Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കുന്ന ബുക്കിംഗുമായി ഹോണ്ട സിവിക്ക് കുതിക്കുന്നു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിവിക്കിന്‍റെ പത്താം തലമുറയ്ക്ക് ഇന്ത്യയില്‍ കിടിലന്‍ സ്വീകരണം. 

2019 Honda Civic Bookings Crosses 2400 Units
Author
Mumbai, First Published Apr 1, 2019, 11:49 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിവിക്കിന്‍റെ പത്താം തലമുറയ്ക്ക് ഇന്ത്യയില്‍ കിടിലന്‍ സ്വീകരണം. വാഹനം ഇതുവരെ 2,400 ബുക്കിങ്ങുകൾ സ്വന്തമാക്കിയെന്നാണു കണക്കുകള്‍. 

ഫെബ്രുവരി 15ന് വിപണിയിലെത്തിയ വാഹനത്തിന്  പെട്രോൾ വകഭേദങ്ങൾക്ക് 17.69 ലക്ഷം രൂപ മുതലും ഡീസൽ പതിപ്പുകൾക്ക് 20.49 ലക്ഷം രൂപ മുതലുമാണ് ഇന്ത്യയിലെ ഷോറൂം വില.  ഇതുവരെയുള്ള 85 ശതമാനം ബുക്കിംഗും പെട്രോൾ എൻജിന്‍ മോഡലിനാണ്. അതിൽ തന്നെ 80 ശതമാനവും കാറിന്റെ മുന്തിയ പതിപ്പുകൾ തേടിയെത്തിയവരാണെന്നാണ് കണക്കുകള്‍.

നിലവിലുള്ളത്തിനെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുതിയ സിവിക്കിന്‍റെ രൂപഭാവം.  എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, ക്രോമിയം ആവരണമുള്ള ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ പ്രത്യേകതകളാണ്. പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗത്തെ വേറിട്ടതാക്കുന്നു.

ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കിലെ പ്രത്യേകതകളാണ്. 

1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കിലുണ്ട്. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് രണ്ടിലും. 

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് വാഹനത്തിന്‍റെ സുരക്ഷാമുഖം. 
 

Follow Us:
Download App:
  • android
  • ios