Asianet News MalayalamAsianet News Malayalam

ചരിത്രനേട്ടവുമായി ഹോണ്ട ആക്ടിവ

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവ വില്‍പ്പനയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടമാണ് ആക്ടീവയെ തേടിയെത്തിയത്.
 
Honda Activa Becomes Indias First Automatic Scooter To Cross two crore  Mark
Author
Mumbai, First Published Oct 18, 2018, 10:35 AM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവ വില്‍പ്പനയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടമാണ് ആക്ടീവയെ തേടിയെത്തിയത്.

2001-ലാണ് ആദ്യ ആക്ടിവ വിപണിയിലെത്തുന്നത്. 15 വര്‍ഷം കൊണ്ട് 2016ല്‍ ആണ് വാഹനം ആദ്യ ഒരു കോടി യൂണിറ്റ് തികച്ചത്. എന്നാല്‍ പിന്നീട് വെറും മൂന്ന് വര്‍ഷം കൊണ്ടാണ് അടുത്ത ഒരു കോടി യൂണിറ്റുകള്‍കൂടി കമ്പനിക്ക് വിറ്റഴിച്ചത്.

നിരത്തിലെത്തിയ ആദ്യ വര്‍ഷം 55,000 യൂണിറ്റ് ആക്ടീവയാണ്‌ കമ്പനി വിറ്റഴിച്ചിരുന്നത്. 2003-ല്‍ അഞ്ചു ലക്ഷം യൂണിറ്റും 2005-ല്‍ പത്തു ലക്ഷം മാര്‍ക്കും പിന്നിടാന്‍ സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എതിരാളികളെ പിന്നിലാക്കി മികച്ച വിജയം തുടരാന്‍ ആക്ടീവയ്ക്ക് സാധിച്ചു. നിലവില്‍ ആക്ടീവ 5ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്ന് വേരിയന്റുകളില്‍ ആക്ടീവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും രണ്ടു കോടി കുടുംബങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോണ്ട അധികൃതര്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios