Asianet News MalayalamAsianet News Malayalam

ക്രേറ്റക്ക് കരുത്തു കൂട്ടി ഹ്യുണ്ടായി

അതേസമയം പുതിയ വാഹനങ്ങളുടെ വില ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല

Hyundai Creta 1.6 diesel
Author
Mumbai, First Published Oct 17, 2019, 4:26 PM IST

കരുത്തുകൂടിയ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനോടെ എസ്‌യുവി ക്രേറ്റക്ക് അടിസ്ഥാന വകഭേദങ്ങളുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ക്രേറ്റയുടെ ഇ പ്ലസ്, ഇഎക്‌സ് വകഭേദങ്ങളാണ് ശേഷിയേറിയ ഡീസല്‍ എന്‍ജിനോടെ ലഭ്യമാവുക. 

1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ക്രേറ്റ ഇപ്ലസിലും ഇഎക്‌സിലും ഓട്ടമാറ്റിക് ഗായര്‍ബോക്‌സുണ്ടാവില്ല.

എ ബി എസ്, ഇരട്ട എയര്‍ബാഗ്, പിന്നില്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്‍പീഡ് അലര്‍ട്ട് സംവിധാനം എന്നിവ ഉള്‍പ്പെടെ പുതിയ വകഭേദങ്ങളില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ഹ്യുണ്ടായി ഉറപ്പുനല്‍കുന്നു. ഇഎക്സില്‍ റിയര്‍ വ്യൂ ക്യാമറയുമുണ്ട്. 

ഇപ്ലസില്‍ റിമോട്ട് ലോക്കിങ്, മാനുവല്‍ എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ വിങ് മിറര്‍, പിന്നില്‍ എസി വെന്റ്, പവര്‍ വിന്‍ഡോ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയുണ്ട്. ഇഎക്‌സില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, ഫോഗ് ലാംപ്, അഞ്ച് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ലഭിക്കും.

അതേസമയം പുതിയ വാഹനങ്ങളുടെ വില ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. നിലവില്‍ 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ സഹിതമെത്തുന്ന ക്രേറ്റയുടെ അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷം രൂപയും 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ക്രേറ്റ എസ് എക്‌സ്(ഒ)ക്ക് 15.67 ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില. 
 

Follow Us:
Download App:
  • android
  • ios