Asianet News MalayalamAsianet News Malayalam

പുത്തന്‍ A6 സെഡാനുമായി ഔഡി, വില 60 ലക്ഷം കടന്നേക്കും

കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയല്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ എ6

2019 Audi A6 Launch Date
Author
Mumbai, First Published Oct 11, 2019, 4:58 PM IST

ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ  A6 -സെഡാന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 24 ന് ഇന്ത്യന്‍ വിപണിയിലെത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയല്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ എ6. 45 ടിഎഫ്എസ്‌ഐ സ്‌പെക് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഏകദേശം 60 ലക്ഷം രൂപയാണ് പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തുന്ന പുതുതലമുറ എ6 ന്‍റെ പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. 

ഔഡിയുടെ പുതിയ ഡിസൈന്‍ ഭാഷയിലെത്തുന്ന  പുതിയ എ6ന് മുന്‍ തലമുറയെക്കാള്‍ വലുപ്പമുണ്ട്. കൂടുതല്‍ അഗ്രസീവ് ലുക്ക്, വലിയ ഔഡി ഗ്രില്‍, ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയുമുണ്ട്. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ നല്‍കും.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 245 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

ഔഡിയുടെ ഏറ്റവും പുതിയ എംഎംഐ സിസ്റ്റം ലഭിക്കുന്ന ആദ്യ കാറാണ് പുതിയ എ6. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ എന്നിവയ്ക്കായി രണ്ട് ടച്ച്‌സ്‌ക്രീനുകള്‍ നല്‍കും. ഔഡിയുടെ വിര്‍ച്വല്‍ കോക്പിറ്റ് ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബി&ഒ ഓഡിയോ സിസ്റ്റം, മെമ്മറി ഫംഗ്ഷന്‍ സഹിതം (ഡ്രൈവര്‍ക്ക്) പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് ഫംഗ്ഷന്‍ എന്നിവയുമുണ്ടാകും. ജാഗ്വാര്‍ എക്‌സ്എഫ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയവരാണ് പുത്തന്‍  A6 -സെഡാന്റെ ഇന്ത്യയിലെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios