automobile
By Web Desk | 03:37 PM March 31, 2018
ബുള്ളറ്റിനെ കളിയാക്കി ആറാമത്തെ പരസ്യവുമായി ബജാജ്

Highlights

  • ബുള്ളറ്റിനെ കളിയാക്കി ബജാജിന്‍റെ ആറാമത്തെ പരസ്യം

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റുകളെ ട്രോളി വീണ്ടും ഡൊമിനറിന്‍റെ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിർത്തൂ എന്ന പരസ്യ സീരിസിലെ ആറാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്.

മുന്‍ പരസ്യങ്ങളിലെപ്പോലെ തന്നെ ആനപ്പുറത്തിരിക്കുന്ന റൈഡര്‍മാര്‍ക്കൊപ്പം ബുള്ളറ്റിന്‍റെ ശബ്ദമാണ് ഇത്തവണയും ബജാജ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  ബുള്ളറ്റ് ഓടിച്ചാലുണ്ടാകുന്ന ശരീര വേദനകളെക്കുറിച്ചാണ് ഇത്തവണ പറയുന്നത്. ശരീര വേദന മൂലം കഷ്‍ടപ്പെടുന്ന റൈഡറെ മസാജ് ചെയ്യാൻ സഹായിക്കുന്ന ആനയെയും പരസ്യത്തിൽ കാണാം. ഈ സമയം അനായാസേനെ ഡൊമിനര്‍ ഓടിച്ചു പോകുകയാണ് ഒരു കൂട്ടം റൈഡര്‍മാര്‍. യാതൊരു യാത്രാക്ഷിണവും നൽകാത്ത ബൈക്കാണ് ഡോമിനർ എന്നാണ് ഈ പരസ്യത്തിലൂടെ ബജാജ് അവകാശപ്പെടുന്നത്.  

റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് 2017 ആഗസ്തില്‍ ബജാജ് ആദ്യം പുറത്തിറക്കിയ പരസ്യം ഏറെ വിമർശനങ്ങള്‍ക്കു വിധേയമായിരുന്നു.  ബുള്ളറ്റിനെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് ഈ പരസ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നു പറയുന്ന  ബജാജിന്റെ ആദ്യ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. ഡൊമിനറിനെ ട്രോളുന്ന നിപവധി വീഡിയോകളും ബുള്ളറ്റ് ആരാധകര്‍ പുറത്തിറക്കി. അതിനെ തുടർന്ന് മൂന്നു പരസ്യങ്ങള്‍ കൂടി ബജാജ് പുറത്തിറക്കി.

ബ്രേക്കില്ലാത്ത വണ്ടി, എളുപ്പം സ്റ്റാര്‍ട്ടാകാത്ത വണ്ടി, ടോര്‍ക്കില്ലാത്ത വണ്ടി എന്നിങ്ങനെയായിരുന്നു ഓരോ പരസ്യത്തിലെയും കളിയാക്കലുകള്‍. ഒപ്പം സോഷ്യല്‍മീഡിയയെ പരിഹസക്കുന്ന മൂന്നു പരസ്യങ്ങളും ബജാജ് പുറത്തിറക്കിയിരുന്നു. ഇരുട്ടില്‍ ആനപ്പുറത്തിരുന്നു മുന്നോട്ടു പോകാന്‍ പ്രയാസപ്പെടുന്ന റൈഡര്‍മാരായിരുന്നു ഈ സീരിസില്‍ ഇതിനു തൊട്ടു മുമ്പ് വന്ന പരസ്യം.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

 

 

 

Show Full Article


Recommended


bottom right ad