Asianet News MalayalamAsianet News Malayalam

വരുന്നൂ ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്‌യുവി സ്റ്റിക്‌സ്

ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ കുഞ്ഞന്‍ കോംപാക്ട് എസ്‌യുവി സ്റ്റിക്‌സിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. QXi എന്ന കോഡില്‍ 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി സ്റ്റിക്‌സിനെ അവതരിപ്പിച്ചത്.  

Hyundai Styx SUV
Author
Mumbai, First Published Nov 25, 2018, 5:30 PM IST

ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ കുഞ്ഞന്‍ കോംപാക്ട് എസ്‌യുവി സ്റ്റിക്‌സിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. QXi എന്ന കോഡില്‍ 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി സ്റ്റിക്‌സിനെ അവതരിപ്പിച്ചത്.  

വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്പോയിലറും വാഹനത്തെ വേറിട്ടതാക്കുന്നു. വലിയ ക്രോമിയം ഗ്രില്ല്, ഉയര്‍ന്ന ബോണറ്റ്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ് ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിനു വേറിട്ട ഭംഗി നല്‍കുന്നു. 

ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്ബോര്‍ഡാണ് വാഹനത്തില്‍. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. 

ആറ് സ്പീഡ് ഗിയര്‍ ബോക്സില്‍ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനുകളുമാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 

അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ സുരക്ഷയൊരുക്കും. 

അടുത്ത വര്‍ഷം പകുതിയോടെ വാഹനം നിരത്തിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.  എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്സിന്റെ വില. ടാറ്റാ നെക്സോണ്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, മാരുതി വിറ്റാര ബ്രെസ തുടങ്ങിയവരാണ് ഇന്ത്യന്‍ നിരത്തില്‍ ഹ്യുണ്ടായി സ്റ്റിക്സിന്റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios