Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

your astrology this week 27 11 2017
Author
First Published Nov 26, 2017, 11:40 PM IST

അശ്വതി- പലകാര്യങ്ങളിലും തീരുമാനം എടുത്ത് അതിൽ ഉറച്ചു നിൽക്കും.  ഈശ്വരവിശ്വാസം വർദ്ധിക്കും. അവരുടെ മനസ്സ് അറിഞ്ഞ് പ്രവർത്തിക്കാൻ കഴിയും. കുടുംബ ജീവിതത്തിൽ വിജയം ഉണ്ടാകും. അന്യ ജനങ്ങളെക്കൊണ്ട് നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളിൽ നിന്നുള്ള ഗുണാനുഭവങ്ങൾ കുറയും. ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രോത്സാഹനം ലഭിക്കുകയില്ല. അമിത ആഹാരം ഒഴിവാക്കുന്നത് നല്ലതാണ്. ദുരഭിമാനം മാറ്റിവയ്ക്കുക. സ്വന്തം നിർദ്ദേശങ്ങളും തീരുമാനങ്ങളും നടപ്പിൽ വരുത്തുവാൻ കഠിനമായി ശ്രമിക്കും. സാഹസിക പ്രവൃത്തികളിൽ നിന്നു ഒഴിഞ്ഞ് നിൽക്കുക. ഈശ്വരാധീനം പൂർണമായും കാണുന്ന മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ഭരണി- പ്രണയ വിവാഹങ്ങള്‍ക്ക് സാധ്യത കൂടും. കുടുംബാംഗങ്ങൾ കൂടുതൽ സ്നേഹത്തോടുകൂടി പെരുമാറും. വിദ്യാർഥി ഗുണങ്ങൾ കാണുന്നു. ദൂരദേശ യാത്രകൾ നടത്താൻ സാഹചര്യം അനുകൂലമാകും. തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. തടസ്സങ്ങൾ മാറി വരും. തൊഴിൽ മേഖലയിൽ പുരോഗതി കാണുന്നുണ്ട്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഉദ്യോഗ കയറ്റം വരുമാന വർദ്ധനവ് വിദ്യാഗുണം എന്നിവ കാണുന്നു. ബുധൻ ശനി ദിവസങ്ങൾ വളരെയധികം ഉത്തമമാണ്. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നന്നായിരിക്കും.


കാർത്തിക- തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മൂലം ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്ന് സഹകരണ കുറവ് ഉണ്ടാകും. ധനനഷ്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് അധ്വാന കൂടുതൽ ഉണ്ടാകും. അപ്രതീക്ഷിതമായ ചില കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആരോഗ്യകാര്യങ്ങളിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഏറ്റെടുക്കുന്ന ജോലികൾ ശ്രദ്ധാപൂർവ്വം ചെയ്തുതീർക്കും. അശ്രദ്ധമായുള്ള ചില പെരുമാറ്റരീതികൾ ബുദ്ധിമുട്ടുണ്ടാക്കും. വെള്ളി ഞായർ ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു.  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതാണ്
.

രോഹിണി- കലാപ്രവർത്തനം മേഖലയുമായി ബന്ധപ്പെട്ട  അംഗീകാരങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തതുമൂലം മനസ്സിൽ സമ്മര്‍ദ്ദം ഉണ്ടാകും. കുടുംബാംഗങ്ങളുമായി തർക്കവിഷയത്തിൽ ഏർപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ധനവരവ് വർദ്ധിക്കും.  തൊഴിൽ മേഖലയിൽ പുരോഗതി. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. വിദേശ തൊഴിൽ ലഭിക്കാൻ സാധ്യത കൂടും. തർക്കവിഷയങ്ങൾ ഏർപ്പെടാതിരിക്കാൻ അതാണ് നല്ലത്. മാനസിക ആരോഗ്യം വർധിക്കും. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. തിങ്കൾ വ്യാഴം ദിവസങ്ങളിൽ ഉത്തമമായി കാണുന്നു.  വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


മകയിരം- പരിശ്രമശീലം വർദ്ധിക്കും. മാതാപിതാക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. സഭാംഗങ്ങൾക്ക് രോഗങ്ങൾക്ക് സാധ്യത. അന്യരുടെ കാര്യങ്ങളിൽ ഉത്സവ കൂടുതൽ കാണിക്കും. വിനോദയാത്രകൾക്ക് പങ്കെടുക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം കൂടുതൽ ഉണ്ടാകും.  ആഗ്രഹിച്ച തരത്തിൽ തൊഴിൽമേഖലയിൽ ഉയർച്ച നേടാൻ കഴിയും. ചില കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത. വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. ദൂരദേശത്തുനിന്നു വിവാഹാലോചനകൾ വരുന്നതായിരിക്കും. തിങ്കളാഴ്ച പൂർണമായും അനുകൂല ദിനമായിരിക്കും. വെള്ളവസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


തിരുവാതിര - ആഡംബര കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. വിവാഹാദി കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് കഴിവ് പ്രകടിപ്പിക്കുവാൻ കഴിയും. ധനവരവ് ഉണ്ടാകും. മാനസിക സന്തോഷം അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ മൂലം ശത്രുത ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.  വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഉത്തമം ആയി കാണുന്നു. ശനി തിങ്കൾ ദിവസങ്ങൾ അനുകൂലമാണ്.

പുണർതം- സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ നീക്കാൻ കഴിയും.  അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഉള്ള അവസരങ്ങൾ ലഭിക്കും. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം സൂക്ഷിക്കണം. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾക്ക് സാധ്യത കൂടുതലായി കാണുന്നു. ദൂരദേശത്ത് സാധ്യതകൾ തെളിയും. പുതിയ തൊഴിൽ മേഖലകൾ തുറന്നുവരും. തർക്ക വിഷയങ്ങളിൽ ഏർപ്പെടേണ്ടിവരും. വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക. ചില അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. വെള്ള ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.  തിങ്കളാഴ്ച പൂർണമായും ഉത്തമമായി കാണുന്നു.


പൂയം- മനസ്സിൽ പൊതുവേ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും.  തൊഴിലിൽനിന്ന് നേട്ടം ഉണ്ടാകും. തൊഴിൽമേഖലയിൽ കഴിവ് തെളിയിക്കുവാൻ ആകും. പ്രത്യേക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കും. ചിലവുകൾ വർദ്ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. കാര്യ നേട്ടം അനുഭവപ്പെടും. സുഖ വർദ്ധനവ് കാണുന്നു. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ദൂരയാത്രകൾ ഗുണം ചെയ്യും. വിദേശ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. കുടുംബ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വാക്കുകൾ ഉണ്ടാക്കാം. പച്ച വെള്ള എന്നീ നിറങ്ങൾ വളരെ ഉത്തമമായ കാണുന്നു.  തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ ശോഭനമായ ദിനങ്ങളാണ്
.

ആയില്യം - മനസ്സ് വളരെ ശാന്തമായിരിക്കും. വിവാഹാദി കാര്യങ്ങൾക്കുള്ള താമസം മാറി വരും. സാമ്പത്തികമായി നല്ലകാലം.  കാര്യങ്ങൾ സ്വന്തമായി തീരുമാനം എടുത്ത് നടപ്പിലാക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. പെട്ടെന്ന് ദേഷ്യം ഉണ്ടാകും. സഹോദരഗുണം കുറയും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. അഭിമുഖങ്ങളില്‍ വിജയിക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. മാതാപിതാക്കളിൽ നിന്ന് തടസ്സങ്ങൾ  ആയിട്ടുള്ള വാക്കുകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥി കാര്യങ്ങളിൽ വിജയം അനുഭവപ്പെടും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങൾക്ക് സാധ്യതയുണ്ട്. ബുധൻ തിങ്കൾ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു പച്ച നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


മകം- മറ്റുള്ളവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം വളരെ അധികം സന്തോഷപ്രദമായിരിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. നേഴ്സിങ് അധ്യാപകർ  വിദേശ തൊഴിലുകൾ ചെയ്യുന്നവർ എന്നിവർക്ക് കാലം വളരെ അനുകൂലമാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. ചൊവ്വ ബുധൻ എന്നീ ദിവസങ്ങൾ വളരെയധികം ഉത്തമമായിരിക്കും. പച്ച ചുവപ്പ് നടപ്പുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.

പൂരം-  സ്വയം എടുക്കുന്ന തീരുമാനങ്ങൾ നമുക്കുതന്നെ ബുദ്ധിമുട്ടായി മാറുമോ എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശ  യാത്രകൾക്ക് സാധ്യത കാണുന്നു.  യാത്രക്ക് വേണ്ട പണം കടം വാങ്ങാൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കും. വിവാഹാദി കാര്യങ്ങൾക്ക് തീരുമാനമാകാൻ കാലതാമസം ഉണ്ടാകും. ചിന്താകുഴപ്പം ഉണ്ടായാൽ മുതിർന്നവരുടെ സഹായം തേടുന്നത് ഉത്തമമായിരിക്കും. അമിതഭയം ദേഷ്യം എന്നിവ ഉണ്ടാകാം. ബുധൻ ശനി ദിവസങ്ങൾ വളരെ വ്യക്തമായി കാണുന്നു. കാൽസ്യം കൂടുതലുള്ള ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കുന്നത് നല്ലതാണ്.


ഉത്രം- സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷവും അഭിവൃത്തിയും ഉണ്ടാകും. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഔദ്യോഗികമായ പരിഗണന ലഭിക്കും. മാതാവിനോട് ബന്ധുക്കളോടും സ്നേഹ ബഹുമാന അധികമാകും. അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനും സമയം കണ്ടെത്തും. ദൂരയാത്രകൾക്ക് ഫലപ്രാപ്തിയുണ്ടാകും. കേസുകളിലും മറ്റും അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ജനമധ്യത്തിൽ അംഗീകാരം ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും. തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. ജലം ധാരാളമായി ഉപയോഗിക്കുന്നത് മൂലം ഭാഗ്യം ഉണ്ടാകും.


അത്തം- തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായി വന്നേക്കും.  കടബാധ്യതകൾ ഉണ്ടെങ്കിൽ ജപ്തി തുടങ്ങിയ നടപടികളെ നേരിടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. കലാരംഗങ്ങളിൽ ശോഭിക്കുവാൻ ഉള്ള അവസരങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കണം. ടെസ്റ്റുകളിലും പരീക്ഷകളിലും പാസാകും. തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായി വന്നേക്കും. ഉദ്യോഗാർഥികൾ അനുകൂലമായ വാർത്തകൾ കേൾക്കാനിടവരും.


ചിത്തിര- വിഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും,  കഴിവുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. ജോലി സംബന്ധമായി യാത്രകൾ ചെയ്യേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കൂടുതൽ ഉത്സാഹവും ഊർജ്ജവും ഉണ്ടാകും. ഈശ്വരാധീനം പൂർണമായും കാണുന്ന ധനവരവ് ഉണ്ടാകും. തൊഴിൽ മേഖലയിൽ നേട്ടം അനുഭവപ്പെടും. കുടുംബത്തിൽ നിന്നു മാറി നിൽക്കേണ്ടതായി വരും. ബുധൻ വ്യാഴം ദിവസങ്ങൾ വളരെ അപൂർവമായി കാണുന്ന മഞ്ഞ നിറത്തിലുള്ള അവസരങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


ചോതി- സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങളുണ്ടാകും. ദൂരദേശത്ത് ബിസിനസ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും. സ്ത്രീകൾ മൂലം ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കൂടുതലായി കാണുന്നു. ഈശ്വരാധീനം എല്ലാ കാര്യങ്ങളും ശരിയായി വരും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾക്ക് സാദ്ധ്യത കാണുന്നു. അപ്രതീക്ഷിത ധനലാഭം വർദ്ധിക്കും മാനസിക സന്തോഷം കുറയും. സാമ്പത്തികനില മെച്ചപ്പെടും. ചിലവുകൾ കൂടി വരാം. കലാസാഹിത്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിവിധതരത്തിൽ നേട്ടങ്ങളുണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

വിശാഖം- സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾക്ക് സാദ്ധ്യത കാണുന്നു. ധനവരവ് വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും. വിദേശ തൊഴിൽ ലഭിക്കും വരുമാന വർദ്ധനവ് അനുഭവപ്പെടും. അപ്രതീക്ഷിത ധനനേട്ടം കാണുന്നുണ്ട്. പുതിയ പദ്ധതികൾ തയ്യാറാക്കി അതിനു വേണ്ടി പരിശ്രമിക്കും. വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ മാറി വരും. കഫസംബന്ധം ആയിട്ടുള്ള അസുഖങ്ങൾക്ക് സാാധ്യത. സന്താനങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക മനസ്സിനെ അലട്ടും. സംഘടനാ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുന്ന ബിസിനസ് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സദസ്സുകളിൽ തിളങ്ങും. പുതിയ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടിവരും.  അനാവശ്യമായ ചിലവുകൾ വർദ്ധിക്കും.


അനിഴം- ദൂരയാത്രകൾ ആവശ്യമായി വരും. ബിസിനസിൽ കൂടുതൽ നിക്ഷേപം നടത്തിയത് ഗുണകരമാകും. നേത്ര രോഗങ്ങൾക്ക് സാധ്യതയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സുരക്ഷിത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. തൊഴിൽരംഗത്തും സമൂഹം രംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിക്കും. പരോപകാരം ആയ പല കാര്യങ്ങളിലും ഇടപെടും. കേസ് വഴക്കുകളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിൽ അംഗീകാരവും അനുമോദനവും ലഭിക്കും. 

തൃക്കേട്ട- കലാ മേഖലയുമായി ബന്ധപ്പെട്ടവർക്കും കൂടുതൽ മേന്മ അനുഭവപ്പെടും. കുടുംബ അഭിവൃദ്ധി സന്താനസുഖം  വിദ്യാർത്ഥികൾക്ക് അനുകൂല കാലഘട്ടമാണ്. വിദേശ യാത്രകൾക്ക് ശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. പുതിയ നിക്ഷേപങ്ങൾ പുതു സംരംഭങ്ങൾ എന്നിവ തുടങ്ങാൻ കഴിയും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ദൂരദേശത്ത് പോയി പഠിക്കാൻ താൽപര്യമുള്ളവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് വളരെ നല്ലതാണ്. സഹോദരഗുണം ഉണ്ടാകില്ല. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. ഈശ്വരാധീനം പൂർണമായും കാണുന്നു. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അംഗീകാരമോ ലാഭമോ ലഭിക്കും.

മൂലം- യാത്രകൾ ഗുണകരമാകും പുതിയ ബിസിനസുകൾ തുടങ്ങും. വാക്കുകൾക്ക് അംഗീകാരം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. അപ്രതീക്ഷിതമായി ചിലവുകൾ ഉണ്ടാകാൻ സാധ്യത കാണുന്നു. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. പണം കടം കൊടുക്കരുത്.  അധ്വാന കൂടുതൽ ഉള്ള തൊഴിലുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കേണ്ടിവരും. വ്യാഴം പൂർണമായും ഉത്തമ മായി കാണുന്നു.  നീല പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
.

പൂരാടം- ആഴ്ചയിലെ ആദ്യ ദിനങ്ങളിൽ  ചെറിയ തടസ്സങ്ങൾ ഉണ്ടാകും. കേസ് വഴക്കുകളിൽ വിജയിക്കും.  പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.  സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കാര്യവിജയം വിദേശയാത്ര ഈശ്വരാധീനം എന്നിവ കാണുന്നുണ്ട്. മറവി ഉണ്ടാകാം എന്നുള്ളതുകൊണ്ട് ഈ വാരത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ എഴുതി വയ്ക്കുന്നത് നല്ലതാണ്. ദീർഘദൂര യാത്രകൾ ഗുണം ചെയ്യും.  ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ചതി  പറ്റാതെ നോക്കണം. നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഉത്രാടം- ആദരണീയമായ ഉയർന്ന പദവികൾ ലഭിക്കും.  ആഴ്ചയുടെ മധ്യത്തോടെ ഉദ്യോഗക്കയറ്റം സ്ഥാനക്കയറ്റം അംഗീകാരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് ഗൃഹം മോടിപിടിപ്പിക്കുന്നതിനും പണം ചിലവഴിക്കും. വിവാഹം വിദ്യാഭ്യാസം എന്നിവയെ ക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. പുതിയ സംരംഭങ്ങൾ വിജയകരമായി നടത്തുവാനും കഴിയും. വിദേശയാത്രയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ബിസിനസുകൾ തൃപ്തികരമായി നടത്താൻ കഴിയും. സാമ്പത്തിക സഹായങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകാം. വിനോദയാത്രകൾ നടത്തും.

