Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ പൊതുഗതാഗതത്തിന് ആയിരം ഇ-ബസുകള്‍ നിരത്തിലേക്ക്

ദില്ലിയില്‍ ആയിരം ഇ-ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനനയം സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവരുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Arvind Kejriwal Says 1000 Electric Buses For Public Transport In Delhi
Author
Delhi, First Published Dec 20, 2018, 3:31 PM IST

ദില്ലി: ദില്ലിയില്‍ ആയിരം ഇ-ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനനയം സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവരുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വായുമലിനീകരണം നിയന്ത്രിക്കാനും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ നീക്കം. നഗരത്തില്‍ മൂവായിരം ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാരെന്നും അതില്‍ ആയിരം ഇ-ബസുകളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവിയില്‍ ഇ-ബസുകള്‍ മാത്രമേ സര്‍ക്കാര്‍ വാങ്ങൂവെന്നും കെജരിവാള്‍ പറഞ്ഞു.

ഭരണപരവും നിയമപരവുമായി ഒട്ടേറെ വെല്ലുവിളിയുണ്ടാവുമെങ്കിലും അവയൊക്കെ പരിഹരിച്ചു മുന്നോട്ടുനീങ്ങുമെന്നും ഇ-ബസ്സുകള്‍ പൊതുഗതാഗതത്തിനു രംഗത്തിറക്കുന്ന ആദ്യനഗരവും സംസ്ഥാനവും ദില്ലിയായിരിക്കുമെന്നും അധികം വൈകാതെ ആയിരം ഇലക്ട്രിക് ബസുകള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios