Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ മാറ്റം നേരിടാന്‍ 'ടെസ്ല'യുടെ രഹസ്യങ്ങള്‍ പരസ്യമാക്കി ഇലോണ്‍ മസ്ക്

തങ്ങളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശ്വാസമുള്ള ആര്‍ക്കും അവ ഉപയോഗിക്കാമെന്നും അതില്‍ ഒരു തടസമുണ്ടാവില്ല. ടെസ്ലയുടെ സാങ്കേതികത ഉപയോഗിക്കുന്നതിന്റെ പേരില്‍ ഇനി കോടതി നടപടികള്‍ ഉണ്ടാവില്ലെന്നും ഇലോണ്‍ മസ്ക് 

Elon Musk releases all tesla patents public
Author
San Francisco, First Published Feb 1, 2019, 1:30 PM IST

സാന്‍സ്ഫ്രാന്‍സിസ്കോ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ മറ്റാരും ചെയ്യാത്ത മാര്‍ഗം സ്വീകരിച്ച് ടെസ്ല കമ്പനി സ്ഥാപതന്‍ ഇലോണ്‍ മസ്ക്. ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ഇലോണ്‍ മസ്ക് ടെസ്ലയുടെ വിവിധ മോഡലുകളിലെ  പേറ്റന്റ് ഒഴിവാക്കി. മോഡലുകളും അവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികതയും ഇനി ആര്‍ക്ക് വേണമെങ്കിലും യഥേഷ്ടം ഉപയോഗിക്കാമെന്ന് ഇലോണ്‍ മസ്ക് വിശദമാക്കി. 

ടെസ്ലയുടെ സാങ്കേതികത ഉപയോഗിക്കുന്നതിന്റെ പേരില്‍ ഇനി കോടതി നടപടികള്‍ ഉണ്ടാവില്ലെന്നും ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു. തങ്ങളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശ്വാസമുള്ള ആര്‍ക്കും അവ ഉപയോഗിക്കാമെന്നും അതില്‍ ഒരു തടസമുണ്ടാവില്ലെന്നും ഇലോണ്‍ വിശദമാക്കി. 

പ്രകൃതി സംരക്ഷണത്തിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് നീക്കം സഹായകരമാകുമെന്നാണ് ഇലോണ്‍ മസ്ക് വിശദമാക്കുന്നത്. വിവിധ കമ്പനികള്‍ പേറ്റന്റിലൂടെ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനിടയിലാണ് നിര്‍ണായക നീക്കവുമായി ടെസ്ല എത്തുന്നത്. ഇന്ധനമുപയോഗിച്ച് ഓടുന്ന കാറുകളേക്കാള്‍ പ്രകൃതിയ്ക്ക് ദോഷകരമല്ലാത്തത് ഇലക്ട്രിക് കാറുകളാണെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. 

പരമ്പരാഗത മാര്‍ഗങ്ങളല്ലാതെ ഗതാഗത മേഖലയിലേക്ക് സജീവമാകുന്നത് പരിസ്ഥിതി സംരക്ഷണത്തിന് ഉതകുമെന്നാണ്  വിലയിരുത്തപ്പെടുന്നത്. സാങ്കേതിക വിദ്യ കോപ്പിയടിക്കുന്ന വാഹന നിര്‍മാതാക്കളോട് നേരത്തെ പേറ്റന്റിന്റെ പേരില്‍  നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായും ഇലോണ്‍ മസ്ക് വിശദമാക്കി. 

Follow Us:
Download App:
  • android
  • ios