Asianet News MalayalamAsianet News Malayalam

പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണിൽ പെറാക് അവതരിപ്പിച്ച് ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ്

ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ച ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ് ആവേശകരമായ ബോബര്‍ സംസ്ക്കാരം മാത്രമല്ല ആധികാരിക സ്റ്റൈല്‍ സ്പോര്‍ട്ടി പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വന്‍ ജനപ്രീതിയും നേടിയെന്ന് കമ്പനി പറയുന്നു.

Jawa Yezdi Motorcycles Launches the New Stealth Dual-tone Perak
Author
First Published Apr 12, 2024, 11:38 PM IST

ജാവ യെസ്‍ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ ഫ്ലാഗ്‍ഷിപ് മോഡലായ ജാവ പെറാക്കിനെ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്‍റ് സ്ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള (ഡല്‍ഹി എക്സ് ഷോറൂം) വിലയിലാണ് ജാവ 42 ബോബര്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ച ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ് ആവേശകരമായ ബോബര്‍ സംസ്ക്കാരം മാത്രമല്ല ആധികാരിക സ്റ്റൈല്‍ സ്പോര്‍ട്ടി പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വന്‍ ജനപ്രീതിയും നേടിയെന്ന് കമ്പനി പറയുന്നു.

തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ജാവ പെറാക് എന്നും ഈ മേഖലയിലെ തങ്ങളുടെ മേധാവിത്തം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും 42 ബോബര്‍ എന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആഷിഷ് സിങ് ജോഷി പറഞ്ഞു.  ജാവ പെറാക്കിന്‍റെ ഡല്‍ഹിയിലെ എക്സ്-ഷോറൂം വില 2,13,187 രൂപയാണ്. ജാവ 42 ബോബറിന്‍റെ വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 2,09,500 മുതല്‍ 2,29,500 രൂപ വരെയാണ്.

അതേസമയം ജാവ, യെസ്‍ഡി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കീഴിലുള്ള പ്രീമിയം ടൂവീലർ ബ്രാൻഡായ ക്ലാസിക് ലെജൻഡ്‌സ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലും 2024 ലെ ഉത്സവ സീസണിലും മൂന്നോളം പുതിയ മോഡലുകൾ അനാച്ഛാദനം ചെയ്യാനുള്ള പദ്ധതികൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

അടുത്ത 24 മുതൽ 30 മാസത്തിനുള്ളിൽ നിലവിലുള്ള 423 ഔട്ട്‌ലെറ്റുകളിൽ നിന്ന് 750 ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ക്ലാസിക് ലെജൻഡ്‌സ് അതിന്റെ ഡീലർഷിപ്പ് ശൃംഖല വർദ്ധിപ്പിക്കാനും ഒരുങ്ങുകയാണ്. മാത്രമല്ല, യൂറോപ്പിലെ കയറ്റുമതി അവസരങ്ങൾ പരിശോധിക്കാനും തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ ആസിയാൻ രാജ്യങ്ങളിലെ വിപണികളിൽ പ്രവേശിക്കാനുമുള്ള പദ്ധതികളോടെ ക്ലാസിക് ലെജൻഡ്‌സ് ആഗോള വിപുലീകരണത്തിനുള്ള നീക്കത്തിലുമാണ്. 

Follow Us:
Download App:
  • android
  • ios