Asianet News MalayalamAsianet News Malayalam

പഞ്ചര്‍; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

How to avoid punctures
Author
First Published Sep 14, 2017, 11:51 AM IST

How to avoid punctures

ട്യൂബ് ടൈപ്പ് ടയറുകള്‍
ട്യൂബ് ടൈപ്പ് ടയറുകള്‍ പഞ്ചറാവുന്നതിന് കാരണങ്ങള്‍ പലതാണ്. ട്യൂബ് ടൈപ്പ് ടയറില്‍ എന്തെങ്കിലും ഒരു വസ്‍തു തറച്ചാല്‍ വായും വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെടും. എന്നാല്‍ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്. അവ പരിശോധിക്കാം

1.  വായുമര്‍ദ്ദത്തിന്‍റെ ഏറ്റക്കുറച്ചില്‍
ടയറിലെ വായുമര്‍ദ്ദം കൂടിയാല്‍ ഏത് ചെറിയ വസ്തുവിനും അതിനെ വളരെ പെട്ടെന്ന് പഞ്ചറാക്കാന്‍ കഴിയും. കുറഞ്ഞാലും വിപരീതഫലമാവും ഉണ്ടാവുക. ടയറും റിമ്മും തമ്മില്‍ ഉരസി പഞ്ചര്‍ സാധ്യത കൂടും

2. ടയറും ട്യൂബും തമ്മിലുള്ള ഘര്‍ഷണം
ട്യൂബ് ടയറുകളില്‍ ഉപയോഗിക്കുന്ന റിമ്മില്‍ തുരുമ്പോ മറ്റോ ഉണ്ടെങ്കിലും പണികിട്ടും. വാഹനം ഒരു പാട് ദൂരം ഓടിയാല്‍ ടയര്‍ ചൂട് പിടിച്ച് ടയറും ട്യൂബും തമ്മിലുള്ള ഘര്‍ഷണം കൂടും. ഇത് പഞ്ചര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

3. വാല്‍വിന്‍റെ തകരാര്‍
ഒട്ടുമിക്ക പഞ്ചറുകള്‍ക്കും കാരണം വാല്‍വിന്‍റെ തകരാറാണ്. ഒന്നിലധികം തവണ പഞ്ചറായ ട്യൂബ് പിന്നീട് ഉപയോഗിക്കരുത്‌

How to avoid punctures

ട്യൂബ് ലെസ് ടയറുകള്‍.
ട്യൂബ് ലെസ്സുകളില്‍ പഞ്ചര്‍ സാധ്യത കുറവാണ്. അഥവാ പഞ്ചര്‍ ആയാലും വായു നഷ്ട്ടപെടുന്ന തോത് ട്യൂബ് ടൈപ്പ്‌ ടയറിനെ അപേക്ഷിച്ച് കുറവാണ്. എങ്കിലും ഇനി പറയുന്ന സാഹചര്യങ്ങളില്‍ പഞ്ചറിനുള്ള സാധ്യ കാണാതിരിക്കരുത്.

1.  റിമ്മിന്‍റെ വളവ്
ഏതെങ്കിലും അപകട ഫലമായി റിമ്മിന്‍റെ സ്വാഭാവിക ഷേപ്പിനു എന്ത് മാറ്റം വന്നാലും അത് ടയറിനെ ബാധിക്കും. ട്യൂബ് ലെസ് ടയറുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ പഞ്ചറാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

2. റേഡിയല്‍ കോഡുകളുടെ തകരാര്‍
വിരളമായാണെങ്കിലും ടയര്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന കമ്പികള്‍ മോശം റോഡ്‌ സാഹചര്യങ്ങളില്‍ ടയര്‍ പഞ്ചറാക്കും.

3. സൈഡ് വാളിന്‍റെ ബലക്ഷയം
ടയറിന്റെ പാര്‍ശ്വ ഭിത്തികള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചാല്‍ ട്യൂബ് ലെസ് ടയറുകള്‍ പഞ്ചറാവും

ഇതാ പഞ്ചര്‍ തടയാന്‍ ചില മുന്‍കരുതലുകള്‍
a)കൃത്യമായ ടയര്‍ പ്രഷര്‍ മെയിന്‍റെയ്ന്‍ ചെയ്യുക
b)ആഴ്ചയിലൊരിക്കലെങ്കിലും ടയര്‍ തണുത്തിരിക്കുന്ന സാഹചര്യങ്ങളില്‍ ടയര്‍ പ്രഷര്‍ പരിശോധിക്കുക
c)സ്റ്റീല്‍ റിമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ റിമ്മിന്‍റെ കോട്ടങ്ങളും തുരുമ്പും പരിശോധിക്കുക
d)കഴിയുമെങ്കില്‍ അലോയ്‌വീല്‍ ഉപയോഗിക്കുക
e)ട്യൂബ് ലെസ് ടയര്‍ റിപ്പയര്‍ കിറ്റും പോര്‍ട്ടബിള്‍ എയര്‍ കംപ്രസ്സറും വണ്ടിയില്‍ കരുതുക
f)സീലന്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ടയറിലെ ചെറു പഞ്ചറുകള്‍ പരിഹരിക്കും
g)സ്റ്റെപ്പിനി ടയറും ജാക്കി, ജാക്കിലിവര്‍ തുടങ്ങിയവയും വാഹനത്തില്‍ ഉറപ്പുവരുത്തുക

How to avoid punctures

 

Courtesy: Automotive Blogs, Websites

Follow Us:
Download App:
  • android
  • ios