ കേൾക്കാനിടവരും. പുതിയ തൊഴിൽ സംരംഭങ്ങൾക്ക് വേണ്ടി ശ്രമിക്കും. ടെസ്റ്റുകളിലും അഭിമുഖങ്ങളിലും വിജയിക്കും. സർക്കാരിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും. മാനസിക സമ്മർദ്ദം ഉണ്ടാകും. തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് അലസത വർദ്ധിക്കും. വെള്ള പച്ച എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. ബുധനാഴ്ച വളരെ ഉത്തമമായ ദിനമാണ്.


മകയിരം- കാര്യ നേട്ടം അംഗീകാരം. നമ്മുടെ അഭിപ്രായങ്ങൾക്ക് പൊതുജന അംഗീകാരം ലഭിക്കും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. സർക്കാരിന്‍റെ സ്കോളർഷിപ്പുകൾ ലഭിക്കാന്‍ സാധ്യതയുണ്ട്. വിവാഹാദി കാര്യങ്ങൾക്ക് തടസ്സം ഉണ്ടായിരുന്നവർക്ക് മാറിക്കിട്ടും. ഈശ്വരാധീനം വർദ്ധിക്കും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം.  അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ള സമയമാണ്. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതായി കാണുന്നു.

തിരുവാതിര- ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഗ്രഹത്തിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നേക്കാം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾ നിന്ന് ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. കുടുംബ വസ്തുവകകൾ ലഭിക്കുവാനും സാധ്യതയുണ്ട്. പ്രായോഗികബുദ്ധി ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. കുടുംബാംഗങ്ങളുടെ സഹകരണം മൂലം  പല കാര്യങ്ങൾക്കും വിജയം കൈവരിക്കും. ഏർപ്പെടുന്ന പ്രണയബന്ധങ്ങളിൽ ആത്മാർത്ഥതയുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുക.  

പുണർതം- ചിലവുകൾ വർദ്ധിക്കും. സഞ്ചാര ക്ലേശം അനുഭവപ്പെടും. സാധനങ്ങൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ആകാശങ്ങൾ ഉണ്ടാകാം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടങ്ങളുണ്ടാകും.  സംരംഭങ്ങൾ വിജയിക്കും. ബഹുമാന്യത കീർത്തി ലഭിക്കും. പുത്ര ഗുണം ധനലാഭം കാര്യവിജയം എന്നിവ കാണുന്നു. ബുധൻ വ്യാഴം വെള്ളി എന്നീ ദിവസങ്ങൾ വളരെ ശോഭനമായി കാണുന്നു.


പൂയം - അപ്രതീക്ഷിത ധനയോഗം.  മനസ്സിന് ഇഷ്ടപ്പെട്ട സുഹൃത്തുക്കളുമായി കൂടുതൽ ഇടപഴകുവാൻ കഴിയും.  ഗൃഹത്തിൽ മംഗളകർമ്മങ്ങൾ ഉണ്ടാകും. സഹോദരങ്ങളുടെ സഹായം മൂലം കാര്യമായ നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കും. സർക്കാരിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. യാത്രകൾ ആവശ്യമായിവരും. കുടുംബകാര്യങ്ങളിൽ ഉണ്ടാകുന്ന ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളായി മാറാതെ തുടക്കത്തിലെ പരിഹരിക്കേണ്ടതാണ്.


ആയില്യം- കുടുംബാംഗങ്ങൾക്ക് വിദേശ തൊഴിൽ ലഭിക്കുകയും അതു വഴി വരുമാനം വർദ്ധിക്കുകയും ചെയ്യും. സഹോദരങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. വിവാഹ തടസം മാറും. യാത്രകൾ പൂർണമായും അനുകൂലമാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. നല്ല വാർത്തകൾ കേൾക്കും. സുഖ വർദ്ധനവ് കാണുന്നു. സമ്മാനങ്ങൾ ലഭിക്കും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഈ ആഴ്ചയിൽ ചുവന്ന വസ്ത്രങ്ങൾ ഒരു കാരണവശാലും ധരിക്കരുത്. വസ്ത്രങ്ങളിൽ മഞ്ഞനിറം ഉണ്ടാകുന്നത് ഉത്തമമാണ്.


മകം- ചിലവുകൾ വർദ്ധിക്കും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സർക്കാർ കാര്യങ്ങളിൽ തടസ്സം നേരിടാം. ആഗ്രഹവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്ഥാനചലനങ്ങൾ ഉണ്ടാകാം. പൊതുജനങ്ങളുടെ സഹകരണവും അംഗീകാരവും ലഭിക്കും. എല്ലാക്കാര്യങ്ങളിലും വിജയിക്കാൻ തക്ക മനശക്തി ഉണ്ടാകും. സ്ത്രീകൾ മൂലം നേട്ടങ്ങൾ അനുഭവപ്പെടും. ചൊവ്വ ബുധൻ ദിവസങ്ങളിൽ ഉത്തമമായി കാണപ്പെടുന്നു.  വെള്ള ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഉത്തമമാണ്.


പൂരം- വീട് പുതുക്കി പണിയുന്നതിനുള്ള ശ്രമം വിജയിക്കും. പ്രവർത്തനവിജയം ഉണ്ടാകും. നമ്മുടെ കഴിവുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. ജോലി ശാരീരിക ബുദ്ധിമുട്ടുകൾ കുറയും. ആരോഗ്യം വർധിക്കും. ധനപരമായി ചില നേട്ടങ്ങൾ സുഖം സന്തോഷം എന്നിവയും കാണുന്നുണ്ട്. കടബാധ്യതകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ദഹന സംബന്ധമായ രോഗങ്ങൾ. തൊഴിൽമേഖലയിലെ തടസ്സം. അഭിമാനക്ഷതം. വെളുത്ത വസ്ത്രങ്ങൾ. കാൽസ്യം കൂടുതൽ കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. പതിവിലും കൂടുതൽ ജലം കുടിക്കുക എന്നിവ ഉത്തമമായി കാണുന്നു.


ഉത്രം- ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. നമ്മുടെ അഭിപ്രായങ്ങൾക്ക്  പലതരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ബുധനാഴ്ച ദിവസം ബൃഹ്മി പോലെയുള്ളവ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ബഹുമാന്യത ഐശ്വര്യം കുടുംബസുഖം കർമ്മ നേട്ടം സ്ത്രീ ഗുണം എന്നിവ കാണുന്നു. ശത്രുക്കളെയും സ്ഥാന ലാഭങ്ങൾ ഉണ്ടാകും. സുഖം സന്തോഷം എന്നിവ കാണുന്നു. ചൊവ്വ ബുധൻ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു.  പച്ച ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


അത്തം- കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനങ്ങളുടെ നേട്ടം. മറ്റുള്ളവരുടെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും. ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഗ്രഹത്തിന്‍റെ അറ്റകുറ്റപ്പണികളും ചെയ്തുതീർക്കാൻ ശ്രമിക്കും. തൊഴിൽ മേഖലകളിൽ പുരോഗതി ഉണ്ടാകും. സാഹിത്യകാരന്മാർ കലാകാരന്മാർ തുടങ്ങിയവർക്ക് പൊതുജന അംഗീകാരം ലഭിക്കും. കാര്യവും പ്രശസ്തി എന്നിവ കൈയ്യെത്തും ദൂരത്ത് വരും.  വ്യാഴം വെള്ളി ദിനങ്ങൾ വളരെ കൂട്ടമായി കാണുന്നു.


ചിത്തിര- പെട്ടെന്നുണ്ടാകുന്ന കോപം ചില കാര്യതടസങ്ങൾ ഉണ്ടാക്കും. പ്രണയ ബന്ധങ്ങൾക്ക് കൂടുതൽ സന്തോഷകരമായ അവസ്ഥ ഉണ്ടാകും. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്.  ഈശ്വരാധീനം വർദ്ധിക്കും. ധനപരമായി ട്ടുള്ള മേഖലകളിൽ കൂടുതൽ മുതൽ മുടക്കിന് ശ്രമിക്കും.  വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തി  വിദ്യാർഥി കാര്യങ്ങളിൽ വിജയം കണ്ടെത്തേണ്ടതാണ്. കുടുംബത്തിൽ നിന്ന് അകന്ന് നൽകേണ്ടതായി വരാം. വിദേശ തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ സാമ്പത്തികനേട്ടം അനുഭവപ്പെടുകയും നാട്ടിൽ വരാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും.  പരീക്ഷകളിലെ തയ്യാറെടുപ്പുകളിൽ പാളിച്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചോതി- സാമ്പത്തികനില മെച്ചപ്പെടും. ചിലവുകൾ വർദ്ധിച്ചുവരും. കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും.  മേലധികാരികളുടെ അഭിപ്രായവ്യത്യാസങ്ങൾ നമുക്ക് ദോഷം ചെയ്യും. കഫ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത. വിവാഹ അധികാരികൾക്ക് തീരുമാനമുണ്ടാകും. പൊതു കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ല പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ കഴിയും. ഈശ്വരാധീനം വർദ്ധിക്കും.  തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബുധൻ ഞായർ ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു.


