Asianet News MalayalamAsianet News Malayalam

തുച്ഛമായ ചിലവില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ 10 വിദേശരാജ്യങ്ങള്‍

വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും  അടുത്ത  ചോദ്യം ഹണിമൂൺ എങ്ങോട്ടാണ് എന്നായിരിക്കും. നവദമ്പതികളുടെ  ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. അപരിചതരായ രണ്ടുപേർ പരസ്‍പരം ആഴത്തിൽ അടുക്കുന്നതും പങ്കുവയ്ക്കുന്നതുമൊക്കെ ഇത്തരം യാത്രകളിലാണ്.  അതുകൊണ്ട് തന്നെ വിവാഹചെലവിൻ്റെ കൂടെ എല്ലാവരും ഹണിമൂണിൻ്റെ ചെലവിനെ കുറിച്ചും കണക്ക് കൂട്ടാറുണ്ട്.  

വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂൺ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ യാത്രയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവ് ഓർക്കുമ്പോൾ പലരും യാത്ര പിന്നെ ആവാം എന്നും ചിന്തിക്കാറുമുണ്ട്. എന്നാൽ യാത്ര ചെലവും താമസവും ഭക്ഷണവും എല്ലാം കൂടി വെറും 2  ലക്ഷത്തിനകത്ത് മാത്രം വരുന്ന സ്ഥലങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. 2 ലക്ഷത്തിന് താഴെ മാത്രം ചെലിൽ ഹണിമൂൺയാത്ര ചെയ്യാവുന്ന ലോകത്തിലെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിയപ്പെടാം. 

10 international honeymoon destinations
Author
Trivandrum, First Published Oct 7, 2018, 3:10 PM IST

1. ഗ്രീസ്

തെക്കു കിഴക്കേ യൂറോപ്പിൽ  ഉൾക്കടലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്‌ ഗ്രീസ്‌. ഗ്രീസിലേക്കുളള യാത്രയെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് ഗ്രീസിൻ്റെ സംസ്കാരത്തെ കുറിച്ചും പൈത്യകത്തെ കുറിച്ചും മാത്രമല്ല. മനോഹരമായ ബീച്ചുകളെ കുറിച്ച് കൂടിയാണ്. ചെറുതും വലുതുമായ ആയിരത്തിലേറെ ദ്വീപുകളുണ്ട് ഗ്രീസില്‍. 200ൽത്താഴെ മാത്രം ദ്വീപുകളിലേ ജനവാസമുള്ളൂ. അത്കൊണ്ട് തന്നെ  നവദമ്പതികളെ അവരുടെതായ മാത്രം ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു യാത്രയാവും ഇത്. നല്ല ഭക്ഷണവും താമസവും ഇവിടെ ലഭിക്കും. കൂടാതെ ഗ്രീസിൽ നിങ്ങൾക്ക് സ്വതന്ത്യത്തിന്റെ മധുരം അറിയാനും കഴിയും.  മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളാണ് ഗ്രീസ് യാത്രകൾക്ക് അനിയോജ്യം. 

 

10 international honeymoon destinations

2. തായ് ലാൻ്റ്  

ഒട്ടും ചെലവ് ഇല്ലാത്ത, നമ്മുടെ കൈയിലെ പണത്തിന് അനുസരിച്ച് യാത്ര ചെയ്യാവുന്ന സ്ഥലമാണ് തായ്ലൻ്റ് . ഹണിമൂൺ പോകാൻ പറ്റിയ സ്ഥലം. തിരക്കേറിയ ബീച്ചുകൾ, നഗരകാഴ്ച്ചകൾ, മ്യഗശാലകൾ, മനോഹരമായ താഴ്വരകൾ, രുചിയുളള ഭക്ഷണം, നല്ല താമസം എന്തിന് ഷോപ്പിക്കിന് പറ്റിയ സ്ഥലവും കൂടിയാണ് തായ്ലൻ്റ്. തായ്ലൻ്റിൻ്റെ തലസ്ഥാനവും കിഴക്കിൻ്റെ വെനീസ് എന്നും അറിയപ്പെടുന്ന ബാങ്കോക്ക് ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലമാണ്.  കനാലുകളാണ് ബാങ്കോക്കിൻ്റെ പ്രത്യേകത. അതിലൂടെ ഒരു ബോട്ട് യാത്ര നിങ്ങൾക്ക് മറ്റൊരു അനുഭവമായിരിക്കും. വഴിയോര ഭക്ഷണശാലകൾ, ഗ്രാൻഡ് പേൾ ക്രൂയിസിലെ സൂര്യാസ്‍തമനം ഇവയൊക്കെ തായ്ലൻ്റ് എന്ന നഗരത്തിൽ മാത്രം ലഭിക്കുന്ന അനുഭവങ്ങളാണ്. 

 

10 international honeymoon destinations
 

3. മാൽദീവ്സ്
ബീച്ചുകൾ ഇഷ്ടപ്പെടുന്നവർ തെരഞ്ഞെടുക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മാൽദീവ്സ്. വെളള മണലുളള ബീച്ചിലെ തണുത്ത രാത്രികൾ നവദമ്പതികളെ അറിയാതെ റോമാൻ്റിക് ആക്കും. സ്കൂബാ ഡൈവിങും,മത്സ്യമന്ദനവും ഒക്കെയാണ് ഇവിടെത്തെ പ്രധാന വിനോദങ്ങൾ. കടൽതീരത്ത് കാൻ്റിൽലൈറ്റ് ഡിനർ കഴിക്കാതെ  മാൽദീവ്സിലെ ഹണിമൂൺ പൂർത്തിയാകില്ല. പ്രണയിക്കുന്നവർക്കുളള ഇടം കൂടിയാണ് മാൽദീവ്സ്

 

10 international honeymoon destinations
 

4. ഫിജി ദ്വീപ്

ദ്വീപുകൾ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. നിങ്ങളുടെ ബജറ്റിൽ നിൽക്കുന്ന റിസോർട്ടുകളാണ് ഫിജി ദ്വീപിലുളളത്. പങ്കാളിയൊടൊപ്പം രാത്രികളിൽ ദ്വീപിലെ തണുത്ത കാറ്റ് കൊണ്ടിരിക്കാനും ആകാശ യാത്ര ചെയ്യാനും സ്കൂബാ ഡൈവിങ് ചെയ്യാനും ഇഷ്ടമുളളവർക്ക് ഫിജി ദ്വീപിലേക്ക് യാത്ര ഉറപ്പിക്കാം. 

10 international honeymoon destinations
 

5. മൗറീഷ്യസ്

ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികൾ പോകാൻ ഏറെ ഇഷ്ടമുളള സ്ഥമാണ് മൗറീഷ്യസ്.  പല ബോളിവുഡ് സിനിമകളിലും നോവലുകളിലും കണ്ടിട്ടും കേട്ടിട്ടുമുളള മൗറീഷ്യസ്.  നല്ല ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനും  പറ്റിയ ഇടം. 

10 international honeymoon destinations

6. ഈജിപ്ത്

ഈജിപ്തിൻ്റെ സംസ്കാരത്തെ കുറിച്ചും പിരമിഡുകളുടെ കഥയെ പറ്റിയും നൈൽ നദിയെ കുറിച്ചുമൊക്കെ നമ്മൾ വായിച്ചിട്ടുണ്ടാകാം. പക്ഷേ ഹണിമൂൺ യാത്രകൾക്ക് പറ്റിയ സ്ഥലം കൂടിയാണ് ഈജിപ്ത്. കണ്ടിരിക്കേണ്ട പിരമിഡുകളും മ്യൂസിയവും ഒക്കെയുളള ഈജിപ്തിലെ നൈൽ നദി നവദമ്പതികൾക്ക് മറ്റൊരു അനുഭൂതിയായിരിക്കും. 

10 international honeymoon destinations

7. ബാലി 

പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്രാവിവരണത്തിലൂടെ പരിചിതമായ ദ്വീപായിരിക്കാം ബാലി. ഹിന്ദുക്കളും മുസ്ളീങ്ങളും കൂടുതൽ ഒരു ബാലി ലോകത്തിലെ എല്ലാ കോണിലുവരെയും ഒരുപേലെ സ്വീകരിക്കും. മനോഹരമായ ബീച്ചുകൾ,  അതിമനോഹരമായ ക്ഷേത്രങ്ങളും ഹണിമൂൺ യാത്രയുടെ ഓർമ്മകളിൽ എന്നുമുണ്ടാകും.

10 international honeymoon destinations
 

8. കമ്പോഡിയ
നഗരത്തിരക്കുകള്‍ ഒട്ടുമില്ലാത്ത കമ്പോഡിയ.ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോർ വാറ്റ്’ നിലകൊള്ളുന്ന രാജ്യമാണ് കമ്പോഡിയ . സന്ദർശിച്ചിരിക്കേണ്ട രാജ്യം. നല്ല ഭക്ഷൻവും താമസ സൌകര്യവും ലഭിക്കും. ഒരു സന്തോഷവും സംത്യപ്തിയും ലഭിക്കുന്ന യാത്രയാവും.

10 international honeymoon destinations

9. ഫിലിപ്പീൻസ് 

ചെലവ് കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണ് ഫിലിപ്പീൻസ് . തിരക്കേറിയ നാടൻ ചന്തകളും ധാരാളമുണ്ട്. രുചിയുളള ഭക്ഷണം ലഭിക്കുന്ന നാട് കൂടിയാണ്. കൂറ്റൻ മാളുകളും, ബീച്ചുകളും, ഒക്കെയാണ് മറ്റ് പ്രത്യേകതകൾ. പ്രകൃതിഭംഗിയിൽ സമ്പന്നമാണു ഫിലിപ്പീൻസ്. 

10 international honeymoon destinations

10. ബൂഡപെസ്ട് (ഹംഗറി)

സംസ്കാരവും ലെക്ഷ്യുറിയും ഒരുപോലെ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ബൂഡപെസ്ടിലേക്ക് യാത്ര ഉറപ്പിച്ചോള്ളൂ.  നവദമ്പതികൾക്ക് പോകാൻ ഇഷ്ടമുളള മനോഹരമായ പാർക്കുകളും, ക്ലാസിക് ഭക്ഷണശാലകളും ഉണ്ട്. 

10 international honeymoon destinations


 

Follow Us:
Download App:
  • android
  • ios