Asianet News MalayalamAsianet News Malayalam

ഇരട്ട ബുള്ളറ്റുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

  • ഇരട്ട ബുള്ളറ്റുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്
650 cc twin cylinder bullets to India

650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഏതാനും മാസങ്ങല്‍ക്കുള്ളില്‍ ഇന്ത്യന്‍വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2017 മിലാന്‍ ഓട്ടോ ഷോയിലാണ് കോണ്ടിനെന്റല്‍ GT 650, ഇന്റര്‍സെപ്റ്റര്‍ INT 650 എന്നീ രണ്ട് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്. വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം വരെയാകും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്.

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡ് ട്രാൻസ്മിഷനിൽ 130-140 കിലോമീറ്റർ വരെ വേഗം കൈവരിക്കാം.

പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കാണ് ഇവ രണ്ടും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. ക്ലാസിക് സ്റ്റെലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും.

നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്ടിനെന്റല്‍. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്‍പം കുറവാണ്. 198 കിലോഗ്രാമാണ് ആകെ ഭാരം. രണ്ടിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്ക് സസ്പെന്‍ഷനുമുണ്ട്.

പ്രതിവർഷം എട്ട് ലക്ഷം ബുള്ളറ്റുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഈ ജനപ്രിയത ആഗോള തലത്തിൽ അവതരിപ്പിക്കാനാണ് കരുത്തൻ ബുള്ളറ്റുകൾ മിലാനിൽ പുറത്തിറക്കിയത്. ഹാർലി ഡേവിഡ്സണിന്‍റെ സ്ട്രീറ്റ് 750യുമായിട്ടായിരിക്കും പുതിയ ബുള്ളറ്റുകളുടെ പ്രധാന മത്സരം.

Follow Us:
Download App:
  • android
  • ios