വിശാഖം- വിദ്യാവിജയം. സന്താനഗുണം. സ്ഥാന ലാഭം.  സർവ്വവിധ കാര്യങ്ങൾക്കും വിജയം കരസ്ഥമാക്കും. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സർവ്വവിധ അസുഖങ്ങൾക്കും വർദ്ധനവ് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദൂരയാത്രകൾ ആവശ്യമായി വരും. ഭയം കൂടിവരും. അപവാദങ്ങൾ കേൾക്കാൻ ഇടവരും.  സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. നമ്മുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. കലഹ പ്രവണത വർദ്ധിക്കും. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നേത്ര രോഗങ്ങൾക്ക് സാധ്യത. ബുധൻ ശനി ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


അനിഴം- തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വരുമാനം വർദ്ധിക്കും. സാമൂഹിക പ്രവർത്തന മേഖലകളിലും പൊതു രംഗത്ത് ശോഭിക്കും. വരവിനനുസരിച്ച് ചിലവും കൂടിവരും. പല മുതിർന്ന നേതാക്കളുമായി അടുത്ത ഇടപഴകുവാൻ സാധിക്കും. ദൂരദേശ യാത്രകൾ ഗുണം ചെയ്യും. സ്ഥാന ലാഭം. ധനനേട്ടം. ശത്രുക്ഷയം. സർവ്വ കാര്യ വിജയം.  ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും വസ്തുവകകൾ വാങ്ങാൻ അവസരങ്ങൾ ലഭിക്കും. പ്രവർത്തന മേഖലയിൽ വിജയം കൈവരിക്കും


തൃക്കേട്ട- വരുമാന കാര്യങ്ങളിൽ ചെറിയ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസകാര്യങ്ങളിൽ അലസതയുണ്ടാകും. ഈശ്വരാധീനം പൂർണമായും കാണുന്നു. വിവാഹാദി കാര്യങ്ങളിലുള്ള തടസ്സങ്ങൾ മാറി കാര്യങ്ങൾ നേരെ ആയിവരും. തൊഴിൽമേഖലകളിൽ പൂർണമായും ഉത്സാഹപൂർവം പ്രവർത്തിക്കുന്നതുകൊണ്ട് തൊഴിൽമേഖല മെച്ചപ്പെട്ട വരും. സഹോദരങ്ങളിൽ നിന്ന് കാര്യ നേട്ടങ്ങൾ കുറയും. അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് മേന്മ അനുഭവപ്പെടും.  സ്ഥാനമാന ലാഭം. ശത്രുക്ഷയം. സർവ്വ കാര്യ വിജയം. സുഖ സമൃദ്ധി എന്നിവ കാണുന്നു.


മൂലം- പ്രവർത്തനമേഖലയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നമ്മുടെ  മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കും. ചിലവുകൾ വർദ്ധിക്കും. അഭിമാനക്ഷതം ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. സർക്കാർ മേഖലയിൽ നിന്നുള്ള വിരോധം ഉണ്ടാകാം. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ കൂടുതൽ സൂക്ഷിക്കണം. ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും നല്ലെണ്ണ തേച്ച് കുളിക്കുന്നതും അയ്യപ്പ ക്ഷേത്ര ദർശനം നടത്തുന്നത് ശിവക്ഷേത്രദർശനം നടത്തുന്നതും വളരെ ഉത്തമമായി  കാണുന്നുണ്ട്. വ്യാഴം വെള്ളി ദിവസങ്ങളിൽ ഉത്തമമാണ്മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാകും.


പൂരാടം- വാക്ക് തർക്കങ്ങൾക്ക് സാധ്യത വളരെ കൂടുതൽ ആണ്. കേസ് വഴക്കുകളിൽ വിജയിക്കും. ചിലവുകൾ വർദ്ധിക്കും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അഭിപ്രായഭിന്നതകൾ ഉണ്ടാകാം.  ഐശ്വര്യവർദ്ധനവ് ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. പ്രണയബന്ധങ്ങളിൽ ചതിക്കപ്പെടാതെ ശ്രദ്ധിക്കണം. പരീക്ഷകളിൽ വിജയിക്കും. ഈശ്വരാധീനം ഉണ്ടാകും.  പുതിയ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ ലഭിക്കും. തൊഴിൽ മേഖലയിൽ കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.


ഉത്രാടം- പുതിയ സംരംഭങ്ങൾ വിജയകരമായി നടത്താൻ കഴിയും. ഐശ്വര്യ പൂർണമായ ഒരു അന്തരീക്ഷം ഉണ്ടാകും. കല സാഹിത്യം മാധ്യമപ്രവർത്തനങ്ങൾ തുടങ്ങിയവർക്ക് പ്രവർത്തന രംഗത്ത് കൂടുതൽ ജനശ്രദ്ധ നേടാൻ കഴിയും. വിനോദയാത്രകൾ കൊണ്ട് മാനസികസമ്മർദ്ദം കുറയും. തർക്ക വിഷയങ്ങളിൽ നിന്ന് യുക്തിപൂർവ്വം ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. വിദേശ യാത്രകൾക്ക് അവസരം ലഭിക്കും. ഞായർ ബുധൻ ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു.


