Asianet News MalayalamAsianet News Malayalam

ദീര്‍ഘദൂര യാത്രക്ക് മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

5 expert tips to alleviate back pain while driving
Author
First Published Sep 16, 2017, 10:22 PM IST

വാഹനമോടിക്കുമ്പോള്‍ നിങ്ങളുടെ പാദങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായതിനാൽ ശരീരത്തെ സ്​ഥിരപ്പെടുത്തി നിർത്താൻ നിങ്ങളെ സഹായിക്കില്ല. ഇത്തരം പ്രശ്​നങ്ങളും വാഹനങ്ങളുടെ ഇരിപ്പിടങ്ങളുടെ രൂപകൽപ്പനാ പ്രശ്​നങ്ങളും നട്ടെല്ലിന്‍റെയും പിറകുവശത്തിന്‍റെയും പ്രശ്​നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. ഒരുപാട്​ ദൂരം യാത്ര ചെയ്യുന്നവർ ആണെങ്കിൽ  അവർക്ക്​ ശാരീരിക പ്രശ്​നങ്ങൾ ഒഴിവാക്കാൻ ഇതാ ഏതാനും വിദഗ്​ദ ഡോക്​ടർമാരുടെ  നിർദേശങ്ങൾ. 

1. ശരീരം സുഖമെങ്കിൽ ശുഭയാ​ത്ര

യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സുഖകരമാണെന്ന്​ ഉറപ്പുവരുത്തുക. ​ചെറിയ അസ്വസ്​ഥതകളെ ശ്രദ്ധിക്കാതെ പോകരുത്​. അവ പിന്നീട്​ യാത്രയിൽ വലിയ പ്രശ്​നങ്ങളായേക്കാം. വാഹനത്തിൽ നിങ്ങളുടെ ഇരുത്തം ശരിയായ അംഗവിന്യാസ​ത്തോടെയാണെന്ന്​ ഉറപ്പുവരുത്തുക. വാഹനത്തിന്‍റെ സ്​റ്റിയറിങിൽ നിന്ന്​ കൃത്യമായ അകലത്തിലും ദിശയിലും ആണ്​ ഇരുത്തം എന്ന്​ പരിശോധിക്കുക. പിറകിലെ കീശകളിൽ നിന്ന്​ പഴ്​സ്​, മൊബൈൽ ഫോൺ തുടങ്ങിയ വസ്​തുക്ക​ളെല്ലാം മാറ്റുക.

2. ഇടവേളയെടുത്ത്​ യാത്ര ചെയ്യാം

ദീർഘദൂര യാത്രയിൽ ഇടതടവില്ലാത്ത ഡ്രൈവിങ്​ ആണ്​ പലപ്പോഴും പ്രശ്​നങ്ങൾക്ക്​ കാരണം. അത്​ പിറകുവശത്തെ വേദനക്ക്​ വരെ കാരണമാകുന്നു. ഇത്​ നട്ടെല്ലിന്​ ക്ഷതവുമേൽപ്പിക്കും. അതിനാൽ യാത്രക്കിടയിൽ അൽപ്പനേരം വാഹനം നിർത്തി പുറത്തിറങ്ങി നടക്കുക. ഇത്​ നിങ്ങളുടെ ശരീരത്തിലെ രക്​തചംക്രമണം ശരിയായ നിലയിൽ ആക്കാനും സഹായിക്കും. 

3. ഐസ്​ ബാഗിൽ ആശ്വാസമുണ്ട്​ 

ശരീരത്തിന്‍റെ പിറകുവശം വേദനിക്കുന്നവർ ആണെങ്കിൽ യാത്രയിൽ ഐസ്​ ബാഗോ മറ്റ്​ തണുപ്പുള്ള വസ്​തുക്കളോ കരുതുന്നത്​ നന്നായിരിക്കും. ദീർഘദൂര യാത്രകാരണമുണ്ടാകുന്ന ​ വേദന കുറക്കാൻ പരിധിവരെ സഹായിക്കും.

4. ലളിത വ്യായാമത്തിൽ ചെറുതല്ല ആശ്വാസം 

ശരീര പേശികളെ ലളിത വ്യായാമത്തിൽ വ്യാപൃതമാക്കുന്നത്​ വേദന കുറക്കാൻ സഹായിക്കും. ശരീരം ലഘുവായി ചൂടുപിടിപ്പിക്കാനുള്ള പാഡ്​ പോലുള്ള വസ്​തുക്കളുടെ സഹായത്തോടെയാകുമ്പോള്‍ കൂടുതൽ ഫലപ്രദമാകും. യോഗ പരിശീലിക്കുന്നതും ബാക്ക്​ പെയിൻ സംഹാരിയാണ്​.

5. ശരീരത്തെ നടുഭാഗം താങ്ങിനിർത്തുന്നത്​

പുറം വേദനക്ക്​ പ്രധാനകാരണമായി പറയുന്നത്​ ശരീരത്തിന്‍റെ നടുവിലേക്ക്​ നൽകുന്ന സമ്മർദമാണ്​. കഴിവതും പിറകോട്ട്​ ഇരിക്കുകയും നട്ടെല്ലി​ന്‍റെ സ്വാഭാവികമായ രൂപഘടനക്ക്​ അനുഗുണമായ രീതിയിലേക്ക്​ ഇരുത്തം മാറ്റുകയും ചെയ്യുക. ചില കാറുകളിൽ ഇത്തരത്തിൽ സീറ്റുകൾ വരെ രൂപകൽപ്പന ചെയ്​തത്​ കാണാം.

ഇൗ നിർദേശങ്ങൾ പാലിച്ചാൽ ദീർഘാത്ര ശുഭയാത്രയാകും. എന്നിട്ടും മാറാത്ത പ്രശ്​നങ്ങൾക്ക്​ വിദഗ്​ദ ഡോക്​ടർമാരുടെ സഹായം തേടാം.

Follow Us:
Download App:
  • android
  • ios