Asianet News MalayalamAsianet News Malayalam

നാലു കാലില്‍ നടക്കുന്ന കാറുമായി ഹ്യുണ്ടായ്!

നാലു ചക്രത്തില്‍ ഓടുന്ന കാറുകള്‍ക്ക് പകരം നാലുകാലില്‍ നടന്നു നീങ്ങുന്ന കാറുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Hyundai unveils walking concept car Elevate Report
Author
Los Angeles, First Published Jan 9, 2019, 11:36 AM IST

നാലു ചക്രത്തില്‍ ഓടുന്ന കാറുകള്‍ക്ക് പകരം നാലുകാലില്‍ നടന്നു നീങ്ങുന്ന കാറുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റോബോട്ടിക് പവറും ഇലക്ട്രിക് വാഹന ടെക്‌നോളജിയും ചേര്‍ന്നാണ് എലിവേറ്റ് എന്നു പേരുള്ള ഈ നടക്കും കാറിന്‍റെ പിറവി. സാധരണ കാറുകളെപ്പോലെ ഓടാനും ഒപ്പം ഏത് ദുര്‍ഘട പാതയിലും അനായാസേന നടന്നു കയറാനും എലിവേറ്റിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.   മോഡുലാര്‍ ഇവി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വലിയ റോബോട്ടിക് കാലുകളിലാണ് സഞ്ചാരിക്കുക.

പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏത് സ്ഥലത്തേക്കും ഈ റോബോട്ടിക് കാല്‍ ഉയര്‍ത്തി വലിഞ്ഞു കയറാന്‍ എലിവേറ്റിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

Follow Us:
Download App:
  • android
  • ios