Asianet News MalayalamAsianet News Malayalam

ബി എസ് -3 ഇംപാക്ട്; ഇരുചക്രവാഹന വിപണിക്ക് നഷ്ടം 300 കോടി

BS III Vehicle Discount Impact Two Wheeler Market Estimates Rs 300 Crore Loss
Author
First Published Apr 5, 2017, 4:30 PM IST

ഏപ്രില്‍ 1 മുതല്‍ രാജ്യത്ത്  ബി എസ് 3 വാഹനവില്‍പ്പനയും രജിസ്‍ട്രേഷനും നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന ഇരുചക്രവാഹനവിപണിക്ക് 300 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്.

കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട്  ദിവസത്തിനുള്ളില്‍ വന്‍വിലക്കിഴിവ് നല്‍കിയാണ് പല നിര്‍മ്മാതാക്കളും സ്റ്റോക്കുള്ള വാഹനങ്ങള്‍ വിറ്റഴിച്ചത്. 5000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കിയായിരുന്നു പലരുടെയും ഡിസ്കൗണ്ട് വില്‍പ്പന.

രണ്ട് ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം ബി എസ് 3 ബൈക്കുകളും സ്കൂട്ടറുകളുമാണ് രാജ്യത്ത് വിറ്റഴിച്ചത്. രാജ്യത്തെ ഇരുചക്ര വാഹനവിപണിയുടെ  75 ശതമാനവും കൈയ്യാളുന്നത് ഹീറോ മോട്ടോര്‍കോര്‍പ്പും ഹോണ്ടയുമാണ്. ഏറ്റവും വലിയ നഷ്ടം നേരിടുന്നതും ഇരു കമ്പനികളുമാണ്.

5000 മുതല്‍ 12,500 രൂപ വരെ കിഴിവ് നല്‍കിയാണ് ഹീറോ ബിഎസ് 3 വണ്ടികള്‍ വിറ്റത്. സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഹീറോ നല്‍കി.ഹോണ്ടയും സമാന ഓഫറുകളാണ് നല്‍കിയിരുന്നത്.

ബജാജ്, ടിവിഎസ്,യമഹ, സുസുക്കി, മഹീന്ദ്ര,ഹാര്‍ലി, ഡ്യുക്കാറ്റി, ട്രയംഫ് തുടങ്ങിയ നിര്‍മ്മാതാക്കളും വിലക്കിഴിവ് നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios