Asianet News MalayalamAsianet News Malayalam

ഒറ്റ ക്ലിക്ക് മതി, ടാറ്റയുടെ ടെസ്റ്റ് ഡ്രൈവ് വണ്ടി ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും!

വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നല്‍കിയാല്‍ വിവിധ ദിവസങ്ങളിലെ വ്യത്യസ്തമായ സമയ ക്രമങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായ സമയം ഡ്രൈവിനായി തിരഞ്ഞെടുക്കാം.  

Tata motors priority test drive
Author
Delhi, First Published Nov 7, 2019, 12:56 PM IST

ദില്ലി: ടെസ്റ്റ്‌ ഡ്രൈവുകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്.  വാഹന ലീസിംഗ്,  ഗതാഗത സേവന രംഗത്തെ പ്രമുഖരായ ഒറിക്സ് ഇന്ത്യയുമായി സഹകരിച്ചാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ മുംബൈ, ദില്ലി എൻസിആർ എന്നിവടങ്ങളിൽ ലഭ്യമാകുന്ന സേവനം ഉടൻ തന്നെ രാജ്യത്തുടനീളം കൊച്ചി ഉൾപ്പെടയുള്ള എല്ലാ നഗരങ്ങളിലും ലഭ്യമാകും. ഇതോടെ ടാറ്റ യുടെ ഏറ്റവും പുതിയ എസ് യുവിയായ ഹാരിയർ ടെസ്റ്റ്‌ ഡ്രൈവിനായി ബുക്ക്‌ ചെയ്യുന്ന ഉപഭോക്താക്കളുടെ സമയവും സ്ഥലവും അനുസരിച്ച്‌ അവരുടെ വീടുകളിൽ എത്തിച്ചുനൽകും.

ഹാരിയർ വിപണിയിൽ എത്തിയതിനുശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കളിൽ നിന്ന് ഹാരിയറിന്  ഉയർന്ന സ്വീകാര്യതയാണെന്നും  തിരക്കേറിയ ഷെഡ്യൂളുകളുള്ള ധാരാളം ഉപഭോക്താക്കൾ ഒരേ സമയത്ത് ടെസ്റ്റ് ഡ്രൈവുകൾക്കായി ആഗ്രഹിക്കുന്നുണ്ടെന്നും അവർക്ക് വളരെയെളുപ്പം ഡിജിറ്റലായി ടെസ്റ്റ് ഡ്രൈവ് ഷെഡ്യൂൾ ചെയ്യുന്നതിന് ഈ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇതിനായി ഓറിക്സുമായി പങ്കാളിത്തത്തിൽ  ഏർപ്പെട്ടിരിക്കുകയാണ് ടാറ്റ. ഇത് ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന സമയത്തും സ്ഥലത്തും ഒരു ടെസ്റ്റ് ഡ്രൈവ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും. ഓൺലൈൻ ടെസ്റ്റ് ഡ്രൈവ് ബുക്കിംങ്ങിലൂടെ ഹാരിയർ ഉപഭോക്താക്കൾക്ക് അതിശയകരമായ അനുഭവം നൽകിക്കൊണ്ട് വാങ്ങൽ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതിനുള്ള ഒരു ചെറിയ ഘട്ടമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്  സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡന്റ് എസ്. എൻ. ബർമ്മൻ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ടെസ്റ്റ്‌ ഡ്രൈവിനായി ഹാരിയർ വെബ്സൈറ്റ് സന്ദർശിച്ചാല്‍ മതി. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോമിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നല്‍കിയാല്‍ വിവിധ ദിവസങ്ങളിലെ വ്യത്യസ്തമായ സമയ ക്രമങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായ സമയം ഡ്രൈവിനായി തിരഞ്ഞെടുക്കാം.  ഇതിനു ശേഷം ഉപഭോക്താക്കൾക്ക് ടെസ്റ്റ്‌ ഡ്രൈവിനെ സംബന്ധിച്ച് ഒരു സ്ഥിരീകരണം ലഭിക്കും.  ശേഷം ടാറ്റ മോട്ടോർസ് കസ്റ്റമർ കെയറിൽ നിന്നും ഉപഭോക്താക്കൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും ഫോൺ മുഖേന ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios