Asianet News MalayalamAsianet News Malayalam

ബൈക്കപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • ജീവനെടുക്കുന്ന അമിതവേഗം
  • കവടിയാർ-പേരൂർക്കട പാത
  • ഇന്നല മരിച്ചത് വീട്ടമ്മ
  • സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന്
Bike accidents in Trivandrum
Author
First Published Jul 14, 2018, 12:35 AM IST

തിരുവനന്തപുരം:  കവടിയാർ - പേരൂർക്കട റോഡിൽ ഏഴ് മാസത്തിനിടെ 14 വാഹന അപകടങ്ങളിലായി മരിച്ചത് രണ്ട് പേർ. ഇന്നലെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ച അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് നെടുങ്കാട് സ്വദേശി ജ്യോതിലക്ഷ്മി അടക്കം മൂന്ന് സ്ത്രീകളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. ജ്യോതിലക്ഷ്മി മരിച്ചു. മറ്റ് രണ്ട് പേരും ബൈക്ക് യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളയമ്പലം-കവടിയാർ റോഡായിരുന്നു മത്സരയോട്ടക്കാരുടെ ഇഷ്ടസ്ഥലം. ഈ റോഡിൽ സിസിടിവി ക്യാമറകൾ വെച്ചതോടെ വേഗപാച്ചിൽ കവടിയാർ മുതൽ പേരൂർക്കടവരെയായി.

കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ 14 അപകടങ്ങള്‍, രണ്ട് മരണം. നിയന്ത്രണം തെറ്റിയ വാഹന ഇടിച്ചുതെറിപ്പിതിൽ കാൽനടക്കാരുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകള്‍ കവടിയാർ മുതൽ പേരൂർക്കടവരെ സ്ഥാപിക്കണമെന്ന ആവശ്യ.മുയർരുന്നു. കവടിയാർ- വെള്ളയന്പലം  റൂട്ടിൽ മുൻ നിശ്ചയിച്ചിരുന്ന  50 കിലോമീറ്റർ എന്ന വേഗപരിധി മറികടന്നക്കുന്ന പ്കകമാസം 40,000 ലധികം വാഹനങ്ങളാണ്. ഇതോടെ കഴിഞ്ഞ ദിവസം വേഗപരിധി 60 കിലോ മീറ്റർ ആക്കി ഉയർത്തി.

Follow Us:
Download App:
  • android
  • ios