Asianet News MalayalamAsianet News Malayalam

ഥാറിൻ്റെയും മാരുതി ജിംനിയുടെയും പുതിയ 'ശത്രു', ഫോഴ്സ് ഗൂർഖ 5-ഡോർ ഉടൻ

ഫോഴ്‌സ് ഗൂർഖയുടെ 5-ഡോർ പതിപ്പ് മഹീന്ദ്ര ഥാർ അർമാഡയുമായി (5-ഡോർ) നേരിട്ട് മത്സരിക്കും. അത് ആഭ്യന്തര വിപണിയിലും അതേ സമയം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫോഴ്‌സ് ഗൂർഖ 5-ഡോർ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്.
 

Force Gurkha 5 door will be revealed in India next month
Author
First Published Mar 28, 2024, 11:22 AM IST

രാനിരിക്കുന്ന ഫോഴ്സ് ഗൂർഖ 5-ഡോർ അത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫോഴ്‌സ് ഗൂർഖയുടെ 5-ഡോർ പതിപ്പ് മഹീന്ദ്ര ഥാർ അർമാഡയുമായി (5-ഡോർ) നേരിട്ട് മത്സരിക്കും. അത് ആഭ്യന്തര വിപണിയിലും അതേ സമയം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫോഴ്‌സ് ഗൂർഖ 5-ഡോർ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്.

ഫോഴ്സ് ഗൂർഖ 5-ഡോറിന് 2,825 എംഎം വീൽബേസ് ഉണ്ടായിരിക്കും. ഇത് 3-ഡോർ പതിപ്പിനേക്കാൾ 425 എംഎം നീളമുള്ളതായിരിക്കും. സ്റ്റാൻഡേർഡ് 3-ഡോർ മോഡലിനെ അപേക്ഷിച്ച് 5-ഡോർ പതിപ്പിന് കുറച്ച് കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ടെസ്റ്റിംഗ് യൂണിറ്റുകൾ വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾക്ക് പകരമായി പുതുതായി രൂപകൽപന ചെയ്ത ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ അപ്‌ഡേറ്റുകളിൽ ഉൾപ്പെടും. മൂന്ന് ഡോർ പതിപ്പിൽ നിന്ന് ഡ്യുവൽ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ നിലനിർത്തും. എന്നിരുന്നാലും, സ്റ്റാൻഡേർഡ് മോഡലിൻ്റെ 16 ഇഞ്ച് വീലുകളെ അപേക്ഷിച്ച് ഇത് പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിൽ സഞ്ചരിക്കും. ഫ്രണ്ട്, റിയർ ബമ്പറുകളിലും സൂക്ഷ്മമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഡ്രൈവർ സീറ്റിന് സമീപം സ്ഥാപിക്കുന്ന സെൻ്റർ കൺസോളിലെ ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD നോബ് ഉൾപ്പെടെയുള്ള ചില പുതിയ ഫീച്ചറുകൾക്കൊപ്പം, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ക്യാബിൻ ലേഔട്ട് തുടരും. ഗൂർഖ 3-ഡോറിനെ സംബന്ധിച്ചിടത്തോളം, ഗിയർ ലിവറിന് പിന്നിൽ ഒരു ട്രാൻസ്ഫർ കെയ്സിനൊപ്പം വ്യക്തിഗത ഫ്രണ്ട്, റിയർ ഡിഫറൻഷ്യൽ-ലോക്ക് ലിവറുകൾക്കൊപ്പം ഇത് വരുന്നു. 5-ഡോർ പതിപ്പ് ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റർ (രണ്ട്-വരി), 6-സീറ്റർ (മൂന്ന്-വരി), 7-സീറ്റർ (മൂന്ന്-വരി എന്നിങ്ങനെയായിരിക്കും കോൺഫിഗറേഷനുകൾ. 7-സീറ്റർ പതിപ്പിൽ രണ്ടാമത്തെ വരിയിൽ ഒരു ബെഞ്ച് സീറ്റ് ഉണ്ടായിരിക്കും. അവസാന നിരയിൽ രണ്ട് വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടാകും.

മെഴ്‌സിഡസ് ബെൻസില്‍ നിന്നുള്ളതും ഗൂർഖ 3 ഡോറിനൊപ്പം 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഉപയോഗിക്കുന്നതുമായ 2.6 എൽ ഡീസൽ എഞ്ചിൻ തന്നെയാണ് ഗൂർഖ 5-ഡോറിനും കരുത്തേകുന്നത്. നിലവിലെ രൂപത്തിൽ, ഈ എഞ്ചിൻ 91 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഉയർന്ന പവർ ഔട്ട്പുട്ടിനും ടോർക്കിനുമായി എഞ്ചിൻ ട്യൂൺ ചെയ്യും. 

2023 ഏപ്രിൽ 1-ന് ഇന്ത്യയിൽ BS6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയപ്പോൾ 15.10 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള 3-ഡോർ പതിപ്പ് നിർത്തലാക്കിയിരുന്നു. അതിനാൽ, 5-ഡോർ പതിപ്പിന് ആരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യുമ്പോൾ കുറഞ്ഞത് 16-17 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ടാകും വാഹനത്തിന് എന്നാണ് റിപ്പോര്‍ട്ടുകൾ. 

Follow Us:
Download App:
  • android
  • ios