Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കുന്ന വിലയിലെത്തുന്ന പുതിയ ജീപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • അമ്പരപ്പിക്കുന്ന വില
  • പുതിയ ജീപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Jeep Renegade facelift revealed

ഇന്ത്യൻ വാഹന വിപണിയിൽ തരംഗങ്ങൾ‌ സൃഷ്ടിച്ചാണ് ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ജീപ്പ് ആരാധകർ പ്രതീക്ഷിച്ച വിലയെക്കാൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിയ ജീപ്പ് കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോംപസിലൂടെ ലഭിച്ച ഈ ജനപ്രീതി മുതലെടുക്കാൻ വില കുറഞ്ഞ ചെറു എസ്‌യുവി റെനഗേഡുമായി കമ്പനി ഉടനെത്തിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നിട്ട് ഏതാനും മാസങ്ങളായി. പത്തു ലക്ഷം രൂപ വിലയില്‍ റെനഗേഡ് ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന പുതിയ വാര്‍ത്തകള്‍ക്കു പിന്നാലെ ആഗോളവിപണിയിലുള്ള എസ്‌യുവിയുടെ പരിഷ്‍കരിച്ച പതിപ്പിന്‍റെ ചിത്രങ്ങള്‍ ജീപ് ഔദ്യോഗികമായി പുറത്തുവിട്ടു.

Jeep Renegade facelift revealed

ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും നാലു വര്‍ഷം പ്രായമുണ്ട് ജീപ് റെനഗേഡിന് ആഗോള വിപണിയില്‍. പുതിയ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. യുകെ വിപണിയിലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് റെനഗേഡിലെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.
 
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം.

ഇപ്പോള്‍ പുറത്തു വന്ന ചിത്രങ്ങളനുസരിച്ച് പുതിയ എസ്‌യുവിയില്‍ ചെറിയ രൂപമാറ്റങ്ങളുണ്ട്. മുന്‍ ബമ്പര്‍ താണു. ബമ്പറിന്റെ താഴ്ഭാഗത്താണ് പുതിയ ഫോഗ്‌ലാമ്പുകളുടെ സ്ഥാനം. ക്ലിയര്‍ ലെന്‍സ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഫോഗ്‌ലാമ്പുകള്‍ക്ക് സമീപത്താണ്. പുതിയ റംഗ്ലറിന്റെ മാതൃകയാണ് ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പിന്തുടരുന്നത്.

Jeep Renegade facelift revealed

മാരുതി വിറ്റാര ബ്രെസ, ഫോഡ‍് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.

ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി 2016 ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില. ഈ വമ്പന്‍ വില വിപണി പിടിക്കുന്നതിന് ജീപ്പിന് തടസമായി. തുടര്‍ന്ന് പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് പുതി കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതാണ് വില കുറയുന്നത് പ്രധാന കാരണം. 14 ലക്ഷം മുതലായിരുന്നു കോംപസിന്‍റെ ആരംഭവില.

Jeep Renegade facelift revealed

 

Follow Us:
Download App:
  • android
  • ios