Asianet News MalayalamAsianet News Malayalam

പള്‍സറിനെ ഒഴിവാക്കി 7.11 കോടിയുടെ ബൈക്കുകള്‍ സ്വന്തമാക്കി ഒരു പൊലീസ് സേന!

ടിവിഎസ് അപ്പാഷെ RTR 160 ബൈക്കുകള്‍ സ്വന്തമാക്കി ഒരു പൊലീസ് സേന. ബെംഗളൂരു സിറ്റി പോലീസാണ് പട്രോളിങ് ആവശ്യങ്ങള്‍ക്കായി 911 പുതിയ ബൈക്കുകള്‍ വാങ്ങിയത്. 7.11 കോടി രൂപയാണ് ബൈക്കുകള്‍ വാങ്ങാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവഴിച്ചത്. 
 

Bengaluru Police Adds 911 TVS Apache RTR 160 Bikes
Author
Bengaluru, First Published Jan 2, 2019, 5:29 PM IST

ബജാജ് പള്‍സറിനെ ഒഴിവാക്കി ടിവിഎസ് അപ്പാഷെ RTR 160 ബൈക്കുകള്‍ സ്വന്തമാക്കി ഒരു പൊലീസ് സേന. ബെംഗളൂരു സിറ്റി പോലീസാണ് പട്രോളിങ് ആവശ്യങ്ങള്‍ക്കായി 911 പുതിയ ബൈക്കുകള്‍ വാങ്ങിയത്. 7.11 കോടി രൂപയാണ് ബൈക്കുകള്‍ വാങ്ങാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവഴിച്ചത്. 

വലിയ സ്റ്റേഷന്‍ പരിധിയുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് ആറ് വീതവും ചെറിയ പരിധിയുള്ളവയ്ക്ക് നാലും ഇടത്തരം സ്റ്റേഷനുകള്‍ക്ക് അഞ്ച് വീതവും ബൈക്കുകളാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് പള്‍സര്‍ ബൈക്കുകളുടെ സ്ഥാനത്തേക്കാണ് അപ്പാഷെ ആര്‍ടിആര്‍ 160 ബംഗളൂരു പോലീസിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി പള്‍സറായിരുന്നു പൊലീസ് ഉപയോഗിച്ചിരുന്നത്.

പഴയ തലമുറ അപ്പാച്ചെ ആര്‍ടിആര്‍ 160 മോഡലുകളാണ് പൊലീസ് സ്വന്തമാക്കിയത്. 15 ബിഎച്ച്പി പവറും 13 എന്‍എം ടോര്‍ക്കുമേകുന്ന 159 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്ർറെ ഹൃദയം. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

പൊലീസിന് ആവശ്യമായ സയറണ്‍, മൈക്രോഫോണ്‍, വാക്കി-ടോക്കി തുടങ്ങി സൗകര്യങ്ങളെല്ലാം ഇവയില്‍ ഉള്‍പ്പെടുത്തും. 108 പോലീസ് സ്‌റ്റേഷന്‍, 44 ട്രാഫിക് പോലീസ് സ്റ്റേഷന്‍, രണ്ട് വനിതാ സ്റ്റേഷന്‍, സിറ്റി ആംഡ് റിസര്‍വ്വ്, ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങളിലേക്കാണ് ഈ ബൈക്കുകളെല്ലാം നല്‍കുക. 
 

Follow Us:
Download App:
  • android
  • ios