Asianet News MalayalamAsianet News Malayalam

ഡിസ്‍ക് ബ്രേക്ക്; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്

  • ഡിസ്‍ക് ബ്രേക്ക്
  • ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്
How to use disc break in bike

സുരക്ഷക്ക് മുന്‍ഗണന നല്‍കി പുതിയ ബൈക്കുകളെല്ലാം ഡിസ്‌ക് ബ്രേക്കുകളിലേക്കും എ.ബി.എസ് ബ്രേക്കിങ് സിസ്റ്റത്തിലേക്കും മാറി കഴിഞ്ഞു. സി.സി കുറഞ്ഞ വാഹനങ്ങള്‍ പോലും ഇപ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഡിസ്‌ക് ബ്രേക്കുകളിലാണ് ഇന്ന് വിപണിയിലെത്തുന്നത്. വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള ഒന്നാണ് ബ്രേക്ക്. പ്രത്യേകിച്ചും ബൈക്കുകളില്‍.

എന്നാല്‍ വളരെ പെട്ടെന്ന് ഒരു ബ്രേക്കും പണിമുടക്കാറുമില്ല. ചെറിയ ചെറിയ പ്രശ്നങ്ങളില്‍ തുടങ്ങി നാം ശ്രദ്ധിക്കാതായാല്‍ അത് പിന്നീട് ഗുരുതര പ്രശ്നമായി മാറുന്നു. ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ ഡിസ്‌ക് ബ്രേക്കുകള്‍ പരിശോധിക്കാന്‍ സാധിക്കും. ഇതാ ഡിസ്ക് ബ്രേക്കിന്‍റെ പരിപാലനത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. പോറലുകളും പാടുകളും
അകത്ത് നിന്നും പുറത്തേക്കു വരുംതോറും തുടര്‍ച്ചയായി തിളക്കം കൂടി വരുന്ന ഡിസ്‌ക്കില്‍ തികച്ചു സ്വാഭാവികമായും ചെറിയ തോതില്‍ വരകള്‍ കാണും. ഇതില്‍ പേടിക്കേണ്ടതില്ല. പക്ഷേ വലിയ പോറലുകളും പാടുകളും ഉണ്ടെങ്കില്‍  നിര്‍ബന്ധമായും സൂക്ഷിക്കണം. ഡിസ്‌ക് മാറേണ്ടതാണ്

2.  വിടവുകള്‍
ബ്രേക്ക് പാഡിനും  ഡിസ്‌കിനും ഇടയില്‍ സാമാന്യത്തില്‍ കൂടുതല്‍ വിടവുണ്ടെങ്കില്‍ തീര്‍ച്ചയായും പാഡ് മാറ്റണം

3. ബ്രേക്ക് ലൈന്‍
ബ്രേക്ക് ലൈനില്‍ റബ്ബറിന്റെ അംശം കാണാം. പക്ഷേ മെറ്റല്‍ കൊണ്ട് ഉരഞ്ഞ പോലുള്ള വല്ല പാടും കണ്ടാല്‍ തീര്‍ച്ചയായും മെക്കാനിക്കിനെ കാണിക്കണം. ഡിസ്‌ക് വളരെ പെട്ടെന്ന് കേടുവരാന്‍ ഇതൊരു കാരണമാവും.

4. രണ്ടു സൈഡും ഒരുമിച്ചു മാറ്റുക
ഡിസ്‌ക് മാറ്റിയിടുമ്പോള്‍ രണ്ടു സൈഡും ഒരുമിച്ചു മാറ്റുന്നതാവും നല്ലത്
    
5. പൊടികള്‍

ഡിസ്‌കില്‍ പൊടിപറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊടിയും ചെളിയും പറ്റിപ്പിടിച്ചാല്‍ ഉടന്‍ കഴുകി വൃത്തിയാക്കുക

6. മഴ
മഴക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ഡിസ്‌ക് ബ്രേക്ക് പരിശോധിക്കുന്നത് കൂടുതല്‍ നന്നാകും.

 

Follow Us:
Download App:
  • android
  • ios