Asianet News MalayalamAsianet News Malayalam

വില കുറച്ച് ഒല ഇലക്ട്രിക്ക്, പുതിയ വിലകൾ അറിയാം

 മൂന്ന് വേരിയൻ്റുകളിലുമായി 4,000 മുതൽ 10,000 രൂപ വരെ കുറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വിലയ്ക്ക് കീഴിലുള്ള S1 X-ൻ്റെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി അടുത്ത ആഴ്ച ആരംഭിക്കും.

Ola S1 X electric scooter gets price cut in India
Author
First Published Apr 15, 2024, 9:01 PM IST

ന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക് അവരുടെ S1 X ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില കുറച്ചു. ഒല S1 X  രണ്ട് kWh, 3 kWh, 4 kWhമൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 79,999 രൂപയിൽ നിന്ന് ഇപ്പോൾ 69,999 രൂപയായി കുറഞ്ഞു. മൂന്ന് വേരിയൻ്റുകളിലുമായി 4,000 മുതൽ 10,000 രൂപ വരെ കുറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വിലയ്ക്ക് കീഴിലുള്ള S1 X-ൻ്റെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി അടുത്ത ആഴ്ച ആരംഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാനും ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വില പരിഷ്‌കരണം.  2 kWh വേരിയൻ്റിന് ഇപ്പോൾ 79,999 രൂപ എക്സ്-ഷോറൂം വിലയ്ക്ക് പകരം 69,999 രൂപയാണ് ഇപ്പോൾ എക്സ്-ഷോറൂം വില. അതേസമയം 3 kWh വേരിയൻ്റിന് 89,999 രൂപയ്ക്ക് പകരം 84,999 രൂപ എക്സ്-ഷോറൂം വില നൽകിയാൽ മതി. S1 X 4 kWh വേരിയൻ്റ് 1,09,999 രൂപയ്ക്ക് (എക്സ്-ഷോറൂം) പകരം 99,999 രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ്.

മുൻനിര S1 Pro, S1 Air, S1X+ എന്നിവയും ഉൾപ്പെടുന്ന S1 ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഒല S1 X. ഈ സ്‌കൂട്ടറുകൾ ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സ്വീകരിക്കുന്നതിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ടെങ്കിലും, ഓല ഇലക്ട്രിക് ഇപ്പോൾ അവരുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കൊപ്പം അതിവേഗം വളരുന്ന വിപണിയുടെ വലിയൊരു പങ്ക് നോക്കുകയാണ്. 

അതേസമയം, റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, വില കുറയ്ക്കൽ ഒലയെ ദോഷകരമായി ബാധിക്കുമെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു. "ഒല ഇതിനകം തന്നെ അതിൻ്റെ S1 X ശ്രേണിയുടെ ഉയർന്ന വേരിയൻ്റുകൾ നഷ്ടത്തിലാണ് വിൽക്കുന്നത്. അടിസ്ഥാന വേരിയൻ്റ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് സാമ്പത്തികമായി പ്രായോഗികമല്ല, ഇത് അവർക്ക് എന്നെന്നേക്കുമായി ചെയ്യാൻ കഴിയുന്ന കാര്യവുമല്ല" മുംബൈ ആസ്ഥാനമായുള്ള ഒരു അനലിസ്റ്റ് പറഞ്ഞു. 

2024 അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാല് ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലുകളിൽ കമ്പനി നിലവിൽ പ്രവർത്തിക്കുന്നു. ഈ മോട്ടോർസൈക്കിളുകൾ ഇതിനകം തന്നെ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  അവ നിലവിൽ വികസന ഘട്ടത്തിലാണ്. കൂടാതെ, ഒല ഇലക്ട്രിക്ക് ഇലക്ട്രിക് കാർ സെഗ്‌മെൻ്റിലേക്കും കടക്കാൻ സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios