Asianet News MalayalamAsianet News Malayalam

മോഹിപ്പിക്കുന്ന വിലയില്‍ റെനോ ക്യാപ്‍ചര്‍ ഇന്ത്യയിലെത്തി

2017 Renault Captur Launched In India
Author
First Published Nov 7, 2017, 11:35 AM IST

മോഹിപ്പിക്കുന്ന വിലയില്‍ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ ക്യാപ്ച്ചര്‍ എസ് യു വി ഇന്ത്യന്‍ വിപണിയിലെത്തി.  നിലവില്‍ നിരവധി രാജ്യങ്ങളിലായി പത്തുലക്ഷത്തിലേറെ എണ്ണം വിറ്റഴിച്ച കാപ്ച്ചറില്‍ നിന്ന് പ്ലാറ്റ്‌ഫോം അടക്കം നിരവധി മാറ്റങ്ങള്‍ സഹിതമാണ് ഇന്ത്യന്‍ കാപ്ച്ചറിന്റെ വരവ്.  

9.99 ലക്ഷം രൂപ മുതല്‍ 13.88 ലക്ഷം വരെയാണ് കാപ്ടറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.  ഇനി ഇന്ത്യയില്‍ റെനോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായിരിക്കും കാപ്ടര്‍. ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ BO പ്ലാറ്റ്ഫോമിലാണ് നിര്‍മാണമെങ്കലും റെനോ നിരയില്‍ ഡസ്റ്ററിന് തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം. റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രാദേശികമായാണ് കാപ്ച്ചറിന്റെ നിര്‍മാണം.  

4329 എംഎം നീളവും 1813 എംഎം വീതിയും 1619 എംഎം ഉയരവും 2673 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. സെഗ്മെന്റില്‍ നീളവും വീതിയും ഏറ്റവും കൂടുതല്‍ കാപ്ടറിലാണ്‌. 387 ലിറ്ററാണ് ബുട്ട് സ്പേസ് കപ്പാസിറ്റി, പിറകിലെ സീറ്റ് മടക്കിയാല്‍ 1352 ലിറ്റര്‍ വരെ ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാം.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 104.5 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ K9K ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും നല്‍കും. ടൂ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. മൂണ്‍ലൈറ്റ് സില്‍വര്‍, കയെന്‍ ഓറഞ്ച്, മഹാഗണി ബ്രൗണ്‍, പ്ലാനറ്റ് ഗ്രേ, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. ഇതിന് പുറമേ ഏഴ് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലും കാപ്ടര്‍ സ്വന്തമാക്കാം.

വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയാണ് കാപ്ടറിന്റെ പ്രധാന പ്രത്യേകതകള്‍. ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം-ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ടറിലുണ്ട്. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രേറ്റ, മഹീന്ദ്ര എക്‌സ്.യു.വി 500, ടാറ്റ ഹെക്‌സ, എന്നിവരാണ് കാപ്ച്ചറിന്റെ പ്രധാന എതിരാളികള്‍.

ബ്രസീലിയന്‍ മോഡല്‍ ക്യാപ്ച്ചറില്‍ ലാറ്റിന്‍ N C A P (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റ് അടുത്തിടെ ക്യാപ്‍ചര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങും ക്യാപ്ച്ചര്‍ സ്വന്തമാക്കി. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും 4 എയര്‍ബാഗും ഉള്‍പ്പെടുത്തിയ ക്യാപ്ച്ചറാണ് ക്രാഷ് ടെസ്റ്റില്‍ വിജയം കണ്ടത്.

നിസാന്‍-റെനോ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രദേശികമായാണ് പുതിയ മോഡല്‍ നിര്‍മിക്കുക. അതുകൊണ്ട് തന്നെ വില താരതമ്യേന കുറയാനാണ് സാധ്യത. ടോപ് വേരിന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. എന്നാല്‍ ഇന്ത്യന്‍ ക്യാപ്ച്ചറില്‍ ഇത്രയധികം സുരക്ഷ സന്നാഹങ്ങള്‍ കമ്പനി ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Follow Us:
Download App:
  • android
  • ios