Asianet News MalayalamAsianet News Malayalam

അമിതവേഗം; 90 തവണ കുടുങ്ങിയിട്ടും പിഴയടക്കാതെ യുവതി!

അമിത വേഗം. വെറും എട്ട് മാസത്തിനുള്ളില്‍ കൊച്ചിക്കാരി കുടുങ്ങിയത് 90 തവണ

Lady held For Over speed 90 times
Author
Kochi, First Published Nov 6, 2019, 10:43 AM IST

കൊച്ചി: ചുരുങ്ങിയ കാലത്തിനിടെ നിരവധി തവണ അമിതവേഗതയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി യുവതി. വെറും എട്ട് മാസത്തിനുള്ളില്‍ 90 തവണയാണ് അമിത വേഗത്തിന്റെ പേരില്‍ എറണാകുളം നോര്‍ത്ത് സ്വദേശിനിയായ കുടുങ്ങിയത്. ഈ 90 തവണയും ഇവര്‍ പിഴടയക്കാതെ മുങ്ങിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

2018 സെപ്റ്റംബര്‍ മുതല്‍ 2019 മേയ് വരെയുള്ള കാലയളവിലാണ് നിയമലംഘനങ്ങള്‍. ദേശീയപാതയില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇവര്‍ കുടുങ്ങിയത്. അമിതവേഗത്തിന് പിഴത്തുകയായ 400 രൂപയാണ് അടയ്‌ക്കേണ്ടത്.  ആകെ 36,000 രൂപയാണ് അമിതവേഗതയുടെ പേരില്‍ ഉടമയായ യുവതി പിഴയടയ്‌ക്കേണ്ടത്. എന്നാല്‍ ഫോണിലൂടെയും കത്തിലൂടെയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഴത്തുക അടയ്ക്കാന്‍ യുവതി തയ്യാറായില്ല. ആര്‍.ടി. ഓഫീസില്‍ വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റ് വഴി ഓണ്‍ലൈനായി പിഴയടയ്ക്കാമെന്ന് അറിയിച്ചു. അപ്പോഴും അവഗണനയായിരുന്നു ഫലം. 

ഒടുവില്‍ ഈ കാറിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഉടമയ്ക്ക് അവസാനവട്ട നോട്ടീസും അയച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios