Asianet News MalayalamAsianet News Malayalam

ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? ഇതാ വരാനിരിക്കുന്ന ചില വമ്പന്മാർ

2024ലെ വരും ദിവസങ്ങളിൽ നിരവധി പുതിയ മോട്ടോർസൈക്കിൾ ലോഞ്ചുകൾ അണിനിരക്കുന്നു. ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്തേക്കാവുന്ന വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾ നോക്കാം.
 

List of upcoming motorcycles in India
Author
First Published May 6, 2024, 1:14 PM IST

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിൽ ഒന്നാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി. അത് വീണ്ടും അതിവേഗം വളരുകയാണ്. എളുപ്പമുള്ള യാത്രാമാർഗ്ഗം, കുറഞ്ഞ പ്രവർത്തനച്ചെലവ്, തുടങ്ങിയ നിരവധി കാരണങ്ങളാൽ ഇന്ത്യൻ ജനങ്ങൾ ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇഷ്‍ടപ്പെടുന്നത്. ഇരുചക്രവാഹന നിർമ്മാതാക്കൾ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി രാജ്യത്ത് മോട്ടോർ സൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നു. 2024 ലെ വരും ദിവസങ്ങളിൽ നിരവധി പുതിയ മോട്ടോർസൈക്കിൾ ലോഞ്ചിനായി അണിനിരക്കുന്നു. ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്തേക്കാവുന്ന വരാനിരിക്കുന്ന മോട്ടോർസൈക്കിളുകൾ നോക്കാം.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബോബർ
റോയൽ എൻഫീൽഡ് ക്ലാസിക് 350 ബോബർ 2024 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രണ്ട് ലക്ഷം മുതൽ 2.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. സാധാരണ ക്ലാസിക് 350-ൻ്റെ അതേ എഞ്ചിൻ തന്നെയാണ് ക്ലാസിക് 350 ബോബറിനും കരുത്തേകാൻ സാധ്യത.  

കവാസാക്കി വെർസിസ്-X 300
കവാസാക്കി വെർസിസ്-എക്സ് 300 അടുത്തിടെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യൻ വിപണിയിൽ വേർസിസ്-എക്സ് 300 വീണ്ടും അവതരിപ്പിക്കാൻ കാവസാക്കി പദ്ധതിയിടുന്നതായി ഇത് സൂചിപ്പിക്കുന്നു. ബൈക്കിൻ്റെ സ്പെസിഫിക്കേഷനുകളും ശൈലിയും ഉപകരണങ്ങളും വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.  

കെടിഎം 125 ഡ്യൂക്ക്
2024 കെടിഎം 125 ഡ്യൂക്ക് ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. 1.80 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും എക്സ് ഷോറൂം വില. 14.7 ബിഎച്ച്‌പി പവർ ഔട്ട്‌പുട്ട് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 125 സിസി എഞ്ചിൻ തന്നെ തുടരും.

ടിവിഎസ് റൈഡർ 125 ഫ്ലെക്സ് ഫ്യുവൽ പതിപ്പ്
ടിവിഎസ് റൈഡ 125 ഫ്ലെക്സ് ഫ്യുവൽ പതിപ്പ്  2024 ഒക്ടോബറോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഏകദേശം 1 ലക്ഷം മുതൽ 1.10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുണ്ടാകാനാണ് സാധ്യത. 11.2 bhp കരുത്തും 11.2 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 125 സിസി എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക.  

 

Latest Videos
Follow Us:
Download App:
  • android
  • ios