Asianet News MalayalamAsianet News Malayalam

ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു

Honda WR V Launched In India
Author
First Published Mar 17, 2017, 12:28 PM IST

ന്യൂഡല്‍ഹി : ഹോണ്ടയുടെ പുതിയ ചെറു എസ്‍യുവി വാഹനം ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.75 ലക്ഷം വിലയില്‍ തുടങ്ങുന്ന ഹോണ്ട WR-V യുടെ പെട്രോള്‍ വേരിയന്റ്‌സും 8.99 ലക്ഷം വിലയില്‍ തുടങ്ങുന്ന ഡീസല്‍ വേരിയന്റ്‌സും ലഭ്യമാണ്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 100 ബിഎച്ച്പി കരുത്തുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 25.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

വിന്‍സം റണ്‍എബോട്ട് വെഹിക്കില്‍ എന്നതിന്റെ ചുരുക്കിയെഴുത്താണ് WR-V എന്നത്.  ജാസിന്റെ അതേ തരം ഇന്റീരിയറായിരിക്കും വാഹനത്തിന്. സബ്‌കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആര്‍വിയേക്കാള്‍ വിലക്കുറവായിരിക്കും. അബര്‍ബന്‍ സ്‌റ്റൈല്‍ ഡിസൈനിലെത്തുന്ന ഡബ്ല്യുആര്‍വി യുവാക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെഅടിസ്ഥാനപ്പെടുത്തിയാണ് ഡബ്ല്യുആര്‍വിയുടെ ഡിസൈന്‍. കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ നടന്ന സാവോപോളോ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ചെറു എസ് യു വി ആണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമാണ് ഡബ്ല്യുആര്‍വിക്ക്. ക്രോം ഇന്‍സേര്‍ട്ടോടു കൂടിയ വലിയ ഗ്രില്ലുകള്‍, സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബോഡി എന്നിവ ഡബ്ല്യുആര്‍വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്കട്ട് അലോയ് വീലുകളുമുണ്ട്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പും സ്‌റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു. മാരുതിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി ബ്രെസയോടും ഫോഡ് ഇക്കോസ്‌പോര്‍ട്ടിനോടുമാവും  ഡബ്ല്യുആര്‍വിക്ക് മത്സരിക്കേണ്ടി വരിക.  

7.75 ലക്ഷം മുതല്‍ 8.99 ലക്ഷം വരെയാണ് പെട്രോള്‍ വേരിയന്റിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റിന്റേത് 8.99 ലക്ഷം മുതല്‍ 9.99 ലക്ഷം വരെയാണ് വില.

Follow Us:
Download App:
  • android
  • ios