Asianet News MalayalamAsianet News Malayalam

കിയ സോണറ്റ് എത്തുക ക്ലച്ച്‌ലെസ് മാനുവൽ ട്രാന്‍സ്‍മിഷനില്‍

സോണറ്റിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് നൽകുക എന്നാണ് റിപ്പോര്‍ട്ടുകള്‍

kia sonet coming with clutch less manual transmission
Author
Delhi, First Published Jun 27, 2020, 1:44 PM IST

ദില്ലി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. സോണറ്റ് ഇന്ത്യയിലെ ആദ്യത്തെ ക്ലച്ച്ലെസ് മാനുവൽ വാഹനം ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സോണറ്റിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് നൽകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പല വാഹന നിർമാതാക്കളും ആഗോള നിരത്തുകളിൽ ക്ലെച്ച്‌ലെസ് മാനുവൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയിൽ ഏതാനും ഇരുചക്ര വാഹനങ്ങളിൽ മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്യുവി 300, ഫോർഡ് ഇക്കോ സ്പോട്ട് തുടങ്ങിയ വാഹനങ്ങളായിരിക്കും എതിരാളികൾ. മുഖ്യ എതിരാളിയായ വെന്യുവിന്റെ പ്ലാറ്റ്ഫോം തന്നെയായിരിക്കും സോണറ്റിനും അടിസ്ഥാനമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്.

പുതിയ ട്രാൻസ്മിഷൻ സംവിധാനം കൂടാതെ ഇന്ത്യയിൽ മറ്റു വാഹനങ്ങളിൽ ഇല്ലാത്ത നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായായിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്ന് കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് വിഭാഗം മേധാവി മനോഹർ ഭട്ട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഹരിയാനയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വളരെ ഷാര്‍പ്പ് ആയിട്ടുള്ള സൈഡ് പ്രൊഫൈല്‍ കാണാം. വിന്‍ഡോ ലൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് ചിത്രങ്ങളിൽ കാണാന്‍ സാധിക്കുന്ന മറ്റ് സവിശേഷതകള്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു.

ജൂണ്‍ മാസത്തില്‍ നിരത്തിലെത്തേണ്ട ഈ വാഹനത്തിന്റെ വരവ് ഉത്സവ സീസണിലേക്ക് നീട്ടിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊറോണ  ഭീഷണിയെ തുടര്‍ന്നാണ് വാഹനത്തിന്‍റെ അവതരണം നീട്ടിയത്. ഓരോ ആറ് മാസത്തിലും പുതിയ മോഡലുകളെത്തിക്കുമെന്ന കിയയുടെ ഉറപ്പനുസരിച്ച് ജൂണ്‍ മാസത്തിന് മുമ്പ് എത്തുമെന്നായിരുന്നു പ്രതീക്ഷ.

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കോംപാക്ട് എസ്യുവിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിന്.

മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios