Asianet News MalayalamAsianet News Malayalam

സ്വന്തമായി കാറുള്ളവരാണോ? എങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഈ ആപ്പുകള്‍ വേണം

Important apps for vehicles
Author
First Published Aug 27, 2017, 1:18 AM IST

ഡാഷ്‌കാം ആപ്പ്
ആയിരക്കണക്കിനു വാഹനങ്ങളാണ് ഓരോദിവസവും നിരത്തിലിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ ഇന്ന് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഡാഷ്‌ബോര്‍ഡ് ക്യാമറയ്ക്ക് പകരം ലഭ്യമാകുന്ന മറ്റൊരു സംവിധാനമാണ് ഡാഷ്‌കാം ആപ്പുകള്‍. വിന്‍ഡ്‌സ്‌ക്രീന്‍/ഡാഷ്‌ബോര്‍ഡ് മൊബൈല്‍ ഫോണ്‍ ഹോള്‍ഡറും, മൊബൈല്‍ ചാര്‍ജറുമാണ് ഡാഷ്‌കാം ആപ്പ് ഉപയോഗിക്കുന്നതിനായി വേണ്ടത്. Daily Roads Voyager, AutoGard, CaroO എന്നിങ്ങനെയുള്ള ആപ്പുകളാണ് ഡാഷ്‌കാം ആപ്പുകളില്‍ പ്രചാരത്തിലുള്ളത്. ജിപിഎസ് സാറ്റലൈറ്റുകളുമായി ബന്ധം സ്ഥാപിക്കുന്ന ഡാഷ്‌കാം ആപ്പുകള്‍, നിങ്ങള്‍ സഞ്ചരിക്കുന്ന റൂട്ട് ട്രാക്ക് ചെയ്യും. കേവലം വിഷ്വല്‍ പ്ലേബാക്ക് എന്നതിലുപരി, മാപില്‍ നിങ്ങളുടെ കൃത്യമാര്‍ന്ന ലൊക്കേഷനും ആപ്പ് രേഖപ്പെടുത്തും.

Important apps for vehicles

ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പ്
നമുക്ക് വേണ്ടപ്പെട്ടവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗിക്കുന്നത്. ഇന്ന് ഒട്ടനവധി ട്രാക്കിംഗ് ആപ്പുകളാണ് ലഭ്യമാകുന്നത്. Life360 ആപ്പാണ് ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പുകളില്‍ ഒന്നാംസ്ഥാനം.

Important apps for vehicles

കാര്‍ മെയിന്റനന്‍സ് ആപ്പ്
പണ്ടത്തെ യാത്രകളില്‍ ഇന്ധനം നിറച്ചതും മെയിന്റനന്‍സിനുള്ള ചിലവുമെല്ലാം ഡ്രൈവര്‍മാര്‍ നോട്ട്ബുക്കിലായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ആ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ പണിയും ആപ്പുകള്‍ ചെയ്യും.ആന്‍ഡ്രോയ്ഡ്, IOS സ്മാര്‍ട്ട്‌ഫോണുകളില്‍ വിവിധ കാര്‍ കെയര്‍ ആപ്പുകള്‍ ലഭിക്കും. കാറിന് മേലുള്ള എല്ലാ ചെലവും രേഖപ്പെടുത്തി വിലയിരുത്തുകയാണ് കാര്‍ കെയര്‍ ആപ്പുകളുടെ ദൗത്യം. സര്‍വീസ് തിയ്യതി, സര്‍വീസ് റെക്കോര്‍ഡ് എന്നിങ്ങനെ നീളുന്ന രേഖകളും ഇതേ ആപ്പുകള്‍ ശേഖരിക്കും. കാറിന്‍റെ അടുത്ത സര്‍വീസ് തിയ്യതി ഓര്‍മ്മിപ്പിക്കുന്ന ചുമതലയും ഈ ആപ്പുകള്‍ നിര്‍വഹിക്കും. Fuel Manager, Fuelio, Fuel Buddy എന്നീ ആപ്പുകളാണ് കാര്‍ മെയിന്റനന്‍സ് ആപ്പുകളില്‍ പ്രമുഖം.

Important apps for vehicles

ഡയഗ്നോസ്റ്റിക് ആപ്പ്
പുറമേ ചിരിക്കുമ്പോഴും നിങ്ങളുടെ വാഹനം അകമേ കരയുകയാണോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? നിങ്ങല്‍ ഒരു നല്ല മെക്കാനിക്കാണെങ്കില്‍ തീര്‍ച്ചയായും അത് നടന്നേക്കും. എന്നാല്‍ എല്ലാവരും അങ്ങനെ അല്ലല്ലോ. അത്തരക്കാരെ ഈ ആപ്പ് ഒരുപാട് സഹായിക്കും. കാറിന്റെ തല്‍സ്ഥിതി ഡയഗ്നോസ്റ്റിക് ആപ്പുകളിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാം. നിങ്ങളുടെ കാറിന്റെ ബോണറ്റിന് താഴെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഈ ആപ്പ് സഹായിക്കും. കാറിന്റെ OBD II പോര്‍ട്ടില്‍ ബ്ലുടൂത്ത് സംവിധാനം പ്ലഗ് ചെയ്‍താല്‍ ELM 327 പോലുള്ള ചെറിയ ബ്ലുടൂത്ത് സംവിധാനങ്ങള്‍ മുഖേന കാറുമായി സ്മാര്‍ട്ട്‌ഫോണില്‍ ബന്ധം സ്ഥാപിക്കാം. സാധാരണ നിലയില്‍ ഡാഷ്‌ബോര്‍ഡിന് കീഴെ സ്റ്റീയറിംഗ് വീലിന് സമീപമോ, ഗ്ലോവ് ബോക്‌സിന് പിന്നിലോ ആയാണ് OBD II പോര്‍ട്ട് നിലയുറപ്പിക്കുക. കാര്‍ മാനുവല്‍ പരിശോധിച്ചാല്‍ പോര്‍ട്ടിന്റെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താം.

Torque, OBD Car Doctor, OBDroid ഉള്‍പ്പെടുന്ന ആപ്പുകള്‍ ഉപയോഗിച്ച് എഞ്ചിന്‍റെ കൂളന്‍റ്, താപം, ബൂസ്റ്റ് പ്രഷര്‍, റെയില്‍ പ്രഷര്‍, ടാക്കോമീറ്റര്‍ വിവരങ്ങള്‍ നേടാന്‍ സാധിക്കും. എന്നാല്‍ ഇത്തരം ആപ്പുകളുടെ ഫ്രീ-വേര്‍ഷനില്‍ പരിമിത വിവരങ്ങള്‍ മാത്രമാകും ലഭിക്കുക. പ്രീമിയം വേര്‍ഷന്‍ മുഖേന കാറിന്റെ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് നേടാം. Torque ആണ് നിലവില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡയഗ്നോസ്റ്റിക് ആപ്പ്.

Important apps for vehicles

ജിപിഎസ് നാവിഗേഷന്‍ ആപ്പ്
ജിപിഎസ് നാവിഗേഷന്‍ ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എല്ലാ കാറുകളിലും വേണമെന്നില്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് ഫീച്ചര്‍ മുഖേന ഈ പ്രശ്‌നം പരിഹരിക്കാം. ലൈവ് ട്രാഫിക് അപ്‌ഡേറ്റ് നല്‍കാന്‍ ഗൂഗിള്‍ മാപ്‌സ് മതിയാകും. കുറച്ചുകൂടി കൃത്യതയാര്‍ന്ന നാവിഗേഷനാണ് ആവശ്യമെങ്കില്‍ MapmyIndia, TomTom, Sygic മുതലായ ജിപിഎസ് ആപ്പുകളുടെ പ്രീമിയം മോഡലുകള്‍ ലഭിക്കും. ഇവക്ക് സൗജന്യമായി ബേസിക് ആപ്പ് ലഭിക്കുമ്പോള്‍ അഡ്വാന്‍സ്ഡ് മാപിന് പണം നല്‍കേണ്ടി വരും.

Important apps for vehicles

Courtesy: Auto Motive Websites, Blogs

Follow Us:
Download App:
  • android
  • ios