Asianet News MalayalamAsianet News Malayalam

വെര്‍ണയ്ക്ക് പുതിയ എഞ്ചിന്‍ അവതരിപ്പിച്ച് ഹ്യുണ്ടായി

Hyundai Verna new petrol launched
Author
First Published Jan 18, 2018, 4:26 PM IST

ജനപ്രിയവാഹനം വെര്‍ണയ്ക്ക് പുതിയ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. അടിസ്​ഥാന മോഡലുകളായ ഇ, ഇ.എക്​സ്​ വേരിയൻറുകളിലാണ്​ പുതിയ 1.4 ലിറ്റർ എൻജിൻ വരുന്നത്​. പുതിയ എഞ്ചിന്‍ വരു​ന്നതോടെ വാഹനത്തിനു വിലകുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

പുതിയ 1.4 ലിറ്റർ എൻജിൻ 6000 ആർ.പി.എമ്മിൽ 100 ബി.എച്ച്​.പി കരുത്തും 4000 ആർ.പി.എമ്മിൽ 132 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാന്‍സ്‍മിഷന്‍. 19.1 കിലോമീറ്ററാണ് ഇന്ധനക്ഷമത.

പഴയ വാഹനത്തിലെ അതേ പ്രത്യകതകളുമായാണ്​ പുതിയ വെർനയും എത്തുന്നത്. ബോഡി കളർ ബമ്പറുകൾ, ​സൈഡ്​ മിറർ ഇൻഡിക്കേറ്ററുകൾ, തണുപ്പിക്കുന്ന കൂൾ ബോക്​സ്​, ടിൽറ്റ്​ ചെയ്യാവുന്ന സ്​റ്റിയറിങ്​വീൽ തുടങ്ങിയവയാണ്​ ഇ വേരിയൻറി​​​ൻറെ പ്രത്യേകതകൾ.

അടിസ്ഥാനമോഡലിന് ഇനിമുതൽ 7.80 ലക്ഷമാകും വില. ഇ.എക്​സ്​ വേരിയൻറിന്​ 9.10 ലക്ഷമാണ്​ വില. വലുപ്പം കൂടിയ 1591 സി.സി പെട്രോൾ എൻജിൻ ഇ.എക്​സ്​ ഓട്ടോമാറ്റിക്, എസ്​.എക്​സ്​ തുടങ്ങിയ മോഡലുകളിൽ തുടരും.

Follow Us:
Download App:
  • android
  • ios