Asianet News MalayalamAsianet News Malayalam

ഹൈവേയിലെ പാർക്കിംഗ്, വണ്ടി ഇനി ലേലത്തില്‍ പോകും!

ദേശീയപതായില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ജാഗ്രതൈ. നിങ്ങളെ കുടുക്കാന്‍ പുതിയ നിയമം വരുന്നു

Illegal parking on highways? Reports says your car may be auctioned off
Author
Delhi, First Published Oct 1, 2019, 10:12 AM IST

ദില്ലി: ദേശീയപാതകളിലെ അനധികൃത പാർക്കിങ്ങിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരം അനധികൃത പാര്‍ക്കിംഗുകള്‍ക്ക് വൻതുക പിഴ ചുമത്താനും ഒരാഴ്‍ചയ്ക്കകം അടച്ചില്ലെങ്കിൽ വണ്ടി പിടിച്ചെടുത്തു ലേലം ചെയ്യാനുമാണ് നീക്കം. ഇതിന് ദേശീയപാതാ അതോറിറ്റിക്ക് അധികാരം നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഇത്തരം വാഹനങ്ങള്‍ നീക്കിയിടാന്‍ മാത്രമാണ് അതോറിറ്റിക്ക് അധികാരമുള്ളത്. എന്നാല്‍ ദേശീയപാതാ നിയന്ത്രണ നിയമത്തിലെ (2012) 24, 26, 27, 30, 33, 36, 37, 43 വകുപ്പുകൾ പ്രകാരമാണ് അതോറിറ്റിക്കു പുതിയ അധികാരങ്ങൾ നൽകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് അടക്കമുള്ള വിഭാഗങ്ങളുമായി ചർച്ച ചെയ്‍ത് നിയമം നടപ്പാക്കാനാണ് ദേശീയപാതാ അതോറിറ്റിക്ക് ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയ നിർദേശം.

അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം താൽക്കാലിക ഗതാഗതനിരോധനം ഏർപ്പെടുത്താനും ഹൈവേകളിലെ അനധികൃത കയ്യേറ്റങ്ങൾ തടയാനും ഒഴിപ്പിക്കാനും പിഴയിടാനും അധികാരമുണ്ടാകുമെന്നും നടപടികൾക്കായി ദേശീയപാതാ അതോറിറ്റി വിചാരണമുറികളും സജ്ജീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Follow Us:
Download App:
  • android
  • ios