Asianet News MalayalamAsianet News Malayalam

ആനവണ്ടി കരിമ്പുക തള്ളുന്നോ? ഇനി നടപടിക്കൊരു ഫോട്ടോ മതി!

കനത്ത പുക തള്ളുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ കണ്ടാല്‍ ഇങ്ങനെ ചെയ്‍താല്‍ മതി

KSRTC Action Against Vehicle Pollution
Author
trivandrum, First Published Jun 9, 2019, 10:18 AM IST

അനുദിനം രൂക്ഷമാകുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ വേറിട്ട പദ്ധതികളുമായി കെഎസ്ആര്‍ടിസി. ഇതിനായി കനത്ത പുക തള്ളുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ കണ്ടാല്‍ കഴിയുന്നതും ഫോട്ടോ സഹിതം വാട്‌സാപ്പിലൂടെ അധികൃതരെ അറിയിക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസിയുടെ ഈ പ്രഖ്യാപനം. ഇതിനായി ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

അസിസ്റ്റന്റ് വര്‍ക്ക്‌സ് മാനേജര്‍ FTL NORTH - 83018 49100 (കാസര്‍ഗോഡ് മുതല്‍ മലപ്പുറം,പാലക്കാട് വരെ)

അസിസ്റ്റന്റ് വര്‍ക്ക്‌സ് മാനേജര്‍ FTL Central - 9447071015 (തൃശൂര്‍ മുതല്‍ കോട്ടയം,ആലപ്പുഴ വരെ)

അസിസ്റ്റന്റ് വര്‍ക്ക്‌സ് മാനേജര്‍ FTL South - 9447570044 (പത്തനംതിട്ട,കൊല്ലം മുതല്‍ തിരുവനന്തപുരം വരെ)

മെക്കാനിക്കല്‍ എന്‍ജിനിയര്‍ ചീഫ് ഓഫീസ് - 9447761863

എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (മെയിന്റനന്‍സ് & വര്‍ക്ക്‌സ്) - 9497001474

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) - 9447050547

കെഎസ്ആര്‍ടിസിയുടെ പോസ്റ്റില്‍ നിന്നും
അമിതമായി കറുകറുത്ത പുക അടക്കം മലിനീകരണം തടയുന്നതിന്റെ ആവശ്യകത പ്രസ്തുത സന്ദേശം വിളിച്ചോതുന്നു. പൊതുവെ അന്തരീക്ഷത്തെയും നിരത്തുകളെയും പുക അടക്കമുള്ള വായു മലിനീകരണത്തിൽ നിന്നും രക്ഷിക്കുന്നതിൽ പൊതുഗതാഗത രംഗം വലിയ സംഭാവനയാണ് നൽകുന്നത്. ഒരു കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ദേശീയ ശാരശരി ഏതാണ്ട് 1.5 മാത്രമാണ്.* *എന്നാൽ ഒരു ബസ്സിൽ ഇത് 50 പേരിൽ അധികമാണ്. അതായത് ഒരു ബസ് എന്നത് 33 കാറിന് പകരം വയ്ക്കാനാകും. ഒരു ബസ് ഏതാണ്ട് ഒരു ദിവസം 300 കി.മി. ഓടുമ്പോൾ 5.58 Kg യോളം മലിനീകരണം നടത്തുന്നുണ്ട്. ഒരു 6 സിലിണ്ടർ എൻജിൻ ഉള്ള ബസിൽ നിന്നും ഒരോ നാല് കി.മി.യിലും പുറത്ത് വിടുന്ന NOx, CO2, CO, Particulated matter (എല്ലാം ചേർന്ന് ഒരു കി.മി.ക്ക് 18.6 g) എന്നിവയ്ക്ക് തുല്യമായ മലിനീകരണം ഏതാണ്ട് 15 കി.മി.ൽ ഒരു കാർ (4 സിലിണ്ടർ എൻജിൻ) വമിപ്പിക്കുന്നുണ്ട്. ഇതിൽ നിന്നും ഒരു ബസ് ഒരു പൗരന് 0.372 gm ഒരു യാത്രക്കാരന് എന്ന രീതിയിൽ വമിപ്പിക്കുമ്പോൾ കാർ 12.4 gm ആണ് വമിപ്പിക്കുന്നത്. ഇനി മലിനീകരണത്തിന്റെ മറ്റൊരു കാരണം റോഡിലെ തിരക്കും ബ്ലോക്കും ആണ്. ഒരു ബസ് 33 കാറുകൾക്ക് പകരം ആയതിനാൽ ബസുകളെ കൂടുതൽ ആശ്രയിച്ചാൽ റോഡിലെ തിരക്കും മലിനീകരണവും ഒഴിവാക്കാം. ഇതിൽ നിന്നും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ഉള്ള ഏക പോംവഴി പബ്ളിക് ട്രാൻസ്പോർട്ട് മാത്രമാണ്.*

*എന്നാൽ കടുത്ത മലിനീകരണം വമിപ്പിക്കുന്ന വാഹനങ്ങളിൽ ബസുകളും വിരളമല്ല. അതൊഴിവാക്കാൻ നടപടികൾ സ്വീകരിക്കേണ്ടത് KSRTC അsക്കം വാഹന ഉടമകളുടെ ഉത്തരവാദിത്വമാണ്. ഇതിനായി താഴെപ്പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സർക്കാർ സഹായത്തോടെ KSRTC ശ്രമിച്ച് വരികയാണ്.*

*1. സർക്കാർ ഇലക്ട്രിക് മൊബിലിറ്റി പോളിസിയുടെ ഭാഗമായി ഇലക്ട്രിക് ബസ്സുകൾ ഓടിക്കുന്നതിന് പദ്ധതി നടപ്പിലാക്കി.*

*2. എല്ലാ ബസ്സുകളും 6 മാസത്തിൽ ഒരിക്കൽ പുകമലിനീകരണ പരിശോധന കർശനമാക്കി.*

*3. ബസ്സുകൾ എല്ലാ 24000 കി.മി.യിലും ഫ്യുവൽ മെയിന്റനൻസിന് വിധേയമാക്കുന്നു.*

*4. പ്രത്യേകമായി ഓയിൽ, ഡീസൽ എന്നിവയുടെ ഉപയോഗവും പരിപാലനവും , മലിനീകരണം തടയൽ, ഇന്ധനക്ഷമതാ വർദ്ധനവ് എന്നിവ ലാക്കാക്കി മൂന്ന് മേഖലകളിലും ഓരോ ഉയർന്ന ഉദ്യോഗസ്ഥരെ(AWM) ചുമതല നൽകി നിയോഗിച്ചു.*

*5. KSRTC യുടെ തന്നെ ജില്ലാ കേന്ദ്രങ്ങളിൽ പുക പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ യന്ത്രങ്ങളുടെ ടെണ്ടർ നടപടി പുരോഗമിക്കുന്നു.*

*ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് താഴെപ്പറയുന്ന ക്രമീകരണത്തിലൂടെ പൊതുജനത്തിനും കെഎസ്ആർടിസി സംബന്ധമായ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിൽ പങ്കാളികളാകാം*

*കനത്ത പുക തള്ളുന്ന KSRTC വാഹനങ്ങൾ നിരത്തിൽ ഓടുന്നില്ല എന്ന് നമുക്ക് ഉറപ്പിക്കാം... എവിടെ ഇത്തരം KSRTC വാഹനം കണ്ടാലും വാട്സാപ്പ് മുഖാന്തിരം (കഴിയുമെങ്കിൽ ഫോട്ടോ സഹിതം) താഴെ പറയുന്ന നമ്പരിൽ അതാത് സോണിൽ അറിയിക്കുക.*

*Assistant Works Manager FTL NORTH*
*83018 49100 (കാസർഗോഡ് മുതൽ മലപ്പുറം,പാലക്കാട് വരെ)*

*Assistant Works Manager FTL Central*
*9447071015*
*(തൃശൂർ മുതൽ കോട്ടയം,ആലപ്പുഴ വരെ)*

*Assistant Works Manager FTL South*
*9447570044*
*(പത്തനംതിട്ട,കൊല്ലം മുതൽ തിരുവനന്തപുരം വരെ)*

*മേൽ നമ്പരിൽ നടപടികൾ അറിയിപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ താഴെപ്പറയുന്ന നമ്പരുകളിലും വാട്സാപ്പ് മുഖാന്തരം അറിയിക്കാം*

*Mechanical Engineer Chief Office*
*9447761863*

*Executive Director (Maintenance & Works)*
*9497001474*

*Executive Director (Technical)*
*9447050547*

*ഈ പദ്ധതിയെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾക്കും നവമാധ്യമങ്ങളിലൂടെയും ഫോൺ മുഖേനയും ബന്ധപ്പെടാവുന്നതാണ്.*

*സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)*

*വാട്സാപ്പ് നമ്പർ - 8129562972*
*മൊബൈൽ & SMS -7025041205*

*കെഎസ്ആർടിസി, കൺട്രോൾറൂം (24×7)*

*മൊബൈൽ - 9447071021*
*ലാൻഡ്‌ലൈൻ - 0471-2463799*

*ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation*

Follow Us:
Download App:
  • android
  • ios