Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം

your astrology this week 3 12 2017
Author
First Published Dec 2, 2017, 6:19 PM IST

your astrology this week 3 12 2017

അശ്വതി- സഹോദരങ്ങളുമായി ചെറിയ വാക്ക് തർക്കങ്ങൾക്ക് സാധ്യതയുണ്ട്. മനസ്സിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേൾക്കാൻ ഇടവരും. ധനപരമായ വരുമാനങ്ങളുടെ വർദ്ധിക്കും. പുതിയ വിവാഹാലോചനകൾ വരും. കുടുംബത്തിലെ മുതിർന്നവരുമായി തർക്കവിഷയങ്ങളിൽ ഏർപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ വളർച്ചയ്ക്ക് സാധ്യതയുണ്ട്. ദൂരദേശത്തേക്ക് യാത്ര ആവശ്യമായി വരും. നീല പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നുണ്ട്. ഈ നാളുകാർ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് നന്നായിരിക്കും.

ഭരണി- മനസ്സിലുദിക്കുന്ന പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. ആരോഗ്യപരമായി കാലം അനുകൂലമാണ്. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക്  കടക്കും. വീട്ടുകാരുടെ എതിർപ്പ് ഉണ്ടാകും. തൊഴിൽ നേട്ടം അനുഭവപ്പെടും.  ദൂരയാത്രകൾക്ക് സാധ്യത. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ധന വരുമാനം വർദ്ധിക്കും. മാനസിക സുഖം സന്തോഷം അനുഭവപ്പെടും. ഭാര്യ ബന്ധുക്കൾ അമ്മാവൻ തുടങ്ങിയവരുമായി തർക്കവിഷയങ്ങൾ ഉണ്ടാകാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. തിങ്കളാഴ്ച വളരെ ശോഭനമായി കാണുന്നു. ചന്ദ്രകാന്തം മുത്ത്  എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

കാർത്തിക- അനാവശ്യ തടസ്സങ്ങൾ. മാനസിക അസ്വസ്ഥത. ചിലവുകൾ വർദ്ധിക്കും. അഭിമാന ക്ഷയം ഉണ്ടാകാം. അമിത ഭയം. സംശയം. പുതിയ കടങ്ങൾ വരുത്തി വയ്ക്കരുത്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത വർദ്ധിക്കും. പലവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സിൽ ഭയം ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം.   അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും. തൊഴിൽമേഖലയിൽ തടസ്സങ്ങളുണ്ടാകും.


രോഹിണി- ചിലവുകൾ വർദ്ധിക്കും. ഭയം ഉണ്ടാകാം, അബദ്ധങ്ങളില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കുക. നേത്ര രോഗങ്ങൾക്ക് സാധ്യതയുണ്ട്. കലഹ പ്രവണത ഉണ്ടാകും. സ്ത്രീകളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സഞ്ചാരക്ലേശം. മാനനഷ്ടം. മനോദുഃഖം എന്നിവ കാണുന്നു. സ്ത്രീകളുമായി തര്‍ക്ക വിഷയങ്ങൾക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ച മഞ്ഞ എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം നന്നായിരിക്കും. ഈ നക്ഷത്രക്കാർ മരതക രത്നം ധരിക്കുന്നത് വളരെയധികം ഉത്തമമാണ്.


മകയിരം- സർവ്വവിധ അസുഖങ്ങൾക്കും സാധ്യത. ധന വർദ്ധനവ്. കാര്യ നേട്ടം. തൊഴിൽ നേട്ടം. വിദ്യാഗുണം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. മനസ്സിന് സന്തോഷം ഉള്ള വാർത്തകൾ കേൾക്കും. ഈശ്വരാധീനം വർദ്ധിക്കും. വളരെക്കാലമായി കരുതിയിരുന്ന കാര്യങ്ങള്‍ക്ക് സ്ത്രീകൾ മൂലം തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ആഴ്ച ധാരാളം ശുദ്ധജലം കുടിക്കണം. വെളുത്ത വസ്ത്രങ്ങൾ ധരിക്കണം. ചന്ദ്രകാന്തം മൂത്ത്  എന്നീ രത്നങ്ങൾ ധരിക്കുന്നത് നല്ലതാണ്.


തിരുവാതിര- ചിലവുകൾ വർദ്ധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം. സുഖാനുഭവങ്ങൾ കാണുന്നു. നേട്ടങ്ങൾ ഉണ്ടാകും.  രോഗ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം.  ദൂര യാത്രകൾ നടത്തും. മാനസിക വിഷമം ഉണ്ടാകാം. സർവ്വ ഐശ്വര്യങ്ങൾക്കും സാദ്ധ്യത കാണുന്നു. സ്ത്രീകൾ മൂലം നേട്ടങ്ങൾക്ക് സാധ്യത. സമ്മാന ലാഭം. തൊഴിൽ നേട്ടം. ഉദ്യോഗം വർദ്ധനവ്. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.  വെള്ള ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികമാണ്. മരതക രത്നം ധരിക്കുന്നത് മൂലം കൂടുതൽ മേന്മ അനുഭവപ്പെടും.


പുണർതം- ഇഷ്ടഭക്ഷണം യോഗം. മാനസിക സന്തോഷം. ധനനേട്ടം. ആരോഗ്യവർദ്ധന. തർക്കവിഷയങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ മാറ്റങ്ങൾ അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയും. ധനപരമായ നേട്ടങ്ങൾ കാണുന്നു. ലോണുകൾ ലഭിക്കും. ഉപരി പഠന മേഖലകളിൽ  വിദേശ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.  ബുധൻ വ്യാഴം ദിവസങ്ങൾ വളരെ ശുഭമായി കാണുന്നു.

പൂയം- ധനനേട്ടം. ആരോഗ്യവർദ്ധന.  ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. അനാവശ്യമായി വളരെയധികം ചിന്തിച്ചു കൂട്ടും.  തൊഴിൽമേഖലയിൽ വിജയ സാധ്യത കാണുന്നുണ്ട്. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്ന് വരില്ല. വിദ്യാർഥികൾക്ക് പൊതുവേ കാലം അനുകൂലമാണ്. തൊഴിൽ മേഖലയിൽ നേട്ടം ഉണ്ടാകും. വിദേശ തൊഴിൽ ചെയ്യുന്നവർക്ക് വരുമാന വർദ്ധനവ് കാണുന്നുണ്ട്. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ അനുകൂലമായി കാണുന്നു. ഈ നക്ഷത്രക്കാർ ഗോമേദകം രത്നം ധരിക്കുന്നത് ഉത്തമമാണ്.


ആയില്യം- വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട മാനസികമായി കൂടുതൽ സമ്മർദ്ദം ഉണ്ടാകും.  തൊഴിൽ മേഖലകളിൽ ഉയർച്ച അനുഭവപ്പെടും. അമിത കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ലഹരിപദാർത്ഥങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. കുടുംബത്തില്‍ ഐശ്വര്യവും ഉത്തരവാദിത്വവും കൂടും.  മാതാപിതാക്കളുടെ അനുഗ്രഹവും സഹകരണവും വർധിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. സ്ഥാന മാറ്റങ്ങൾക്ക് സാധ്യത കൂടുതലാണ്. ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഉത്തമമാണ്. ചൊവ്വ വേഷം ദിനങ്ങൾ കൂടുതൽ ശോഭനമായി കാണുന്നു. വെളുത്ത കല്ലുകൾ പതിച്ച ആഭരണങ്ങൾ കൂടുതലായി ഉപയോഗിക്കുക. സിർക്കോൺ എന്ന രത്നം ധരിക്കുന്നത് ഈ നക്ഷത്രക്കാർക്ക് കൂടുതൽ ഗുണകരമാണ്.

മകം- മാനസിക സന്തോഷം. കാര്യവിജയം. തൊഴിൽ മേൽ നോട്ടം.  സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. പലവിധ കാര്യങ്ങളിലും ഏർപ്പെടുന്ന കാര്യങ്ങളിലും വിജയം കൈവരിക്കും. മാനസിക സന്തോഷം ഉണ്ടാകും.  തൊഴിൽമേഖലയിൽ ധനനേട്ടം വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. കുടുംബാംഗങ്ങളുമായി  രമ്യതയിൽ എത്താൻ ശ്രമിക്കണം. പൊതുജനങ്ങളുടെ സഹകരണങ്ങൾ ലഭിക്കും. തിങ്കൾ വ്യാഴം ചൊവ്വ ദിവസങ്ങളിൽ വളരെയധികം ശുഭകരമായി കാണുന്നു.  മഞ്ഞ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്
.

പൂരം- സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. കാര്യവിജയം. സന്തോഷം. പൊതുജന അംഗീകാരം. ധനപരമായ നേട്ടങ്ങൾ കാണുന്നു. സന്താനങ്ങൾക്ക് ഉത്തമ നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കളെ ജയിക്കും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച വളരെ ഉത്തമമായ ദിനമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. മരതകം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് ഈ നക്ഷത്രക്കാർക്ക് വളരെയധികം ഗുണങ്ങൾ ചെയ്യും
.

ഉത്രം- നേതൃത്വ ഗുണം ഉണ്ടാകും.  ലാഭ ശതമാനം വർദ്ധിക്കും. സുഖം സന്തോഷം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം കാര്യവിജയം പുതിയ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യം നേട്ടമുണ്ടാക്കാം.  വിദേശ യാത്രകൾക്ക് അവസരങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ ഏർപ്പെടാതിരിക്കുക. പുതിയ തൊഴിൽ മേഖല തുറന്നുവരും. ആഗ്രഹങ്ങൾ സഫലീകരിക്കും. വരുമാന വർദ്ധനവ് കാണുന്നു.  ഈ നക്ഷത്രക്കാർ ഗോൾഡൻ ടോപ്പാസ് എന്ന രത്നം ധരിക്കുന്നത് കൂടുതൽ കാര്യ നേട്ടം അനുഭവപ്പെടാൻ കാരണം ആകും.


അത്തം- സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്കളുടെ ശല്യം കുറയും. ധനപരമായിട്ടുള്ള നേട്ടങ്ങൾക്ക് സാധ്യത വർദ്ധിച്ച് വരും. സർക്കാർ മേഖലകളിൽനിന്ന് വിരോധ പൂർവമുള്ള നടപടികൾ ഉണ്ടാകാം. സഹോദരങ്ങളിൽ നിന്ന് സഹകരണം കുറയും. വിദ്യാഭ്യാസ  മികവ് പുലർത്തും. ഉപരി പഠന മേഖലകളിൽ നിൽക്കുന്നവർക്ക് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മഞ്ഞ ചുവപ്പ് എന്നിവ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു. തിങ്കളാഴ്ച ദിവസം വളരെ അധികം ശോഭനമായിരിക്കും. ജേഡ് സിർക്കോൺ  തുടങ്ങിയ രത്നങ്ങൾ ധരിക്കുന്നത് ജീവിത സാഹചര്യങ്ങളിൽ വിജയിക്കുവാനുള്ള കരുത്ത് നല്കും.

ചിത്തിര- സകല ജനങ്ങളുടെയും ആദരവ് ലഭിക്കും. സുഖാനുഭവങ്ങൾ വർദ്ധിക്കും. സ്ത്രീ ജനങ്ങളുടെ സഹകരണം ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കും.  വരുമാനം വർദ്ധിക്കും. സുഖം സന്തോഷം. തൊഴിൽ നേട്ടം. പുതിയ സുഹൃദ്ബന്ധം കാണുന്നു. അപ്രതീക്ഷിത ധനനഷ്ടം ഉണ്ടാകാം. പുതിയ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണം ഉണ്ടാകും. ദൂരദേശത്ത് താമസിക്കുന്ന ശത്രുക്കളിൽ നിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാം. വ്യാഴം വെള്ളി ദിവസങ്ങൾ കൂടുതൽ ശോഭനമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ടൈഗർ ഐ എന്ന ഇനത്തിൽപ്പെട്ട രത്നം ധരിക്കുന്നത് തടസ്സങ്ങൾ മാറി വരാനും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ കുറയ്ക്കാനും സഹായകമാകും.


ചോതി- ഉത്സാഹപൂർവം എല്ലാ കാര്യങ്ങൾക്കും ഇറങ്ങിത്തിരിക്കും.  സ്വജനങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള ശ്രമം നടത്തും. ധനം ഉണ്ടാക്കുന്നതിനുവേണ്ടി കഠിനശ്രമം ആരംഭിക്കും. ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്. ശത്രുക്കളുടെ ശല്യം കുറയും. കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ലഭിക്കും. ധന ധാന്യ ലാഭം ബഹുമാനം ബാധിക്കും. ഐശ്വര്യം വർദ്ധിക്കും. കുടുംബസുഖം കാര്യ നേട്ടം അംഗീകാരം എന്നിവ കാണുന്നുണ്ട്. ഈ നക്ഷത്രക്കാർ ഗോമേദക രത്നം ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു.


വിശാഖം- ശ്രമങ്ങൾക്ക് പൂർണമായും ഫലം തരുന്ന ഒരു വാരമാണ്.  സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. പിതൃസ്വത്ത് ലഭിക്കും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.  ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. കൂടുതൽ തൊഴിലാളികൾ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും.  പുതിയ പദ്ധതികൾ പ്രാവർത്തികമാക്കും. തൊഴിൽ മേഖലയിൽ കൂടുതൽ സമയം ചിലവഴിക്കും. മനസ്സിന് സന്തോഷം ഉള്ള വാർത്തകൾ കേൾക്കും. ഇഷ്ടഭക്ഷണം യോഗം ആരോഗ്യ വർദ്ധനവ് എന്നിവ കാണുന്നു

അനിഴം- വിദ്യാവിജയം. സന്താനഗുണം. സ്ഥാന ലാഭം. സർവ്വവിധ സുഖം. ഇഷ്ടഭക്ഷണം യോഗം. ശയനസുഖം എന്നിവ കാണുന്നു. ചിലവുകൾ വർധിക്കാം.  സഞ്ചാരക്ലേശം അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. അമിതകോപം നിയന്ത്രിക്കണം.  അപവാദങ്ങൾ കേൾക്കാൻ ഇടവരുന്ന സാഹചര്യങ്ങളിൽ നിന്ന്  ബുദ്ധിപൂർവം ഒഴിഞ്ഞു നിൽക്കുന്നത് നല്ലതാണ്. ഈ വ്യാഴം ബുധൻ ദിവസങ്ങൾ പൂർണമായും ശോഭനമായി കാണുന്നു. നക്ഷത്രക്കാർ മഞ്ഞപുഷ്യരാഗം രത്നം ധരിക്കുന്നത്  ഭാഗ്യം വർദ്ധിക്കുന്നതിനും ധന വർദ്ധനവിന് കാരണമാകും.


തൃക്കേട്ട- ചിലവുകൾ വർദ്ധിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങളുണ്ടാകും.  സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനമാകാതെ നീണ്ടുപോകും. ദുർജ്ജന സംസർഗ്ഗം ഒഴിവാക്കണം. ബന്ധുജനങ്ങളുമായി  കലഹങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സർവ്വ കാര്യവിജയവും സുഖവും ധനലാഭവും സ്ഥാനക്കയറ്റവും ഉണ്ടാകാം. ചൊവ്വ വ്യാഴം ദിവസങ്ങൾ പൂർണമായും ഉത്തമമായി കാണുന്നു. മഞ്ഞ ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമാണ്. ഈ നക്ഷത്രക്കാർ മരതക രത്നം ധരിക്കുന്നത് പൂർണമായും ഉത്തമമായി കാണുന്നു
.

മൂലം- വസ്ത്രാഭരണാദികൾ ലഭിക്കും. വിനോദയാത്രകൾ നടത്തും. മാനസിക ശാരീരിക സുഖം അനുഭവിക്കും.  പുതിയ സുഹൃദ്ബന്ധങ്ങൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. തർക്കവിഷയങ്ങളിൽ വിജയിക്കും.  എല്ലാവിധ ശ്രമങ്ങൾക്കും വിജയം ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും. സ്ത്രീകൾക്ക് പുരുഷന്മാര്‍ മൂലം നേട്ടങ്ങൾ ഉണ്ടാകും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. ഞായർ വെള്ളി ദിവസങ്ങളിൽ കൂടുതൽ ശോഭനമായി കാണുന്നു. ഈ നക്ഷത്രക്കാർ വൈഡൂര്യ രത്നം ധരിക്കുന്നത് ഉത്തമമാണ്.

പൂരാടം- മാനസിക സുഖം ഇഷ്ടഭക്ഷണം യോഗം സമ്മാന ലാഭം
 പ്രണയസാഫല്യം എന്നിവ ഉണ്ടാകാം. വിശ്വാസവഞ്ചനയ്ക്ക്  വിധേയൻ ആകാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ എടുത്തുചാട്ടം കൊണ്ട് ശത്രുക്കളെ വരുത്തി വയ്ക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇഷ്ടഭക്ഷണ യോഗം കാര്യ നേട്ടം ഉത്സാഹ കൂടുതൽ എന്നിവ കാണുന്നു. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ഈ നക്ഷത്രക്കാർ സിർക്കോൺ എന്ന രത്നം ധരിക്കുന്നത് ഉത്തമമാണ്.

ഉത്രാടം- ദൂരേദശ യാത്രകൾ നടത്തും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണകാര്യങ്ങളിൽ  ശുദ്ധി വൃത്തികൾ പൂർണമായും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. സ്വന്തം ജനങ്ങളിൽ നിന്നും അകന്നു നിൽക്കും. ചിലവുകൾ വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് രോഗസാധ്യത എന്നിവ കാണുന്നു. ചാരനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. അമിതമായുള്ള അനാവശ്യ സുഹൃത്ത് ബന്ധങ്ങൾ കുറയ്ക്കുന്നത് നല്ലതാണ്. സ്റ്റാർ റൂബി എന്ന രത്നം ധരിക്കുന്നത് ഈ നക്ഷത്രക്കാർക്ക് ഉത്തമമായി കാണുന്നു.


തിരുവോണം- കർമ്മ മേഖലയുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് സാധ്യത.  ദഹനക്കുറവ് ഉണ്ടാകാം. മാനസിക ബുദ്ധിമുട്ട് വാർത്തകൾക്കും വാഹനങ്ങളുടെ സൂക്ഷിച്ച് ഉപയോഗിക്കണം. മുറിവുകൾ പറ്റാതെ ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിച്ചുവരും. തടസ്സങ്ങൾ മാറി വരും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമായിരിക്കും. ദൂരദേശത്ത് പോയി പഠിക്കണമെന്ന ആഗ്രഹം ഉള്ളവർക്ക് കാര്യം  നടക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഫലം ഉണ്ടാകും. നീല പച്ച നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.

അവിട്ടം- പ്രതികരിക്കുന്ന വാക്കുകളിൽ അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന ആ വാക്കുകൾ കേൾക്കേണ്ടി വന്നേക്കാം. തടസ്സങ്ങൾ മാറി വരും. വിദ്യാർഥികൾ  പരീക്ഷകളിൽ വിജയിക്കും. യാത്രകൾ ആവശ്യമായിവരും. അമിത ദേഷ്യം അനുഭവപ്പെടും. അപമാനങ്ങൾ ഉണ്ടാകാൻ സാദ്ധ്യത. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെയധികം ഉത്തമമാണ്.  പവിഴം മോതിരമായോ മാലയായോ ധരിക്കുന്നത് നല്ലതാണ്.

ചതയം- അംഗീകാരങ്ങൾ ലഭിക്കും. ധനനേട്ടം ഉണ്ടാകും. ശത്രുക്കൾ  ക്ഷയിക്കും. സർവ്വകാര്യ വിജയം  സുഖം എന്നിവ ഉണ്ടാകും.  കീർത്തി സ്ഥാനകയറ്റം ദൂരദേശയാത്ര ആദരവ് എന്നിവ ലഭിക്കും. കുടുംബാംഗങ്ങൾക്ക്  വിദേശത്ത് തൊഴിൽ ലഭിക്കും. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം .ഈശ്വരാധീനം പൂർണമായും കാണുന്നു. പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. ചിലവുകൾ വർദ്ധിക്കും. വ്യാഴം ബുധൻ ദിവസങ്ങളിൽ വളരെ അധികം ഉത്തമമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെയധികം ഉത്തമമാണ്.


പൂരുട്ടാതി- മനസ്സിൽ അമിത ഭയം ഉണ്ടാകും.  ചിലവുകൾ വർദ്ധിക്കും. കുടുംബാംഗങ്ങൾക്കിടയിൽ  തർക്കവിഷയങ്ങൾ ഉണ്ടാകും. വരുമാനം കാര്യങ്ങൾക്ക് അപ്രതീക്ഷിത തടസ്സം ഉണ്ടാകാമെങ്കിലും അത് ഗുണകരമായി തീരും. കേസു വഴക്കുകളിൽ വിജയിക്കും. പുതിയ തൊഴിൽമേഖലകളിൽ പ്രവേശിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നീല കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. ഞായര്‍ വെള്ളി ദിവസങ്ങളിൽ കൂടുതൽ ശോഭനമായിരിക്കും. മഞ്ഞ പുഷ്യരാഗം വരയ്ക്കാം ധരിക്കുന്നത് നല്ലതാണ്.


ഉത്രട്ടാതി- വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിതപ്രതീക്ഷ പാടില്ല.  അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്നുപെട്ട് കേസ് വഴക്കുകളിലും മാനസിക ബുദ്ധിമുട്ടുകളിലും ചെന്നുപെടാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ മേഖലകളിൽ വിജയിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. വ്യാഴം ശനി ബുധൻ ദിവസങ്ങളിൽ വളരെ അധികം ഉത്തമമായി കാണുന്നു. ചുവന്ന നിറത്തിൽ ഉള്ള പവിഴം ധരിക്കുന്നത് ഉത്തമമാണ്.


രേവതി- സ്വത്തുവകകൾ ലഭിക്കും.  വ്യവഹാര കാര്യങ്ങളിൽ വിജയമുണ്ടാകും. മുതിർന്ന  കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ആരംഭിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ചെയ്തു തീർക്കാൻ സഹായം ലഭിക്കും. സർക്കാർ തൊഴിൽ അന്വേഷിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ചുവപ്പ് നീല നിറങ്ങളിലുള്ള  വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
 

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

Follow Us:
Download App:
  • android
  • ios