Asianet News MalayalamAsianet News Malayalam

ഹ്യുണ്ടായി ഇയോണ്‍ നിരത്തൊഴിയുന്നു

ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വാഹനം ഇയോണിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Hyundai Eon Discontinued In India Reports
Author
Mumbai, First Published Mar 29, 2019, 10:59 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വാഹനം ഇയോണിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷത്തെ യാത്രയ്‌ക്കൊടുവിലാണ് ഇയോണിന്റെ ഉല്‍പാദനം ഹ്യുണ്ടായി അവസാനിപ്പിക്കാനൊരുങ്ങുന്നത്. 

പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 എന്‍ജിനിലേക്ക് വാഹനങ്ങള്‍ മാറുന്നതുമാണ് ഇയോണിന്റെ പിന്മാറ്റത്തിന് കരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2011-ലാണ് ഇയോണ്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി നിരത്തിലെത്തിച്ചത്. ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായാണ് കാര്‍ വികസിപ്പിച്ചത്.  0.8, 1.0 എന്നീ രണ്ട് എന്‍ജിനുകളിലാണ് ഇയോണ്‍ എത്തിയിരുന്നത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 814 സിസിയില്‍ 55 ബിഎച്ച്പി കരുത്തും 75 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 998 സിസിയില്‍ 68 ബിഎച്ച്പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 

മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ തുടങ്ങിയവരായിരുന്നു ഇയോണിന്റെ മുഖ്യ എതിരാളികള്‍. മികച്ച ഫീച്ചറുകളും സ്‌റ്റെലും കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇയോണിനു കഴിഞ്ഞു. ഇടക്കാലത്ത് സാന്‍ട്രോയുടെ ഉല്‍പാദനം കമ്പനി അവസാനിപ്പിച്ചതും ഇയോണിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. ഫിലിപ്പിന്‍സ്, ചിലി, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളിലും ഇയോണ്‍ സജീവമായിരുന്നു. 

സാന്‍ട്രോയുടെ രണ്ടാം വരവോടെ ഇയോണ്‍ പിന്‍വാങ്ങുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ 2021-ല്‍ പുതിയ മോഡല്‍ ഇയോണ്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. 

Follow Us:
Download App:
  • android
  • ios