രമേഷ് പിഷാരടിയുടെ യാത്രകള്‍ ഇനി ബിഎംഡബ്ല്യുവില്‍
രമേഷ് പിഷാരടിയുടെ യാത്രകള്‍ ഇനി ജര്‍മ്മന്‍ ആഡംബര വാഹനമായ ബിഎംഡബ്ലിയുവില്‍
മിനി സ്‍ക്രീനെന്നോ ബിഗ് സ്‍ക്രീന്‍ എന്നോ ഭേദമില്ലാതെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ജനപ്രിയ താരമാണ് രമേഷ് പിഷാരടി. നടനായും അവതരാകനായും സംവിധായകനുമായുമൊക്കെ തിളങ്ങിയ പിഷാരടിയുടെ യാത്രകള്‍ ഇനി ജര്‍മ്മന്‍ ആഡംബര വാഹനമായ ബിഎംഡബ്ലിയുവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു 5 സീരീസ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. പിഷാരടി വാഹനത്തിന്‍റെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എന്‍ജിനിലുമായി നാല് വേരിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളില്‍ എത്തുന്നത്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പ്രീ ഓണ്‍ഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയുടെ ഒപ്പം രമേഷ് പിഷാരടി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍,3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ഹൃദയം. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കും സൃഷ്‍ടിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കും സൃഷ്‍ടിക്കും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കും സൃഷ്‍ടിക്കും. വെറും 5.8 സെക്കന്‍ഡുകള്‍ മതി വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.