Asianet News MalayalamAsianet News Malayalam

കന്നിയങ്കം പിഴച്ചില്ല, നിരത്തില്‍ താരമായി സെല്‍റ്റോസ്

ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയില്‍ സെൽറ്റോസ്

Kia Seltos drives into top 5 bestselling SUVs
Author
Trivandrum, First Published Sep 25, 2019, 5:31 PM IST

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്.  വാഹനത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Kia Seltos drives into top 5 bestselling SUVs

ഓഗസ്റ്റ് 22 നാണ് വാഹനത്തിന്‍റെ വില പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം 6236 യൂണിറ്റ് സെൽറ്റോസുകള്‍ നിരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയിലും സെൽറ്റോസ് ഇടം പിടിച്ചു.

Kia Seltos drives into top 5 bestselling SUVs

ജൂലൈ 15 മുതൽ 32035 പ്രീബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചെന്നാണ് കിയ പറയുന്നത്. ഇതിൽ ആദ്യ ദിവസം മാത്രം ലഭിച്ചത് 6046 ബുക്കിങ്ങുകളാണ്. ജൂലൈ 16 മുതലായിരുന്നു സെൽറ്റോസിനുള്ള ബുക്കിങ്  തുടങ്ങിയത്. എന്നാൽ കമ്പനി ഡീലർഷിപ്പുകൾ അതിനു മുമ്പു തന്നെ അനൗപചാരികമായി ബുക്കിങ് തുടങ്ങിയിരുന്നു.  9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്കെത്തുന്ന സെൽറ്റോസിന്‍റെ  ദില്ലി എക്സ്ഷോറൂം വില.  

Kia Seltos drives into top 5 bestselling SUVs

ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലും   പ്രധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം എത്തിച്ചിരിക്കുന്നത്. ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. 

Kia Seltos drives into top 5 bestselling SUVs

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

Kia Seltos drives into top 5 bestselling SUVs

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

Kia Seltos drives into top 5 bestselling SUVs

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ വാഹനത്തിന്‍റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്‍തമാക്കും. സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്റ്റര്‍ തുടങ്ങിയവരാണ് സെല്‍റ്റോസിന്‍റെ മുഖ്യ എതിരാളികള്‍.  

Kia Seltos drives into top 5 bestselling SUVs


 

Follow Us:
Download App:
  • android
  • ios