Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷനും. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം.

Hyundai and Kia unveil new electric vehicle wireless charging system
Author
Mumbai, First Published Jan 9, 2019, 2:39 PM IST

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷനും. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം.

പുതിയ കണ്‍സെപ്റ്റനുസരിച്ച് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വളരെ എളുപ്പം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണ്‍ വഴി വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് നിര്‍ദ്ദേശം നല്‍കിയാല്‍ വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്‌റ്റേഷനിലേക്ക് പോയ്‌ക്കോളും. 

തുടര്‍ന്ന് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം  എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റും.  അങ്ങനെ ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ കയറി വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാം. ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തും.

മറ്റാരുടെയും സഹായമില്ലാതെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാനും പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെട്ട വാഹനങ്ങള്‍ പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റുകയും ചെയ്യാമെന്നതാണ് ഈ കണ്‍സെപ്റ്റിന്‍റെ വലിയ പ്രത്യേകത.

Follow Us:
Download App:
  • android
  • ios