തിരുവോണം- കർമ്മമേഖലകളിൽ തടസ്സങ്ങളുണ്ടാകാം.  അപമാനം ഉണ്ടാകാം. ചിലവുകൾ വർദ്ധിക്കും. ശത്രുക്കളുടെ ഭാഗത്തുനിന്ന് തടസങ്ങൾ ഉണ്ടാകാം. മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടും. ചില കാര്യങ്ങളിൽ നിന്ന് പൊതുവെ വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട ഒരു വാരം ആണ്. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. ആഴ്ചയുടെ പകുതിക്ക് ശേഷം ധനനേട്ടം  ശത്രുക്ഷയം സർവ്വകാര്യ വിജയം സന്തോഷം എന്നിവ കാണുന്നുണ്ട്. ചൊവ്വ ശനി ദിവസങ്ങൾ ഉത്തമമായി കാണുന്നു.  നീല കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


അവിട്ടം- മാനസിക സന്തോഷം. ഐശ്വര്യവർദ്ധനവ്. വിദേശ തൊഴിൽ. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയം. തൊഴിൽ മേഖലകളിൽ വിജയം കൈവരിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കോൺട്രാക്ട് വർക്കുകൾ ചെയ്യുന്നവർക്ക് ലാഭ ശതമാനം വർദ്ധിക്കും. സാഹസിക പ്രവർത്തികൾ പാടില്ല. അമിത അധ്വാനം ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും.കാര്യങ്ങളുടെ തടസ്സങ്ങൾ മാറി വരും. ഈശ്വരാധീനം വർദ്ധിക്കും. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഉത്തമമാണ്. വ്യാഴം വെള്ളി ദിവസങ്ങൾ കൂടുതൽ ഉത്തമം ആയി കാണുന്നു

ചതയം- തടസ്സങ്ങൾ മാറി വരും. മാനസിക സന്തോഷം അനുഭവപ്പെടും. വിനോദയാത്രകൾ നടത്തും. തൊഴിൽമേഖലയിൽ വരുമാനം വർദ്ധിക്കും. പിതൃസ്വത്ത് ലഭിക്കാനിട വരും. ഈശ്വരാധീനം ബാധിക്കും. സമ്മാനങ്ങൾ ലഭിക്കും. സ്വർണം പുതിയ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കും. അനാവശ്യ സുഹൃത്ത് ബന്ധങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. വെള്ള മഞ്ഞ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


പൂരുട്ടാതി- ദൂര ദേശയാത്രകൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് അകന്ന് നിർത്തേണ്ടതായി വരാം. കുടുംബാംഗങ്ങളും ആയിട്ടുള്ള ബന്ധം ശ്രദ്ധിക്കേണ്ടതാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ആദരവും ലഭിക്കും. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വിദ്യാർഥി കാര്യങ്ങളിൽ വളരെ അധികം ഉയർച്ച ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. സോഷ്യൽ മീഡിയയിൽ നിന്ന് അനുകൂല നിലപാടുകൾ നമുക്ക് ഉണ്ടാകും. ഉത്തമ കോഴ്സുകൾ പഠിക്കാനുള്ള അവസരം ലഭിക്കും.


ഉത്രട്ടാതി- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ഉയർച്ച ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് സാധ്യത. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത വർധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം.  ജനങ്ങളിൽ നിന്ന് അകന്നു നിൽക്കും. പരീക്ഷകളിൽ വിജയിക്കും. കാര്യതടസ്സം അഭിമാന ക്ഷതം എന്നിവയ്ക്കും സാധ്യതയുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു. വിദ്യാർഥികൾക്ക് പൂർണമായും അനുകൂല കാലഘട്ടമാണ്. ബുധൻ ഞായർ ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു.


രേവതി- സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. കീർത്തി വർദ്ധിക്കും. സർവ്വ ഐശ്വര്യങ്ങൾക്കും സാധ്യത കാണുന്നു. നേതൃത്വഗുണം പ്രകടിപ്പിക്കും. അഭീഷ്ട ലാഭം സുഖം സന്തോഷം ഇഷ്ടഭക്ഷണം യോഗം  തൊഴിൽമേഖലയിലെ സംതൃപ്തി എന്നിവ കാണുന്നു. യാത്രാഗുണം. തടസ്സങ്ങൾ പൂർണമായും  മാറിവരും. തർക്കവിഷയങ്ങളിൽ വിജയിക്കും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. തിങ്കൾ ശനി ദിവസങ്ങൾ കൂടുതൽ ഉത്തമം ആയി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നതും ബുധനാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുന്നതും തുളസി ബൃഹ്മി എന്നിവ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്

Follow Us:
Download App:
  • android
  • ios