Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

your astrology this week 24 12 2017
Author
First Published Dec 24, 2017, 11:29 AM IST

your astrology this week 24 12 2017

അശ്വതി- വരുമാന വർദ്ധനവ് ഉണ്ടാകും.  ജീവിതരീതികളിൽ പുരോഗമനം ഉണ്ടാകും. പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്  ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും.  കലാകാരന്മാർക്ക് വളരെ അനുകൂലമായ കാലമാണ്. സ്ത്രീകൾ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയാസം അനുഭവുപ്പെടും. പണവും ശുഭവാർത്തകൾ ഉണ്ടാകുവാനുള്ള സാദ്ധ്യത കാണുന്നു. ദേശീയ യാത്രകൾ ചെയ്യേണ്ടിവരും, പുതിയ പ്രണയ ബന്ധങ്ങൾക്ക് സാദ്ധ്യത കാണുന്നു. തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാകും. ചൊവ്വ ശനി ദിവസങ്ങൾ ശോഭനമായി കാണുന്നു.  ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഭരണി -ഗുണദോഷസമ്മിശ്രമായ ഒരു വാരമാണ്. തൊഴിൽരംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ കർമ്മ മേഖലകളിൽ പ്രവേശിക്കുന്നതിനു സാധിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കംകുറിക്കും.  ഭാഗ്യ അനുഭവങ്ങൾക്ക് സാധ്യത കാണുന്നു. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിയും. തൊഴിൽ ചെയ്യുന്നവർക്ക് ധനനേട്ടം ഉണ്ടാകും.  സ്വയം തൊഴിൽ രംഗത്തും ബിസിനസുകാർക്കും നേട്ടങ്ങൾ അനുഭവപ്പെടും. വിദേശ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും.


കാർത്തിക- കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠന മികവ് അനുഭവപ്പെടും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. പൊതുപ്രവർത്തകർക്ക് കാലം പൂർണമായും അനുകൂലമാണ്. പുതിയ സുഹൃദ്ബന്ധങ്ങൾ ലഭിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നത് നല്ലതാണ്. പുതിയ വിവാഹാലോചനകൾക്ക് സാധ്യതകാണുന്നു. ധനം നഷ്ടപ്പെട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ നല്ലതാണ്. ബുധൻ വ്യാഴം ദിവസങ്ങളിൽ വളരെയധികം ശോഭനമായി കാണുന്നു.


രോഹിണി - ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിക്കും.  ഭാഗ്യാനുഭവങ്ങൾ അനുകൂലമായി വരും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും. അന്യദേശങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. ആധുനികമായ പല ഉപകരണങ്ങളും വാങ്ങിക്കാൻ ശ്രമിക്കും. ഈ നക്ഷത്രക്കാർ കാര്യതടസ്സം മാറ്റുന്നതിനു വേണ്ടി മാനസിക സ്വസ്ഥതയ്ക്കും വെളുത്ത പവിഴം ധരിക്കുന്നത് നല്ലതാണ്.


മകയിരം- സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ സഹകരണവും ഉണ്ടാകും.  ശത്രുക്കൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വർധിക്കാം. തൊഴിൽ മേഖലകൾ അഭിവൃദ്ധി ഉണ്ടാകും. സഹപ്രവർത്തകർ സഹായം ചെയ്യും.  കലാകാരന്മാർക്ക് കാലം വളരെ അനുകൂലമാണ്. ധനവരവ് വർദ്ധിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ആത്മാർഥമായി സഹകരിക്കും. പുതിയ വാഹനം വാങ്ങുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തും.  പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തിങ്കൾ ശനി എന്നീ ഇനങ്ങൾ ഉത്തമമായിരിക്കും. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. മഞ്ഞനിറത്തിലുള്ള ആഭരണങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണം ചെയ്യും.


തിരുവാതിര- ആഗ്രഹങ്ങൾക്കനുസരിച്ച്  വർധനവ് അനുഭവപ്പെടും. ഉദ്യോഗസ്ഥർക്ക് പദവികളിൽ ഉയർച്ച ഉണ്ടാകും.  സ്ഥാന ചലനങ്ങൾക്ക് സാധ്യത വളരെ കൂടുതലാണ്. ശത്രുക്കളിൽനിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് കാര്യ നേട്ടമുണ്ടാകും. തടസ്സങ്ങൾ മാറി വരും. വിദ്യാർഥികൾക്ക് പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാൻ കഴിയും. ചുവപ്പ് മഞ്ഞ എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്ന വളരെ ഉത്തമമാണ്. തിങ്കളാഴ്ച വളരെ നല്ലതായി കാണുന്നു.


പുണർതം- ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. ആഗ്രഹസാഫല്യം ചികിത്സകൾ ഫലിച്ചു തുടങ്ങും.  കലാ കായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്. ഉദ്യോഗസ്ഥർ പൊതുപ്രവർത്തകർക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്.  പുതിയ കർമ്മ മേഖലകളിലേക്ക് കടക്കുവാൻ പറ്റിയ സാഹചര്യം നിലവില്‍ വരും. ദീര്‍ഘകാല സുരക്ഷയ്ക്ക് അത്യാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നത് അത്യാവശ്യമാണ്.


പൂയം- വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ ആത്മാർത്ഥ പരിശ്രമം ആവശ്യമാണ്.  പ്രവർത്തന നേട്ടം ഉണ്ടാകും. വരവും ചിലവും വർദ്ധിക്കും.  വിദ്യാർഥികൾക്ക് കാലം വളരെ അനുകൂലമാണ്. വ്യാപാരത്തില്‍ അഭിവൃദ്ധി കാണുന്നുണ്ട്. ശത്രുക്കളെ പരാജയപ്പെടുത്തും. സുഹൃത്തുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. കാര്യ നേട്ടത്തിന് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ആവശ്യമായിവരും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും. ശനി വ്യാഴം ചൊവ്വ ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു.


ആയില്യം- മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിക്കുവാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ ഉണ്ടാകുന്ന വിശ്വാസം വർദ്ധിക്കും. ഉത്തരവാദിത്വമുള്ള പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ കഴിയും. ആരോഗ്യകാര്യങ്ങളിൽ പൂർണമായും ശ്രദ്ധ ആവശ്യമാണ്. കർമമേഖലയിൽ പുരോഗതി സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ധനം നഷ്ടപ്പെട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കളവ് പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.  വ്യാപാരികൾക്കും കർഷകർക്കും വളരെ അനുകൂലമായ സമയമാണ്.


മകം - വിദേശ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം അനുഭവപ്പെടും.  വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം വർദ്ധിക്കും. സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. അലർജി പോലുള്ള രോഗങ്ങൾ വരാൻ സാധ്യത വളരെയധികം കൂടുതലാണ്. പൊതു മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജനസ്വാധീനം വർദ്ധിക്കും.  കലാകാരന്മാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ലോഹ സംബന്ധമായ ഉപകരണങ്ങളുടെ  ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നേട്ടങ്ങൾക്ക് സാധ്യതകാണുന്നു.


പൂരം- വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് ഉണ്ടാകും. കാര്യങ്ങളെല്ലാം ഉദ്ദേശിക്കുന്നതുപോലെ ചെയ്തുതീർക്കാൻ സാധിക്കും. ശത്രുക്കളുടെ ശല്യം കുറയും. വിശേഷപ്പെട്ട വസ്തുക്കൾ ലഭിക്കും. ആരാധനാലയങ്ങളിൽ ദർശനം നടത്തും. ദൂരയാത്രകൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പലകാര്യങ്ങളിലും കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. കലാസാഹിത്യ മേഖലകളിലുള്ളവർക്ക് അംഗീകാരങ്ങൾ ലഭിക്കും. അടുത്ത് ഇടപഴകുന്നവരുമായി കലഹ പ്രവണത ഉണ്ടാകും. എടുത്തുചാട്ടം മൂലം അബദ്ധങ്ങളിൽ ചെന്ന് പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


ഉത്രം- പെട്ടന്ന് ദേഷ്യം സ്വഭാവമുണ്ടാകും. സഹോദരങ്ങളിൽ നിന്ന്  സഹായസഹകരണങ്ങൾ ഉണ്ടാകും. വിദ്യാർഥി കാര്യങ്ങളിൽ വിജയം കൈവരിക്കും.  വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സോഷ്യൽ മീഡിയകൾ വഴിയോ, പുതിയ പഠന മേഖലകളിൽ നിന്നോ ഉത്തമരായ നല്ല സുഹൃത്തുക്കളെ ലഭിക്കും. വിവാഹാദി കാര്യങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ  സ്വാഭാവിക തടസ്സങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നുണ്ട്. കർമ്മമേഖലയിൽ വിജയമുണ്ടാകും.

അത്തം- പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.  ചിലവുകൾ വർദ്ധിക്കും. പ്രവർത്തനശൈലിയിൽ മാറ്റങ്ങളുണ്ടാകും. പല സുപ്രധാനമായ തീരുമാനങ്ങളും എടുക്കും. കാര്യങ്ങൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തിച്ചേരും. ആഡംബരവസ്തുക്കൾ വാങ്ങിക്കും. ആരാധനാലയങ്ങളിൽ ദർശനങ്ങളും പൂജകളും വഴിപാടുകളും നേർച്ചകളും നടത്തും.  അധികാരപദവികൾ എത്തിച്ചേരാൻ സാധ്യതകൾ കാണുന്നു. ചൊവ്വ വ്യാഴം ദിവസങ്ങളിൽ പൂർണമായും അനുകൂലമായി കാണുന്നു.


ചിത്തിര- കുടുംബാംഗങ്ങളുമായി ഒത്തു ചേരാനുള്ള അവസരങ്ങൾ ലഭിക്കും.  കേസുകളിൽ ജയിക്കും. മനസ് ശാന്തമാകും. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. ധനനേട്ടം ഉണ്ടാകും.  കുടുംബത്തിലെ മുതിർന്നവരെ നിന്ന് അനുകൂല നിലപാടുകൾക്ക് സാധ്യത കാണുന്നുണ്ട്. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. പരീക്ഷ വിജയം വിദ്യാവിജയം എന്നിവ കാണുന്നുണ്ട്.   സർക്കാരിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. വിദേശത്തു നിന്നും അനുകൂല വാർത്തകൾ കേൾക്കും. സ്നേഹ സുഹൃത്ത് ബന്ധങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നത് നന്നായിരിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചോതി- വളരെക്കാലമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി വരും. തൊഴിൽ മേഖലയിൽ പുരോഗതി അനുഭവപ്പെടും. സർക്കാരിൽനിന്ന് എതിരഭിപ്രായങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മൾ മുന്നോട്ട് ഇറങ്ങുന്ന കാര്യങ്ങളിൽ ചില ആൾക്കാരുടെ തടസ്സങ്ങൾ  ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശ തൊഴിൽ ലഭിക്കും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ എന്നിവ വർദ്ധിക്കും. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.  ബുധൻ വ്യാഴം ദിവസങ്ങൾ ഉത്തമമായിരിക്കും.


വിശാഖം- കർമ്മ മേഖലകളുമായി ബന്ധപ്പെട്ട് കൂടുതൽ അധ്വാനിക്കേണ്ടി വരും. പുതിയ ആശയങ്ങൾ നടപ്പാക്കാൻ കഴിയും. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കും. തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുവാൻ കഴിയും. സ്ത്രീകളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും ഉള്ള കാര്യങ്ങളിൽ ഇടപെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തി എടുക്കുവാനുള്ള കഴിവ് ലഭിക്കും.  കർമ്മ മേഖലയിൽ കൂടുതൽ വരുമാന വർദ്ധനവ് ഉണ്ടാകും. അപ്രതീക്ഷിത നേട്ടം കാണുന്നു. തിങ്കൾ വെള്ളി ദിവസങ്ങൾ അനുകൂലമായി കാണുന്നു.


അനിഴം- പുതിയ ചുമതലകൾ ഏറ്റെടുത്ത് നടത്തും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. വാക്കു തർക്കം പരിഹരിക്കപ്പെടും. ദൂരയാത്രകൾക്ക് അവസരങ്ങൾ ലഭിക്കും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തടസ്സങ്ങൾ നീങ്ങി എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. പലവിധ  പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നില്ല എന്ന തോന്നൽ മനസ്സിൽ ഉണ്ടാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെയധികം നല്ലതാണ്.

തൃക്കേട്ട- മനസ്സിൽ ഭയം കൂടിവരും.  വിദ്യാർഥികൾക്ക് കാലം പൂർണമായും അനുകൂലമാണ്. ദൂരദേശ യാത്രകള്‍ നടത്തും. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.  സഹോദരങ്ങൾക്ക് ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കൾ ഉന്നയിക്കുന്ന തടസ്സവാദങ്ങൾ നമുക്ക് പ്രശ്നങ്ങളുണ്ടാക്കും. അപ്രതീക്ഷിത ധനനേട്ടം കാണുന്നു. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. വെള്ള പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമാണ്.


മൂലം- പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദേശ യാത്രകൾക്ക് സാഹചര്യം ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹായം ഉണ്ടാകും. കൈവശമുള്ള പണം ആർക്കും കടം കൊടുക്കുകയോ, കടം വാങ്ങുന്ന കാര്യങ്ങൾക്ക് ജാമ്യം നിൽക്കുകയോ ചെയ്യരുത്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കാലം വളരെ അനുകൂലമാണ്. ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ടവർക്കും വിജയസാധ്യത കാണുന്നു. വെള്ളി തിങ്കൾ ദിവസങ്ങളിൽ പൂർണമായും അനുകൂലമാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.


പൂരാടം- വാക്കുകൾക്ക് അംഗീകാരം ലഭിക്കും. തൊഴിൽമേഖലയിൽ ലാഭം വർദ്ധിക്കും. കുടുംബാന്തരീക്ഷത്തിൽ സമാധാനമുണ്ടാകും. വാഹനങ്ങൾ മാറ്റി വാങ്ങാൻ ശ്രമിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.  ബന്ധുക്കളുമായി സഹകരിച്ച് പ്രവർത്തിക്കും. സഹോദരങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. പുതിയ വീട് വാസ്തു എന്നിവ വാങ്ങാനുള്ള ആഗ്രഹമുണ്ടാകും.  കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറും. അർഹതപ്പെട്ട വസ്തുവകകൾ ലഭിക്കാനും സാധ്യതയുണ്ട്.  ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു.


ഉത്രാടം- കണക്ക്  വിഷയങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ നേട്ടമുണ്ടാകും. കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും.  ആധ്യാത്മിക മേഖലയിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരുമായ സാഹചര്യം ലഭിക്കും. തർക്കവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നത് വളരെയധികം നല്ലതാണ്. മാനസിക സമ്മർദ്ദം കൂടി വരും ഇഷ്ടഭക്ഷണം യോഗം കാണുന്നു. പുതിയ സ്ത്രീ സുഹൃത്തുക്കളെ പരിചയപ്പെടും. ദൂരദേശത്തുനിന്നു വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്.  പച്ച ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

തിരുവോണം- കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ കുറയും. പണം കടം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.  വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ സുഹൃത്തുക്കൾ മൂലം തൊഴിൽ നേട്ടമുണ്ടാക്കാം. സ്വയം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് ലാഭം ശതമാനം വർധിക്കും. തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു.  പച്ച നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.


അവിട്ടം- ആഗ്രഹിച്ച മേഖലകളിൽ ഉദ്യോഗം ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാര മേഖലകളിൽ പുരോഗതി അനുഭവപ്പെടും. സാമ്പത്തിക നേട്ടം വർദ്ധിക്കും. വ്യക്തികളെ പരിചയപ്പെടാം. ഭക്ഷ്യ വിഷബാധ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയപൂർവ്വം ചെയ്തു തീർക്കാൻ കഴിയും.  കുടുംബാന്തരീക്ഷത്തിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറിവരും. മാനസികമായുള്ള ടെൻഷൻ കുറയ്ക്കുന്നതിന് യോഗ പോലുള്ളവ ചെയ്യുന്നത് നന്നായിരിക്കും.


ചതയം- തടസ്സങ്ങളെല്ലാം മാറിവരും. മാനസിക സംതൃപ്തി അനുഭവപ്പെടും.  സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.  ഈശ്വരാധീനം വർദ്ധിക്കും. കർമമേഖലയിൽ വിജയമുണ്ടാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. തൊഴിൽമേഖലയിൽ ലാഭശതമാനം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബുധൻ വെള്ളി ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു.

പൂരുട്ടാതി- സ്ത്രീകളിൽ നിന്ന് ശത്രുത ഉണ്ടാകും. സ്വത്ത് വകകൾ ലഭിക്കും.   കലഹം പ്രവണത വർദ്ധിക്കും.  ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  നേട്ടങ്ങളുണ്ടാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുതിയ അറിവുകൾ നേടാൻ താല്പര്യം പ്രകടിപ്പിക്കും. അംഗീകാരം ആദരവ് എന്നിവ ലഭിക്കും.  ഗൃഹനിർമാണങ്ങളുടെ പ്രവർത്തനം ആരംഭിക്കുവാൻ സാധ്യത കാണുന്നുണ്ട്. ദൂരത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലമായ കാലഘട്ടമാണ്.  മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.


ഉത്രട്ടാതി- ഉദ്ധിഷ്ട കാര്യത്തിന് വേണ്ടി പ്രയത്നിക്കും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും.  പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. അപ്രതീക്ഷിത ധനയോഗം കാണുന്നു. തൊഴിൽ മേഖലകളിൽ കൂടുതൽ ഫലപ്രദമായി  ആശയങ്ങൾ പ്രയോഗിക്കാൻ കഴിയും. കാര്യ നേട്ടം അനുഭവപ്പെടും. തർക്കവിഷയങ്ങളിൽ വിജയിക്കും. കേസ് വഴക്കുകളിൽ നിന്നാണ് തന്ത്രപരമായി രക്ഷപ്പെടാൻ കഴിയും. പുതിയ ധന സമ്പാദനത്തിനു വേണ്ടിയുള്ള വഴികൾ കണ്ടുപിടിക്കും.


രേവതി- കാര്യനേട്ടം. അനുഭവ യോഗം. തൊഴിൽ നേട്ടം. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ലാഭശതമാനം വർദ്ധിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തും. പരീക്ഷകളിൽ വിജയിക്കും. പുതിയ പ്രണയബന്ധങ്ങള്‍ക്ക് സാധ്യത.  പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യും. തടസ്സങ്ങൾ പൂർണമായി മാറി വരും. സോഷ്യൽ മീഡിയയിൽ നിന്ന് ഉത്തമ സുഹൃത്തുക്കളെ ലഭിക്കുകയും  അവരുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിക്കുകയും ചെയ്യും. ബുധൻ വ്യാഴം എന്നീ ദിവസങ്ങൾ ഉത്തമമാണ് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണം ചെയ്യും.
 

Follow Us:
Download App:
  • android
  • ios