Asianet News MalayalamAsianet News Malayalam

ബൈക്കില്‍ നിന്നും തുരുമ്പിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

How to remove rust on your bike
Author
First Published Oct 8, 2017, 3:08 PM IST

1. വെള്ളവും ഷാംപുവും
ആദ്യം ബൈക്കിന്‍റെ തുരുമ്പിച്ച ഭാഗം വെള്ളവും ഷാംപുവും ഉപയോഗിച്ച് കഴുകുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് കഴുകിയ ഭാഗം നന്നായി തുടയ്ക്കുക

2. മിനുസപ്പെടുത്തുക
ആദ്യം പറഞ്ഞതു പോലെ കഴുകിത്തുടച്ചതിനു ശേഷം സ്റ്റീല്‍ വൂള്‍ പോലുള്ള പരുക്കന്‍ ഘടകങ്ങള്‍ മുഖേന തുരുമ്പെടുത്ത ഭാഗം തുടച്ച് മിനുസപ്പെടുത്തുക.

3.സാന്‍ഡ് പേപ്പറും മറ്റും
പരുക്കന്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള തുടയ്‍ക്കലില്‍ തുരുമ്പ് ഏറെക്കുറെ മിനുസപ്പെടും. ഇനി അല്‍പം കാഠിന്യം കുറഞ്ഞ സാന്‍ഡ് പേപ്പര്‍, സ്‌കോച്ച് ബ്രൈറ്റ് മുതലായവ ഉപയോഗിച്ച് അതേ ഭാഗം വീണ്ടും തുടയ്ക്കുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ക്രോമിന് മേല്‍ സ്‌ക്രാച്ച് ഒഴിവാക്കാന്‍ ബലം കുറച്ചുവേണം തുടയ്ക്കാന്‍.

4.പോളിഷിംഗ് തുണി
കൈയ്യെത്താന്‍ ബുദ്ധിമുട്ടുള്ള വാഹന ഭാഗങ്ങളില്‍ പോളിഷിംഗ് തുണിയും ഉപയോഗിക്കാം.

5.കോള
തുരുമ്പു നീക്കാന്‍ കോള ഒരു നല്ല വസ്‍തുവാണ്. അമ്പരക്കേണ്ട, കൊക്ക കോള (Coca-Cola) തന്നെ. ബൈക്കിലെ അലൂമിനിയം ഫോയിലിന്റെ തിളക്കമേറിയ വശം കോളയില്‍ മുക്കി തുടച്ചാല്‍ തുരുമ്പ് പാടുകള്‍ എളുപ്പം നീക്കാം

6. ക്രോം പോളിഷ്
പ്രതലങ്ങളിലെ തുരുമ്പ് പാടുകളും ചെറിയ സ്‌ക്രാച്ച് പാടുകളും വേഗത്തില്‍ നീക്കം ചെയ്യാന്‍ ക്രോം പോളിഷ് സഹായിക്കും

7. വാക്‌സ് കോട്ടിംഗ്
ഒടുവിലായി ക്രോം ഭാഗങ്ങള്‍ക്ക് മേലെ വാക്‌സ് കോട്ടിംഗ് നല്‍കുക. തുരുമ്പിനെ ഏറെനാളത്തേക്ക് പ്രതിരോധിക്കാന്‍ ഈ വാക്സ് കോട്ടിംഗ് സഹായിക്കും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കൈയ്യിലുള്ള ബൈക്ക് അടിമുടി തുരുമ്പെടുത്തതാണെങ്കില്‍ അഥവാ വിന്റേജ് ബൈക്കാണെങ്കില്‍ സര്‍വീസ് സെന്ററില്‍ നിന്നും വിദഗ്ധ പരിശോധന നിര്‍ബന്ധമായും നടത്തണം.

Courtesy: Automotive Blogs, Websites

Follow Us:
Download App:
  • android
  • ios