തിരുവോണം- ആഗ്രഹസാഫല്യം ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം. ധനപരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ തടസ്സങ്ങൾ മാറി വരും. തൊഴിൽമേഖലയിൽ അനുകൂല നിലപാടുകൾ ഉണ്ടാകും. സ്ത്രീകൾ മൂലം നേട്ടങ്ങൾ കൈവരിക്കും. അമിതപ്രതീക്ഷകൾ നല്ലതല്ല. ചിലപ്പോൾ ഗ്രഹത്തിൽ നിന്നും മാറി നിൽക്കേണ്ടതായി വന്നേക്കാം. ജനപ്രീതിയും അംഗീകാരവും ലഭിക്കും.  ദൂരയാത്രകൾ മൂലം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിങ്കൾ ഞായർ വെള്ളി ദിവസങ്ങൾ ഉത്തമമാണ്.


അവിട്ടം- മാനസിക ഉല്ലാസം ഉണ്ടാകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾക്കു സാധ്യതകാണുന്നു.  അമിതമായി പണം ലഭിക്കുന്ന പുതിയ പ്രവർത്തന മേഖലകളിലേക്ക് മാറാൻ താല്പര്യം വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.  തർക്ക വിഷയങ്ങളിൽ വിജയിക്കും. കാര്യ നേട്ടം അനുഭവപ്പെടും. അമിതമായ  ആഗ്രഹങ്ങൾ നടപ്പിൽ വരുത്താൻ കഴിയില്ല. വിവാഹാദി കാര്യങ്ങളിലുള്ള തടസ്സങ്ങൾ മാറി വരും. ആഗ്രഹസാഫല്യം ഉണ്ടാകും. ചുവപ്പ് മഞ്ഞ എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ചതയം- തർക്കങ്ങൾക്ക് സാധ്യത വളരെ കൂടുതലാണ്. വിദേശ യാത്രയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. തൊഴിൽപരമായ നേട്ടങ്ങൾ കാണുന്നുണ്ട്. സ്ത്രീകളിൽനിന്ന് നേട്ടങ്ങളുണ്ടാകും. ധനപരമായ നേട്ടങ്ങൾ. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട മുതിർന്നവരുമായി കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മാനസിക ധൈര്യം വർദ്ധിക്കും. കാര്യങ്ങൾ പൂർണമായും ചെയ്ത ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.


പൂരുട്ടാതി- യാത്രകൾ അനുകൂലമാകും. സാഹസിക പ്രവർത്തികളും  ആയി ബന്ധപ്പെട്ട യാത്രകൾക്ക് സാദ്ധ്യത. പുതിയ സുഹൃദ്ബന്ധങ്ങൾ മൂലം കാരണം അനുഭവപ്പെടും. ദൂരത്ത് വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്. ചിലർക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തും.  വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിൽ വരുമാനക്കുറവ് അനുഭവപ്പെടും.


ഉത്രട്ടാതി- വിവാഹം തുടങ്ങിയ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകും. തടസ്സങ്ങൾ കുറയും.  വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. കുടുംബത്തിലെ മുതിർന്നവർ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. ആഗ്രഹസാഫല്യം ഉണ്ടാകും.  ദൂരദേശ യാത്രകള്‍ ആവശ്യമായി വരും. വിവാഹ ആലോചനകൾക്ക് തീരുമാനമുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും ചിലവുകൾ വർദ്ധിക്കും.

രേവതി- അപ്രതീക്ഷിത വരുമാന വർദ്ധനവ് ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം  തടസ്സങ്ങൾ മാറി വരും. ജോലി മേഖല കൂടുതൽ ഭംഗി വരുത്തുന്നതിന് പണം ചെലവഴിക്കും.സ്ഥലം മാറ്റം ഉണ്ടായേക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സുരക്ഷിത കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.  ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മാധ്യമങ്ങൾ വഴി ചതിക്കപ്പെടാൻ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും കാണുന്ന വ്യാജ വിദ്വാന്മാരെ സൂക്ഷിക്കണം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമാണ്.

Follow Us:
Download App:
  • android
  • ios