Asianet News MalayalamAsianet News Malayalam

ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍

ട്രംപിന്റെ കാര്‍ ലേലത്തില്‍ വെക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂല്‍ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരിക്കുന്നത്.
 

Bobby chemmanur to bid for Trump's Rolls-Royce Phantom
Author
Kochi, First Published Jan 11, 2021, 9:00 PM IST

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ കാര്‍ ലേലത്തില്‍ വെക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂല്‍ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരിക്കുന്നത്. യുഎസിലെ പ്രമുഖരായ മേകം ഓക്ഷന്‍സ് വെബ്‌സൈറ്റില്‍ വാഹനം ലേലത്തിന് വെച്ചിരുന്നു.

പ്രസിഡന്റാകുന്നതിന് മുമ്പാണ് ട്രംപ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. 2010ലാണ് ആഡംബര വാഹനമായ റോള്‍സ് റോയ്‌സ് ഫാന്റം ട്രംപ് സ്വന്തമാക്കുന്നത്. മൂന്ന് മുതല്‍ നാല് ലക്ഷം ഡോളര്‍ (2.2 മുതല്‍ 2.9 കോടിവരെ) ആണ് ഇതിന്റെ വില. ആകെ 537 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി ഈ മോഡല്‍ പുറത്തിറക്കിയത്. 91249 കിലോമീറ്ററാണ് വാഹനം ഓടിയത്. വാഹനം ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് ട്രംപിന്റെ ഓട്ടോഗ്രാഫ് പതിച്ച മാനുവലും നല്‍കും.

എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനം, ഏറ്റവും മികച്ചത്. ബെസ്റ്റ് ഓഫ് ലക്ക് എന്നാണ് ട്രംപ് എഴുതിയിരിക്കുന്നത്. തിയറ്റര്‍, സ്റ്റാര്‍ലെറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടന്‍ എന്നിവയടങ്ങിയ ആഡംബര വാഹനമാണ് ഫാന്റം. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗത. 6.75 ലിറ്റര്‍ വി 12 പെട്രോള്‍ എന്‍ജിനാണ് കാറിനുള്ളത്. 453 ബിഎച്ച്പി പവറും 720 എന്‍എം ടോര്‍ക്കുമാണ് ഉല്‍പാദിപ്പിക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios