Asianet News MalayalamAsianet News Malayalam

പാട്ടുവെച്ച് ഓടിയ ബസുകള്‍ക്ക് എട്ടിന്‍റെ പണി

ഉച്ചത്തില്‍ പാട്ടുവച്ച് ഓടിയ സ്വകാര്യ ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്.

Action Against Private Bus By Motor Vehicle Department
Author
Kochi, First Published Mar 19, 2019, 2:47 PM IST

ഉച്ചത്തില്‍ പാട്ടുവച്ച് ഓടിയ സ്വകാര്യ ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. കൊച്ചിയിലും പരിസര പ്രദേശത്തും തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ഇത്തരം ഇരുപതോളം ബസുകള്‍ക്കെതിരേ കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ ബസുകളിലെ മ്യൂസിക് സിസ്റ്റവും ബോക്‌സുകളും ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്കെതിരേയാണ് നടപടി. 

ബസുകളില്‍ പാട്ടു വയക്കുന്നത് കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 289 പ്രകാരം കുറ്റകരവുമാണ്. അമിത ശബ്ദത്തില്‍ പാട്ടുകള്‍ വയ്ക്കുന്നത് യാത്രക്കാരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതികളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത  ബസുകള്‍ മ്യൂസിക് സിസ്റ്റവും ബോക്‌സുകളും അഴിച്ചുമാറ്റി ഉടന്‍ ഹാജരാക്കാനാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios