Asianet News MalayalamAsianet News Malayalam

കെഎസ്ഇബിയുടെ ഇലക്ട്രിക് കാറുകള്‍ ഉടന്‍ നിരത്തിലേക്ക്

KSEB WILL INTRODUCE ELECTRIC VEHICLES SOON
Author
First Published Jan 17, 2018, 9:29 PM IST

തിരുവനന്തപുരം: വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ നിരത്തുകളില്‍ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് കാറുകള്‍ ഉടന്‍ എത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുതി ഭവനില്‍ എത്തിയിട്ടുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഈ കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകുമെന്നും എംഎം മണി ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ഇ.ബി. ഒരുക്കുന്നതിനെക്കുറിച്ച് വൈദ്യുതി മന്ത്രി എംഎം മണി നേരത്തേ അറിയിച്ചിരുന്നു. കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

ഇതിലേക്ക് ഇനി അധികം സമയമില്ലെന്നും വാക്ക് പാലിക്കുമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രി. "ഇതൊക്കെ നടക്കുമോ ആശാനേ "എന്ന് ചോദിച്ചവര്‍ക്ക് മറുപടിയായാണ് കാറിന്‍റെ ചിത്രവും അതുസംബന്ധിച്ച വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. 

 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഇന്നോവേറ്റീവ് ഫണ്ട് ഉപയോഗിച്ച് വൈദ്യുതിവല്‍കൃത ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ഇ.ബി. ഒരുക്കുന്നതിനെക്കുറിച്ച് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചിരുന്നു.

കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അതിനോട് അനുബന്ധമായി തന്നെ വാടക നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കും എന്ന് പറഞ്ഞപ്പോള്‍ പലരും ഫേസ്ബുക്കിലൂടെയും നേരിട്ടും സംശയങ്ങള്‍ പറഞ്ഞിരുന്നു.

"ഇതൊക്കെ നടക്കുമോ ആശാനേ "എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ .

അവരുടെ ഒക്കെ ശ്രദ്ധയിലേക്ക്

ഈ സംവിധാനത്തിന്റെ ഭാഗമായുള്ള കാറുകള്‍ പട്ടം വൈദ്യുതി ഭവനില്‍ എത്തിയിട്ടുണ്ട്.
ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 
വൈകാതെ ഈ കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകും.

ഇടതുസര്‍ക്കാര്‍ വാക്കു നല്‍കുന്നത് അത് പാലിക്കാന്‍ തന്നെയാണ്.

Follow Us:
Download App:
  • android
  • ios