Asianet News MalayalamAsianet News Malayalam

'മേക്ക് ഇന്‍ ഇന്ത്യ'യില്‍ 'ചൈനീസ് വിപ്ലവ'ത്തിന് ആ വാഹനം റെഡി!

എംജി ഹെക്ടറിന്റെ ആദ്യ യൂണിറ്റ് ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ വാഹനത്തിന്റെ പ്രദർശനം മെയ് 15 ന് 

MG Motor India begins production of Hector SUV
Author
Mumbai, First Published May 9, 2019, 3:13 PM IST

MG Motor India begins production of Hector SUV

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഈ കമ്പനി ഹെക്ടര്‍ എന്ന വാഹനവുമായിട്ടാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.  ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വിപ്ലവം തന്നെ സൃഷ്‍ടിച്ചേക്കുമെന്നാണ് വാഹനപ്രേമികല്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ എംജിയെ സംബന്ധിച്ച ഓരോ വാര്‍ത്തയും വാഹനലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. 

എംജി ഹെക്ടറിന്റെ ആദ്യ യൂണിറ്റ് ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ വാഹനത്തിന്റെ പ്രദർശനം മെയ് 15 ന് നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബ്ദ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം, സംഗീതം ആസ്വദിക്കാനും മറ്റു വിനോദങ്ങൾക്കുമായി ആപ്പുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങി വാഹന വിപണി വിസ്മയിപ്പിക്കുന്ന ഫീച്ചറുകളോടെയാവും വാഹനം എത്തുക.

MG Motor India begins production of Hector SUV

അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പരീക്ഷണയോട്ടവുമായി ഹെക്ടര്‍ നിരത്തുകളില്‍ ഇപ്പോഴും സജീവമാണ്. വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങി  മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്നും വ്യത്യസ്‍തമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുമായാണ് ഹെക്ടര്‍ എത്തുന്നത്. 

ചുറ്റിലും ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹണി കോംമ്പ് ഗ്രില്ലും വീതി കുറഞ്ഞ ഹെഡ്‌ലാമ്പും വാഹനത്തെ വേറിട്ടതാക്കുന്നു. എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, സില്‍വര്‍ ഫിനീഷിഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയും മുന്‍ വശത്തെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായിരിക്കും ഹെക്ടര്‍ എന്ന് എം ജി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജീവ് ഛബ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍.

ഹെക്ടറിന്‍റെ ആദ്യ ടീസര്‍ വീഡിയോയും കമ്പനി പുറത്തു വിട്ടിരുന്നു. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സും ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ഹെക്ടറിലുണ്ടാകും. ഇന്റീരിയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ഹെക്ടറിലുണ്ടാകും. 

MG Motor India begins production of Hector SUV

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് ഇന്ത്യന്‍ വാഹനലോകത്തെ പ്രതീക്ഷകള്‍.

MG Motor India begins production of Hector SUV

Follow Us:
Download App:
  • android
  • ios